Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകാതെ കള്ളക്കളി; ആശുപത്രി മാനേജ്‌മെന്റ് മാറുന്നതിന്റെ ഭാഗമായി നഴ്‌സുമാരെ രാജിവെപ്പിച്ചു; നിയമവിരുദ്ധ കരാറിൽ ഒപ്പുവെക്കാൻ കൂട്ടാക്കാത്തവരെ പിരിച്ചുവിട്ട് മാനേജ്‌മെന്റിന്റെ ഹുങ്ക്; പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ; ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ നേതൃത്വം നൽകുന്ന സമരം നാലാം ദിവസത്തിൽ

സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകാതെ കള്ളക്കളി; ആശുപത്രി മാനേജ്‌മെന്റ് മാറുന്നതിന്റെ ഭാഗമായി നഴ്‌സുമാരെ രാജിവെപ്പിച്ചു; നിയമവിരുദ്ധ കരാറിൽ ഒപ്പുവെക്കാൻ കൂട്ടാക്കാത്തവരെ പിരിച്ചുവിട്ട് മാനേജ്‌മെന്റിന്റെ ഹുങ്ക്; പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ; ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ നേതൃത്വം നൽകുന്ന സമരം നാലാം ദിവസത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്ന് ദിവസം പിന്നിട്ടു നാലാം ദിവസത്തിലേക്ക് കടന്നു. മിനിമം വേതനവമോ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴിൽ കരാർ ഒപ്പുവെക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നഴ്‌സുമാരെ പിരിച്ചു വിട്ടത്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. നഴ്‌സുമാർക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാൻ ആശുപത്രി മാനേജ്‌മെന്ഞറ് തയ്യാറാകുന്നില്ലെന്ന് സമരം ചെയ്യുന്ന നഴ്‌സുമാർ ആരോപിച്ചു. സർക്കാർ നിശ്ചയിച്ച മിനിമം വേതനം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ട് പോലും നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും തൊഴിൽ വകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് ആശുപത്രി മാനേജ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ നിയമ വ്യവസ്ഥയെയും തൊഴിൽ വകുപ്പിനെയും നോക്ക് കുത്തിയായി കാണുന്ന മാനേജ്‌മെന്റിനെതിരെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നഴ്‌സസ് അസോസിയേഷൻ രംഗത്തിറങ്ങിയത്. സമരം നമ്മുടെ നാട്ടിൽ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നുള്ള മുതലാളിത്ത വ്യവസ്ഥക്കെതിരെ കൂടിയുള്ള സമരമാണെന്ന് നഴസുമാർ അഭിപ്രായപ്പെട്ടു.

സമരത്തിന് പിന്തുണയുമായി നാട്ടുകാരും നഴ്‌സുമാർക്കൊപ്പം രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകൾ നഴ്‌സുമാരെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അഞ്ച് വർഷം വരെ ജോലി ചെയ്തവരെയാണ് ഒരു സുപ്രഭാതത്തിൽ പിരിച്ചു വിട്ടത്. സംഘടനയുടെ മാനേജ്‌മെന്റിനെ മാറ്റവുമായി ബന്ധപ്പെട്ട് നഴ്‌സുമാരോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിയമപരമല്ലാത്ത കരാറിൽ ഒപ്പുവെക്കാൻ ആറ് നഴ്‌സുമാർ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പുറത്താക്കൽ നടപടിയും അനിശ്ചിതകാല സമരവും നടക്കുന്നത്.

അതേസമയം നഴ്‌സിങ് സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നഴ്‌സുമാർക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഈ വിധിയെ പാലിക്കാത്തതിനെ തുടർന്ന് കോടതിയിൽ കേസു നടക്കുകുകയാണ്. സമരത്തിൽ ഇരിക്കുന്ന നഴ്‌സുമാർ ആശുപത്രി മാനേജ്‌മെന്റിനോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുണട്്. യഥാർത്ഥത്തിൽ അവിടെ മാനേജ്‌മെന്റ് മാറിയിട്ടുണ്ടോ എന്നും അങ്ങനെ മാനേജ്‌മെന്റ് മാറിയിട്ടുണ്ടെങ്കിലും ആരാണ് പുതിയ മാനേജ്‌മെന്റെന്നും നഴ്‌സുമാർ ചോദിക്കുന്നു.

ട്രസ്റ്റിലും കമ്പനിയിലും ഒരേ വ്യക്തികൾ തന്നെ ആയതിനാൽ ഈ മാറ്റം എന്ന് പറയുന്നത് ഒരു തട്ടിപ്പാണോ എന്ന സംശയവും ഇവർ ഉയർത്തുന്നു. ജീവനക്കാർ ഈ മാറ്റത്തിലെ ആശങ്കകൾ ലേബർ ഓഫീസിൽ പരാതിപെട്ടപ്പോൾ നിങ്ങൾ അത് പരിഹരിക്കാൻ ശ്രമിക്കുകയോ ചർച്ചയ്ക്ക് തയ്യാറാവാത്ത നിലപാട് ശരിയല്ല. നിലവിൽ ആശുപത്രിയിൽ എക്‌സ്പീരിയൻസ് ഉള്ള രജിസ്‌ട്രെഷൻ ഉള്ള നഴ്‌സുമാർ ഉണ്ടോ? നഴ്‌സിങ് പഠിക്കാത്തവർക്ക് നഴ്‌സിങ് യൂണിഫോം നൽകി നഴ്‌സായി കാണിച്ചുകൊണ്ട് പൊതുജന ആരോഗ്യത്തെ വെല്ലുവിളിക്കുകയാണോ? എന്ന ചോദ്യവും ഇവർ ഉയർത്തുന്നു.

സമരത്തിൽ ഇരിക്കുന്ന നഴ്‌സുമാർക്ക് നിങ്ങൾ ടെർമിനേഷൻ ലെറ്ററോ പിരിച്ചുവിടുമ്പോഴുള്ള കോമ്പൻസേഷനോ നൽകിയിട്ടുണ്ടോ? നിങ്ങൾ തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നുണ്ടോ? തൊഴിലാളികളുടെ ഋടക,ജഎ മറ്റു ആനുകൂല്യങ്ങൾ നൽകിയിരുന്നോ? നിങ്ങൾ ജോലി നിഷേധിച്ചവർക്ക് നിയമപ്രകാരം ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോ? നിങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുന്നു എന്ന് പറയുന്നവരുടെ നിയമപ്രകാരം കൊടുക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ടോ? തൊഴിലാളികളുടെ ബലഹീനത മുതലെടുത്തുകൊണ്ട് അടിമകളെ പോലെ ജോലിയെടുപ്പിക്കുകയാണോ? തുടങ്ങിയ ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നു.

ആശുപത്രിയിലേക്ക് പുതിയ ജീവനക്കാരെ എടുക്കുന്നതിനു മുൻപ് പഴയ ജീവനക്കാരെ സെറ്റിൽ ചെയ്‌തോ എന്ന ചോദ്യവും നഴ്‌സുമാർ ഉന്നയിക്കുന്നു. പ്രശ്‌നം പരിഹരിക്കാൻ വേണ്ടി രണ്ടു മാസത്തിനിടയിൽ ജില്ലാ ലേബർ ഓഫീസറുടെ മുൻപിൽ മൂന്നു തവണയും കോഴിക്കോട് റീജിണൽ ലേബർ കമ്മീഷണരുടെ മുൻപിൽ മൂന്നു തവണയും ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും തീരുമാനം ഉണ്ടായില്ല. ഇതിനിനെ നഴ്‌സുമാരെ പിരിച്ചു വിടുകയായിരുന്നു. ഇതിനെതിരായാണ് ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP