Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികൾക്ക് ലോൺ നൽകാൻ പിന്നോട്ടെങ്കിലും സ്വന്തം കാര്യം നോക്കാൻ പിശുക്കില്ല; കഴിഞ്ഞ മൂന്നു വർഷം ജോലി തേടിയവർ അമ്പതിനായിരത്തിലധികമെങ്കിൽ കിട്ടിയത് 776 പേർക്ക്; പ്രവാസി പുനരധിവാസ പദ്ധതിക്കുള്ള ലോൺ ആകെ കിട്ടിയത് 1461 പേർക്ക്; ലോകകേരള സഭാ വെബ്‌സൈറ്റിനായി മുടക്കിയത് നാലുലക്ഷത്തിലേറെ രൂപ; പ്രവാസികളിൽ നോർക്കയുടെ സഹായം കിട്ടുന്നത് 10 ശതമാനത്തിന് മാത്രം: വിവരാവകാശം വഴി കിട്ടിയ വിവരങ്ങൾ ഇങ്ങനെ

പ്രവാസികൾക്ക് ലോൺ നൽകാൻ പിന്നോട്ടെങ്കിലും സ്വന്തം കാര്യം നോക്കാൻ പിശുക്കില്ല; കഴിഞ്ഞ മൂന്നു വർഷം ജോലി തേടിയവർ അമ്പതിനായിരത്തിലധികമെങ്കിൽ കിട്ടിയത് 776 പേർക്ക്; പ്രവാസി പുനരധിവാസ പദ്ധതിക്കുള്ള ലോൺ ആകെ കിട്ടിയത് 1461 പേർക്ക്; ലോകകേരള സഭാ വെബ്‌സൈറ്റിനായി മുടക്കിയത് നാലുലക്ഷത്തിലേറെ രൂപ; പ്രവാസികളിൽ നോർക്കയുടെ സഹായം കിട്ടുന്നത് 10 ശതമാനത്തിന് മാത്രം: വിവരാവകാശം വഴി കിട്ടിയ വിവരങ്ങൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാൻ നോർക്ക സർവ്വസജ്ജമെന്ന് പറയുമ്പോഴും പ്രവർത്തനത്തിൽ നോർക്ക പിന്നിൽ. നോർക്കയുടെ സഹായം പ്രവാസികൾക്ക് ലഭിക്കുന്നില്ലെന്ന പരാതി ഉയരുമ്പോൾ തന്നെയാണ് സഹായം തേടിയെത്തുന്ന പ്രവാസികളെ തങ്ങൾ നിരാശരാക്കുന്നുവെന്നു നോർക്ക തന്നെ വെളിപ്പെടുത്തുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നോർക്ക ജോബ് പോർട്ടൽ വഴി ജോലി ലഭിച്ചത് 776 പ്രവാസികൾക്ക് മാത്രം. അമ്പതിനായിരത്തിലധികം പേർ അപേക്ഷ സമർപ്പിച്ചപ്പോൾ നോർക്ക വഴി ജോലി ലഭിച്ചത് 776 പേർക്ക് മാത്രം. നോർക്ക വഴിയുള്ള ലോണിന് 30313 പ്രവാസികൾ അപേക്ഷിച്ചെങ്കിലും നൽകിയത് 1461 പേർക്ക് മാത്രം. പ്രവാസികളെ സഹായിക്കാൻ സർവസന്നദ്ധമായി നോർക്ക നിലകൊള്ളുന്നെങ്കിലും നോർക്കയുടെ സഹായം ലഭിക്കുന്നത് വളരെക്കുറച്ച് പേർക്കുമാത്രമാണ്. . തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് വേണ്ടി നോർക്ക ആരംഭിച്ച പദ്ധതിയാണിത്. വായ്പാ പദ്ധതിയുടെ വിപുലീകരണം നോർക്ക നടത്തുമ്പോൾ തന്നെയാണ് അപേക്ഷകരുടെ അപേക്ഷകൾ തഴയപ്പെടുന്നത്.

വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് നോർക്കയുടെ ഈ വെളിപ്പെടുത്തൽ. പക്ഷെ സ്വന്തം ആവശ്യങ്ങൾക്ക് നോർക്ക പിശുക്ക് കാണിക്കുന്നുമില്ല. ലോക കേരള സഭയുടെ വെബ്‌സൈറ്റിന് നോർക്ക മുടക്കിയത് 4,86,000 രൂപയെന്നും വിവരാവകാശത്തിൽ വെളിപ്പെടുത്തുന്നു. വിവരാവാകാശ പ്രവർത്തകനായ മട്ടാഞ്ചേരിയിലെ ഗോവിന്ദൻ നമ്പൂതിരി നൽകിയ അപേക്ഷയിലാണ് നോർക്ക തങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഈ വിധം വെളിപ്പെടുത്തൽ നടത്തുന്നത്. നോർക്കയിൽ സഹായം തേടിയെത്തുന്ന പത്തു ശതമാനം പേർക്ക് മാത്രമാണ് നോർക്കയിൽ നിന്നും സഹായം ലഭിക്കുന്നത് എന്നാണ് വിവരാവാകാശം പ്രകാരമുള്ള അപേക്ഷയിൽ നിന്ന് വെളിപ്പെടുന്നത്. അപേക്ഷകരായ പ്രവാസികൾക്ക് ലോൺ നൽകുന്നതിൽ നോർക്ക പിശുക്കു കാണിക്കുന്നുണ്ടെങ്കിലും പദ്ധതി വിപുലപ്പെടുത്തുന്ന കാര്യത്തിൽ നോർക്ക ഇപ്പോഴും മുൻപന്തിയിൽ തന്നെയാണ്. പ്രവാസി വായ്പാ പദ്ധതി വിപുലമാക്കാൻ ഫെഡറൽ ബാങ്കുമായും കേരളാ ഫിനാൻഷ്യൽ കോർപറേഷനുമായും ധാരണാപത്രം കൂടി നോർക്ക ഇപ്പോൾ ഒപ്പുവെച്ചിട്ടുണ്ട്

ലോകകേരള സഭയുടെ വെബ്‌സൈറ്റിനായി നോർക്ക മുടക്കിയിരിക്കുന്നത് 4,86,000 രൂപയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴാണ് ഈ വൻ തുക വെബ്‌സൈറ്റിന് വേണ്ടി മാത്രം നോർക്ക മുടക്കിയിരിക്കുന്നത്. വെബ്‌സൈറ്റിന് വേണ്ടി വൻ തുക നോർക്ക മുടക്കിയെങ്കിലും ലോക കേരള സഭയുടെ പ്രവർത്തനങ്ങളിൽ ഒരു പുരോഗതിയും ദൃശ്യമായിട്ടുമില്ല. പ്രവാസികളെ ആകർഷിക്കാൻ കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ലോക കേരള സഭ ഒരു വർഷം പിന്നിടുന്ന വേളകൂടിയാണിത് കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ആദ്യ സമ്മേളനത്തിന് ശേഷം പത്തു മീറ്റിങ്ങുകൾ ലോകകേരള സഭയുടെ ഭാഗമായി നടത്തിയിട്ടുണ്ട്. അതേസമയം ഏറെ പ്രതീക്ഷയോടെ ഇടത് സർക്കാർ ഉയർത്തിക്കാട്ടിയ എയർ കേരളയുടെ തൽസ്ഥിതിയെ പറ്റി ഒരറിവുമില്ലെന്നും വിവരാവകാശത്തിൽ നോർക്ക വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP