Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗജന്യ വൃക്കരോഗ നിർണ്ണയവും ബോധവത്കരണവും റൂവി അബീർ ആശുപത്രി ഹാളിൽ നാളെ

സൗജന്യ വൃക്കരോഗ നിർണ്ണയവും ബോധവത്കരണവും റൂവി അബീർ ആശുപത്രി ഹാളിൽ നാളെ

ക്സിഡന്റ്‌സ് & ഡിമൈസസും , അബീർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണ്ണയവും ബോധവൽക്കരണവും ഈ മാസം 8ആം തീയ്യതി ഉച്ചക്ക് ശേഷം 3 മണി മുതൽ 7മണി വരെ റൂവി അബീർ ആശുപത്രി ഹാളിൽ വച്ച് നടത്തപ്പെടുന്നു.

പ്രവാസികൾക്കിടയിലേ ജീവിത ശൈലീരോഗങ്ങളിൽ മുൻപന്തിയിൽ ഇന്ന് വൃക്കരോഗങ്ങൾ വന്നിരിക്കുകയാണ് , തുടക്കത്തിൽ കണ്ടത്തിയാൽ വളരെ വേഗത്തിൽ ചികിൽത്സിച്ചു ബേധമാക്കാവുന്ന ഈ രോഗങ്ങൾ, നമ്മുടെ അശ്രദ്ധകൊണ്ടും , തെറ്റായ ജീവിത ശൈലികൊണ്ടും ഭാരിച്ചചിലവുകളുള്ള ചികിത്സകളിലേക്കു എത്തപ്പെടുന്നു. മറ്റുള്ളവർക്ക്‌വേണ്ടി എരിഞ്ഞു തീരുന്ന സാധാരണക്കാരായ പ്രവാസി സമൂഹം സ്വന്തം ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധാലുക്കളാവുന്നു പിന്നീട് നിത്യ രോഗികളായി മാറുന്ന നമ്മളുൾപ്പെട്ട പ്രവാസികൾ വീട്ടുകാർക്കും നാട്ടുകാർക്കും ബാധ്യതയാവുന്ന സാഹചര്യങ്ങളാണ് കണ്ടുവരുന്നത് .

ആക്സിഡന്റ്‌സ് &ഡിമൈസസ് തുടർച്ചയായി നടത്തിപ്പെടുന്ന ബോധവൽക്കരണ ക്ലാസ്സുകളും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രവാസി സമൂഹം വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, പങ്കാളികളാവുകയും ചെയ്യുന്നു.

വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണകൾക്കെതിരെ ബോധവൽക്കരണവും, പ്രവാസലോകത്ത് വച്ച് മരണമടയുന്നവരുടെ ബൗദ്ധീക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് എത്തിക്കുന്നതിനും, പ്രഥമപരിഗണനൽകി പ്രവർത്തിക്കുന്ന ADO ക്ക് കുറഞ്ഞ നാളുകൾക്കകം തന്നെ ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്

മികച്ച ചികിൽത്സ സൗകര്യങ്ങളുള്ള അബീർ ആശുപത്രി തികച്ചും സൗജന്യമായാണ് ചിലവേറിയ പരിശോധനകൾ വെള്ളിയാഴ്ച നടക്കുന്ന ക്യാംപിൽ നടത്തുന്നത്. പഠന ക്ലാസ് യൂറോളജി സ്‌പെഷ്യലിസ്റ്റ് Dr. ജിൻസൺ വി ജോർജ്ജ് നേതൃത്വം നല്കുന്നു.ഈ അവസരം പരമാവതി ഉപയോഗപ്പെടുത്തണമെന്ന് ആക്സിഡന്റ്‌സ് & ഡിമൈസസ് ചെയർമാൻ നജീബ് കെ മൊയ്ദീൻ , വൈസ് ചെയർമാൻ സുരേഷ് പാട്ടത്തിൽ , സെക്രട്ടറി ജാസ്മിൻ യൂസഫ് , ട്രഷറർ ഫിറോസ് ബഷീർ , കൺവീനർമാരായ , സിദ്ദിഖ് , ഫവാസ് , മുഹമ്മദ് യാസിൻ തുടങ്ങിയവർ വാർത്താ കുറിപ്പിൽ അറിയിച്ച .ബന്ധപ്പെടേണ്ട നമ്പർ 99339439 , 93908133

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP