Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ മൊബൈൽ ഫോൺ മോഷണം പോയാൽ വാട്സാപ്പ് ദുരുപയോഗം തടയുന്നത് എങ്ങനെ? നിങ്ങൾ അകത്താവാതിരിക്കാൻ ഈ ടിപ്സുകൾ അറിഞ്ഞിരിക്കുന്നത് നല്ലത്

നിങ്ങളുടെ മൊബൈൽ ഫോൺ മോഷണം പോയാൽ വാട്സാപ്പ് ദുരുപയോഗം തടയുന്നത് എങ്ങനെ? നിങ്ങൾ അകത്താവാതിരിക്കാൻ ഈ ടിപ്സുകൾ അറിഞ്ഞിരിക്കുന്നത് നല്ലത്

മറുനാടൻ ഡെസ്‌ക്‌

ന്നത്തെ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ സ്മാർട്ട് ഫോൺ എവിടെയെങ്കിലും വച്ച് മറന്ന് പോകുന്നതിനോ അല്ലെങ്കിൽ മോഷണം പോകുന്നതിനോ ഉള്ള സാധ്യതകളേറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ മിക്കവർക്കും പരിഭ്രമമേറുന്നത് ഫോൺ നഷ്ടപ്പെട്ടതിലായിരിക്കില്ല. മറിച്ച് പ്രസ്തുത ഫോണിലെ നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് ഏതെങ്കിലും വിധത്തിൽ ദുരുപയോഗിക്കപ്പെടുകയും അത് വഴി നിങ്ങൾ അകത്താവുമോ എന്നുമോർത്തായിരിക്കാം. തങ്ങളുടെ വാട്സാപ്പ് ചാറ്റുകളിലെ രഹസ്യങ്ങൾ പുറം ലോകം ഏതെങ്കിലും വിധത്തിൽ അറിയുമോയെന്നോർത്ത് ഉരുകുന്നവരും വിരളമായിരിക്കില്ല. എന്നാൽ നിങ്ങളുടെ മൊബൈൽ മോഷണം പോയാൽ അതിലെ വാട്സാപ്പ് ദുരുപയോഗിക്കുന്നത് തടയാൻ നിരവധി വഴികളുണ്ട്. ഇതിനുള്ള ചില ടിപ്സുകളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

1- സിം കാർഡ് ലോക്ക് ചെയ്യുക

മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഉടൻ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സിം കാർഡ് ലോക്ക് ചെയ്യുകയാണ്. വാട്സാപ്പ് ഒരു നമ്പറിൽ മാത്രമാണ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുകയെന്നതിനാൽ സിം ലോക്ക് ചെയ്യുന്നതിനെ തുടർന്ന് നിങ്ങളുടെ വാട്സാപ്പിനെ കളവ് പോയ ഫോണിൽ നിന്നും ഉപയോഗിക്കാൻ സാധിക്കില്ല. സിം ലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ടാൽ മതി. തുടർന്ന് ഒരു വെരിഫിക്കേഷൻ എസ്എംഎസ് അല്ലെങ്കിൽ കോൾ ഇല്ലാതെ ആർക്കും നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് ആക്ടിവേറ്റാക്കാനാവില്ല.

2- പുതിയ സിം എടുത്ത് മറ്റൊരു ഫോണിലിട്ട് വാട്സാപ്പ് ആക്ടിവേറ്റാക്കാം

തുടർന്ന് നിങ്ങളുടെ അതേ നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് പ്രൊവൈഡറിൽ നിന്നും വാങ്ങി മറ്റൊരു ഫോണിലിട്ട് നിങ്ങൾക്ക് വാട്സാപ്പ് ആക്ടിവേറ്റ് ചെയ്യാം.

3- വാട്സാപ്പിന് ഇമെയിൽ ചെയ്യാം

പുതിയൊരു സിമ്മിൽ വാട്സാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ [email protected] എന്ന മെയിൽ ഐഡിയിലേക്ക് വാട്സാപ്പിന് ഇക്കാര്യം അറിയിച്ച് കൊണ്ട് ഒരു ഇമെയിൽ അയക്കാം. പ്രസ്തുത ഇമെയിലിന്റെ ബോഡിയിൽ 'Lost/Stolen: Please deactivate my account' എന്ന വാചകം നിർബന്ധമായും ഉൾപ്പെടുത്തണം. നിങ്ങളുടെ ഫോൺ നമ്പർ പൂർണമായും ഇന്റർനാഷണൽ ഫോർമാറ്റിൽ ഉൾപ്പെടുത്തുകയും വേണം.

5- ചാറ്റുകൾ വീണ്ടെടുക്കാം

ചാറ്റുകൾ തിരിച്ചെടുക്കുന്നതിനായി ഫോൺ നഷ്ടപ്പെടുന്നതിന് മുമ്പ് ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ്, അല്ലെങ്കിൽ വൺഡ്രൈവ് എന്നിവയിലേക്ക് മെസേജുകളുടെ ബാക്കപ്പ് ചെയ്തിരിക്കണം.

6- കോൺടാക്ടിലുള്ളവർക്ക് നിങ്ങൾക്ക് മെസേജയക്കാനാവും

ഫോൺ നഷ്ടപ്പെട്ട് നിങ്ങളുടെ വാട്സാപ്പ് പ്രവർത്തനം നിർത്തി വച്ചാലും കോൺടാക്ടിലുള്ളവർക്ക് നിങ്ങൾക്കായി മെസേജുകളയക്കാനാവും. ഇവ 30 ദിവസം വരെ നിലനിൽക്കുകയും ചെയ്യും.

7- റീആക്ടിവേറ്റ് ചെയ്താൽ പെൻഡിങ് മെസേജുകൾ ലഭിക്കും

നിങ്ങൾ വാട്സാപ്പ് റീആക്ടിവേറ്റ് ചെയ്താൽ പെൻഡിഗ് മെസേജുകൾ ഒരുമിച്ച് ലഭിക്കും. നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളും ലഭിക്കും.

8- വാട്സാപ്പ് അക്കൗണ്ട് 30 ദിവസങ്ങൾക്കുള്ളിൽ ആക്ടിവേറ്റാക്കിയില്ലെങ്കിൽ അത് തീർത്തും ഡീലീറ്റ് ചെയ്യപ്പെടും

9- സിം ലോക്കാക്കിയാലും ഫോൺ സർവീസ് ഡിസ്ഏബിൾഡായാലും വാട്സാപ്പ് വൈഫൈയിൽ ഉപയോഗിക്കാം. എന്നാൽ നിങ്ങൾ ഡീആക്ടിവേഷൻ റിക്വസ്റ്റ് കൊടുത്തെങ്കിൽ ഇത് സാധിക്കില്ല.

10- വാട്സാപ്പിലൂടെ നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ലൊക്കേറ്റ് ചെയ്യാനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP