Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റ് ന്യൂസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും! 'ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.'... എന്ന ഏഷ്യാനെറ്റ് ലേഖകൻ അരുണിന്റെ ഭീഷണി യാഥാർഥ്യമായി; ചിറയിൻകീഴ് എസ്‌ഐ നിയാസിന് സസ്പെൻഷൻ; ക്ഷേത്രാവശ്യത്തിനായി മണൽ എടുത്ത ലോറി തിരികെ നൽകാൻ 25000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സസ്‌പെൻഷൻ ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്രം സെക്രട്ടറി നൽകിയ പരാതിയിൽ

ഏഷ്യാനെറ്റ് ന്യൂസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും! 'ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.'... എന്ന ഏഷ്യാനെറ്റ്  ലേഖകൻ അരുണിന്റെ ഭീഷണി യാഥാർഥ്യമായി; ചിറയിൻകീഴ് എസ്‌ഐ നിയാസിന് സസ്പെൻഷൻ; ക്ഷേത്രാവശ്യത്തിനായി മണൽ എടുത്ത ലോറി തിരികെ നൽകാൻ 25000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സസ്‌പെൻഷൻ ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്രം സെക്രട്ടറി നൽകിയ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ലേഖകനുമായി ഇടഞ്ഞ ചിറയിൻകീഴ് എസ്‌ഐക്ക് സസ്‌പെൻഷൻ. രണ്ടു ദിവസത്തിനുള്ളിൽ ചിറയിൻകീഴ് എസ്‌ഐയ്ക്ക് പണി നൽകും എന്ന ഭീഷണി യാഥാർഥ്യമാക്കിയാണ് ഏഷ്യാനെറ്റ് ലേഖകൻ അരുൺ വാക്കു പാലിച്ചത്. വാർത്തയുടെ പേരിൽ അരുണുമായി ഉടക്കിയ ചിറയിൻകീഴ് എസ്‌ഐയ്ക്ക് സസ്പെൻഷൻ കിട്ടി. ക്ഷേത്രത്തിലെ ഉത്സവ ആവശ്യത്തിന് മണ്ണ് കൊണ്ടു പോകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന പേരിൽ ക്ഷേത്രം സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്രം സെക്രട്ടറി ഈ കാര്യം ഉന്നയിച്ച് വിജിലൻസ് എഡിജിപിക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി 26 നു അഴൂർ കടവിൽ നിന്നും മണൽ എടുത്തതിന്റെ പേരിൽ എസ്‌ഐ നിയാസ് മണലും ലോറിയും കസ്റ്റഡിയിൽ എടുക്കുകയും 25000 രൂപ നൽകിയില്ലെങ്കിൽ അനന്തര നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞത്. ഈ പ്രശ്‌നത്തിൽ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അൻസാർ എസ്ഐയെ വിളിച്ച് വിവരം തിരക്കിയിരുന്നു. ഇതിൽ കുപിതനായ എസ്ഐ ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത്തായി ഈ പരാതിയിൽ പറയുന്നു. തുടർന്ന് ക്ഷേത്രം സെക്രട്ടറി 25000 രൂപ നൽകിയാണ് ലോറി തിരികെ എത്തിച്ചത്.

ഈ സംഭവത്തിലെ പരാതിയാണ് എസ്‌ഐ നിയാസിന് വിനയായത്. ഈ പരാതിയിൽ എസ്‌ഐ നിയാസിനെ സസ്പെൻഡ് ചെയ്തതായി റൂറൽ എസ്‌പി അശോക് കുമാർ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. ഈ പരാതി നിലനിൽക്കുമ്പോഴാണ് എസ്‌ഐ നിയാസ് ഏഷ്യാനെറ്റ് ലേഖകനുമായി ഉടക്കുന്നത്. ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനെ ചൊല്ലിയാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ എസ്‌ഐ നിയാസിൻ ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ സംഭാഷണത്തിന്റെ ചുരുക്കം ഇങ്ങിനെ:

എസ് ഐ നിയാസ്: നമസ്‌ക്കാരം.

അരുൺ ഏഷ്യാനെറ്റ്: എന്റെ പേര് അരുൺ എന്നാ.............ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാ.......

>എസ് ഐ നിയാസ്:ങ്ഹാ....പറയണം.

അരുൺ ഏഷ്യാനെറ്റ്: മൂന്ന് പേര് കസ്റ്റഡിയിൽ ഇല്ല അല്ലേ...........

എസ് ഐ നിയാസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ എസ് പിയാ.........അദ്ദേഹത്തിനെ കാര്യങ്ങൾ അറിയൂ

അരുൺ ഏഷ്യാനെറ്റ്: അതല്ല....ഞാൻ ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്.............(ദേഷ്യത്തിൽ)

എസ് ഐ നിയാസ്: അതേ. അരുൺ ഏഷ്യാനെറ്റ്: മനസിലായില്ലേ.....................അപ്പോ എന്തു പറഞ്ഞു എനിക്കറിഞ്ഞൂടാ........ വലിയ സംഭവമാ എന്നൊക്കയല്ലേ...........എസ് ഐ നിയാസ്: അതേ

അരുൺ ഏഷ്യാനെറ്റ്: അപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് പൊട്ടി വീണതാണോ

എസ് ഐ നിയാസ്: ഏതാ....

അരുൺ ഏഷ്യാനെറ്റ്: അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്ന് പേർ പൊട്ടിവീണതാണോ ?

എസ് ഐ നിയാസ്:ചിലപ്പോൾ പൊട്ടി വീണതായിരിക്കാം.

അരുൺ ഏഷ്യാനെറ്റ്: ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ....

എസ് ഐ നിയാസ്: ആയ്‌ക്കോട്ടെ സഹോദരാ......

അരുൺ ഏഷ്യാനെറ്റ്.ഞാനും കാണുന്നുണ്ട് മോനെ..........

എ സ്‌ഐ നിയാസ്: നമുക്ക് കാണാം.

അവസാന രണ്ടുവരിയിൽ ഏഷ്യാനെറ്റ് ലേഖകൻ മുഴക്കിയ ഭീഷണിയാണ് ക്ഷേത്രത്തിലെ സെക്രട്ടറി എസ്‌ഐക്കെതിരെ നൽകിയ പരാതിയിൽ യാഥാർഥ്യമാകുന്നത്. ലേഖകന്റെ ഭീഷണി യാഥാർഥ്യമാക്കാൻ എസ്‌ഐക്ക് എതിരായ ഉയർന്ന പരാതി ആയുധമാക്കിയാണ് ലഭിക്കുന്ന സൂചന. ഇവിടെഎസ്‌ഐ മുഴക്കിയ ഭീഷണി ഫലമില്ലാതെ വരുകയും മാധ്യമ പ്രവർത്തകന്റെ ഭീഷണി യാഥാർത്യമാവുകയും ചെയ്തു. എസ്‌ഐ നിയാസിന് സസ്പെൻഷൻ ലഭിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയുടെ പേരിൽ ഏഷ്യാനെറ്റിന് മുഖം രക്ഷിക്കാൻ കഴിഞ്ഞു. ഇന്നാണ് എസ്‌ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചത്. അതെ സമയം എന്ന് തന്നെ പുതിയ എസ്‌ഐ ചിറയിൻകീഴ് സ്റ്റേഷനിൽ ചാർജ് എടുക്കുകയും ചെയ്തു. പഴയ എസ്‌ഐ നിയാസിന്റെ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുന്നത് പുതിയ എസ്‌ഐയാണ്. സസ്പെൻഷൻ ലഭിച്ചോ എന്നൊന്നും എനിക്ക് അറിയില്ലാ എന്നാണ് നിലവിലെ എസ്‌ഐയുടെ പ്രതികരണം. അതേസമയം ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനാൽ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കെ അരുൺകുമാർ ഒദ്യോഗിക ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായി കാട്ടി എസ്‌ഐ നിയാസ് റൂറൽ എസ് പി ക്ക് പരാതി നല്കിയിരുന്നു. ഭീക്ഷണിപ്പെടുത്തിയ വോയ്‌സ് റെക്കാർഡ് അടക്കമാണ് ശനിയാഴ്ച റൂറൽ എസ് പിയെ നേരിൽ കണ്ട് എസ് ഐ പരാതി നല്കിയത്. ഇതിന് പിന്നാലെ എസ് ഐയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനും പരാതി നൽകി.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്‌കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്കാണ് എസ്‌ഐയുടെ ഭാര്യ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP