Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്മെന്റിന്റെ മുൽതഖ റാശിദ് ബിൻ മുഹമ്മദിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സിറാജുൽ ഹുദ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.

നാളെ വെള്ളിയാഴ്ച (8/3/2019) രാത്രി ഇശാ നിസ്‌കാര ശേഷം ദുബൈ ഖിസൈസ് അൽ തവാർ സെന്ററിന് എതിർവശമുള്ള മസ്ജിദ് മുഹമ്മദ് ഹസൻ ശൈഖിലാണ് പ്രഭാഷണം. ദുബൈ മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് മുൽതഖ റാശിദ് ബിൻ മുഹമ്മദ്.

ഇസ്ലാമിക പ്രഭാഷണ വേദിയിൽ ശ്രദ്ധേയനായ പേരോട് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി യു എ ഇ പ്രസിഡന്റിന്റെ റമസാൻ അതിഥിയായും ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ പ്രതിനിധിയായും യു എ ഇയിൽ പ്രഭാഷണത്തിനെത്തിയിട്ടുണ്ട്. ഇസ്ലാമിക പ്രഭാഷണ വേദിയിൽ ശ്രദ്ധേയനായ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.

ദുബൈ ആർ ടി എയുടെ 31, 13, 64 നമ്പർ ബസുകളിലും മെട്രോ ഗ്രീൻ ലൈനിൽ ഖിസൈസ് സ്റ്റേഷനിലിറങ്ങിയും പ്രഭാഷണ വേദിയിലെത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP