Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്; സർപ്രൈസായി സോണിയയും; എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് സോണിയ ഗാന്ധി വീണ്ടും റായ്ബറേലിയിൽ മത്സരിക്കും; ആരാധകരെ നിരാശപ്പെടുത്തി പ്രിയങ്കയുടെ പിന്മാറ്റം; പതിവ് തെറ്റിക്കാതെ രാഹുൽ അമേഠിയിൽ; ആദ്യഘട്ട 15 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്; പ്രഖ്യാപനം നടത്തിയത് യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും; മന്മോഹൻ സിംഗിനെ മത്സരിപ്പിക്കാനും ശ്രമം

ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്; സർപ്രൈസായി സോണിയയും; എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് സോണിയ ഗാന്ധി വീണ്ടും റായ്ബറേലിയിൽ മത്സരിക്കും; ആരാധകരെ നിരാശപ്പെടുത്തി പ്രിയങ്കയുടെ പിന്മാറ്റം; പതിവ് തെറ്റിക്കാതെ രാഹുൽ അമേഠിയിൽ; ആദ്യഘട്ട 15 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്; പ്രഖ്യാപനം നടത്തിയത് യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും; മന്മോഹൻ സിംഗിനെ മത്സരിപ്പിക്കാനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

 ലഖ്നൗ:ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്. 15 മണ്ഡലങ്ങളിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനമാണ് സോണിയ ഗാന്ധി നടത്തിയത്. മൊത്തം 15 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. യുപിയിലെ 4 മണ്ഡലങ്ങളും ഗുജറാത്തിലെ 11 മണ്ഡലങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സോണിയ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും എന്നതാണ് ഏറ്റവും സുപ്രധാനമായ വാർത്ത. ആരോഗ്യപ്രശ്‌നങ്ങളാൽ സോണിയ മാറിനിന്നേക്കും എന്ന് വാർത്തകളുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും എന്നതായിരുന്നു നേരത്തെ ഉയർന്ന അഭ്യൂഹം. പ്രിയങ്കയുടെ പേര പട്ടികയിൽ ഇല്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ ജനവിധി തേടും. 2004 മുതൽ രാഹുൽ ജയിച്ചുവരുന്ന മണ്ഡലമാണ് അമേഠി. സൽമാൻ ഖുർഷിദ് ഫറൂഖാബാദിൽ മത്സരിക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപപ്പിൽ യുപിയിൽ കോൺഗ്രസ് വിജയിച്ചത് അമേഠിയിലും റായ്ബറേലിയിലും മാത്രമാണ്. മുൻ യുപി കോൺഗ്രസ് അദ്ധ്യക്ഷൻ നിർമൽ ഖാത്രി ഫൈസാബാദിലും, ഗുജറാത്ത് മുൻ അദ്ധ്യക്ഷൻ ഭരത് സിങ് സോളങ്കി ആനന്ദ് മണ്ഡലത്തിലും, മത്സരിക്കും. സോലങ്കി 2004 ലും 2009ലും ആനന്ദിൽ നിന്ന് ജയിച്ചെങ്കിലും 2014 ൽ തോറ്റിരുന്നു. അഹമ്മദാബാദ് വെസ്റ്റ് സീറ്റിൽ രാജി പാർമർ, വഡോദരയിൽ പ്രശാന്ത് പട്ടേൽ, ഛോട്ട ഉദയ്പൂരിൽ രഞ്ജിത് മോഹൻസിങ് രാത്ത്വ എന്നിവരും മത്സരിക്കും. ജിതിൻ പ്രസാദ ദൗരാഹ്രയിലും ആർ.പി.എൻ.സിങ് കുശിനഗറിലും മൽസരിക്കും.

യുപിയിലെ 80 ലോക്‌സഭാ സീറ്റിൽ 38 ൽ ബിഎസ്‌പിയും 37 ൽ സമാജ് വാദി പാർട്ടിയും ആർ.എൽ.ഡി മൂന്ന് സീറ്റുകളിലും മൽസരിക്കാനാണ് ധാരണ. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചിരുന്നു.

അതേസമയം, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ മത്സരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സിംഗിനെ നേരിട്ടു കണ്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ടു. പഞ്ചാബിലെ സംസ്ഥാന നേതാക്കളാണ് മന്മോഹൻ സിംഗിനെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. മന്മോഹൻ സിങ് അമൃത്സറിൽ മത്സരിക്കണം എന്നാണ് ഇവരുടെ നിർദ്ദേശം.

പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്മോഹൻസിങ് രാജ്യസഭാ അംഗമായിരുന്നു. നിലവിലും രാജ്യസഭാംഗമായ മുൻ പ്രധാനമന്ത്രി രാജ്യസഭയിൽ അസമിനെയാണ് പ്രതിനിധീകരിക്കുന്നത്. ജൂണിൽ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കും. എന്നാൽ അസമിൽ കോൺഗ്രസിന് നിലവിൽ ആരെയും വിജയിപ്പിക്കാനാകില്ല. അതിനാൽ രാജ്യസഭാ സീറ്റിനായി അദ്ദേഹം സംസ്ഥാനം മാറേണ്ടി വരും. പഞ്ചാബിൽ നിന്ന് ഒരു രാജ്യസഭാ അംഗത്തെ രാജിവയ്‌പ്പിച്ച് മന്മോഹൻ സിംഗിനെ മത്സരിപ്പിക്കണം എന്ന് ശുപാർശ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്മോഹൻ സിങ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മർദ്ദം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP