Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് സിപിഎമ്മുകാർ ബഹുദൂരം മുമ്പിൽ ഓടുമ്പോഴും ഓട്ടം തുടങ്ങാൻ വെടിയൊച്ച കാത്ത് നിൽക്കുന്ന മണ്ടന്മാരായി എങ്ങനെയാണ് ഇന്നാട്ടിലെ കോൺഗ്രസുകാർ മാറിയത്? വിജയസാധ്യത പരിഗണിക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്ക്കാൻ മത്സരിക്കുന്ന കോൺഗ്രസുകാരേ നിങ്ങൾ എന്തു സന്ദേശമാണ് ലോകത്തിന് നൽകുന്നത്? ഈ മഠയന്മാരെ വച്ചാണോ രാഹുൽ നിങ്ങൾ ഇന്ത്യ പിടിക്കുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് സിപിഎമ്മുകാർ ബഹുദൂരം മുമ്പിൽ ഓടുമ്പോഴും ഓട്ടം തുടങ്ങാൻ വെടിയൊച്ച കാത്ത് നിൽക്കുന്ന മണ്ടന്മാരായി എങ്ങനെയാണ് ഇന്നാട്ടിലെ കോൺഗ്രസുകാർ മാറിയത്? വിജയസാധ്യത പരിഗണിക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്ക്കാൻ മത്സരിക്കുന്ന കോൺഗ്രസുകാരേ നിങ്ങൾ എന്തു സന്ദേശമാണ് ലോകത്തിന് നൽകുന്നത്?  ഈ മഠയന്മാരെ വച്ചാണോ രാഹുൽ നിങ്ങൾ ഇന്ത്യ പിടിക്കുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സിപിഎം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കൂടി നിശ്ചയിച്ച് കഴിഞ്ഞാൽ, സിപിഎമ്മിന്റെ സ്ഥാനാർത്ഥികളെ നാളെയോ മറ്റന്നാളോ ഔദ്യോഗികമായി അറിയാം. എന്നാൽ, കോൺഗ്രസുകാരാകട്ടെ ഘടകകക്ഷികൾക്ക് വീതിച്ചുകൊടുക്കാനുള്ള സീറ്റുകൾ ഏതെന്ന് പോലും ഇനിയും തീരുമാനിച്ചിട്ടില്ല. അതിനേക്കാളുപരി കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കന്മാർ തങ്ങളുടെ ഗ്രൂപ്പ് മാനേജ്‌മെന്റ് പൂർത്തിയാക്കുന്നതിനായുള്ള സീറ്റ് വീതംവയ്പിന്റെ തിരക്കിലാണ്. പരസ്യമായി ജാതി രാഷ്ട്രീയത്തിനെതിരെയും സമുദായ പ്രീണനത്തിനെതിരെയും, പരസ്യമായി നിലപാടെടുക്കുന്ന സിപിഎം ഇക്കുറി വിജയം എന്ന ഒറ്റമാനദണ്ഡം മാത്രം കണക്കിലെടുത്തപ്പോൾ, അതിൽ ഏറ്റവുമധികം പരിഗണന നൽകിയത് സമുദായത്തിനാണ്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം അകന്നുനിൽക്കുന്ന മുസ്ലിം വോട്ടുകൾ കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ട് ആലപ്പുഴയിൽ, എ.എം.ആരിഫിനെ നിയോഗിച്ചതാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

പറ്റിയ ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ട് ചാലക്കുടിയിൽ ഇന്നസെന്റിനെ തന്നെ നിയോഗിച്ചു. തൃശൂരിലെ സിറ്റിങ് എംപിയെ മാറ്റി ക്രൈസ്തവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതും സമുദായ പരിഗണനകൾ കൊണ്ടുതന്നെ. പത്തനംതിട്ട മണ്ഡലമെടുത്താൽ, പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും അടങ്ങുന്ന കത്തോലിക്കാ വിഭാഗം ഏറെയുള്ള രണ്ടുനിയമസഭാ മണ്ഡലങ്ങളും, ആറന്മുളയും, പത്തനംതിട്ടയും കോന്നിയും, അടങ്ങുന്ന യാക്കോബായ വിഭാഗക്കാർ ഏറെയുള്ള പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ, വീണ ജോർജാണ് ഉചിതം എന്ന് സിപിഎം കണ്ടെത്തിയതും ജയം മാത്രം കണക്കുകൂട്ടിയാണ്. മത്സരിക്കുന്ന 20 പേരിൽ ആറ് പേർ എംഎൽഎമാരായതും വിജയം എന്ന ഒറ്റ മാനദണ്ഡം കൊണ്ടുതന്നെ. എന്നാൽ, കോൺഗ്രസുകാർ എന്താണ് ചെയ്യുന്നത്?

മുതിർന്ന നേതാക്കന്മാരായ മുല്ലപ്പള്ളിയും കെ.സി.വേണുഗോപാലും മത്സരരംഗത്ത് നിന്നുമാറി നിൽക്കുകയോ മണ്ഡലത്തിൽ നിന്ന് മാറാൻ നോക്കുകയോ ചെയ്യുന്നത്, വടകരയും, ആലപ്പുഴയും സിപിഎമ്മുകാർ കൊണ്ടുപോകുമെന്ന ഭയം കൊണ്ടാണ്. ഇടുക്കിയിൽ നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കുമെന്നിരിക്കെ അവിടെ ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വയ്ക്കാൻ നോക്കുന്നത് അഹങ്കാരം കൊണ്ടാണ്. പല സീറ്റിലും നിർണയം വൈകുന്നത് ഗ്രൂപ്പടിസ്ഥാനത്തിലെ വീതം വയ്‌പ്പുകാരണം തന്നെ. ചാലക്കുടി പോലെ ജയിക്കാവുന്ന മണ്ഡലത്തിൽ എ ഗ്രൂപ്പിന്റെ പ്രതിനിധിക്ക് സീറ്റ് കൊടുത്തതുകൊണ്ട് ഇടുക്കിയിൽ ഐ ഗ്രൂപ്പുകാരൻ വേണമെന്ന തരത്തിൽ ചർച്ചകൾ മുറുകുമ്പോൾ, സ്വയം പരാജയം വിളിച്ചുവരുത്തുകയാമ് എന്ന മറക്കരുത്.

സ്ഥാനാർത്ഥി നിർണയം പാളരുത്. ടി.എൻ.പ്രതാപനെ പോലൊരു സ്ഥാനാർത്ഥിയെ തൃശൂരിൽ കോൺഗ്രസിന് ലഭിക്കുകയില്ല എന്ന് തിരിച്ചറിയുക. റണാകുളത്ത് കെ.വി.തോമസ് പരാജയപ്പെടാൻ ഇടയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സോണി ഗാന്ധിയുടെ വിശ്വസ്തൻ എന്നതുകൊണ്ടു മാത്രം പരിഗണിക്കരുത്. വിജയ സാധ്യതയുള്ള മറ്റാരെയെങ്കിലും കണ്ടെത്തിയാലും തെറ്റില്ല. ആലപ്പുഴയിൽ മാറ്റുരയ്ക്കാനുള്ള തന്റേടമാണ് കെ.സി.വേണുഗോപാൽ കാണിക്കേണ്ടത്. അതുപോലെ ഇടുക്കി പിടിക്കാൻ ഏറ്റവും മികച്ച സഥാനാർഥി ഉമ്മൻ ചാണ്ടി തന്നെയാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കോർപറേറ്റുകൾക്ക് രാജ്യം പണയപ്പെടുത്തിയ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരരുതെന്ന് കോൺഗ്രസുകാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഈ 20 സീറ്റുകൾ ഉറപ്പാക്കാൻ ആദ്യം നടപടിയെടുക്കുക. അതിന് വേണ്ടത് ഗ്രൂപ്പ് മറന്ന് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുക എന്ന കടമ്പ മാത്രമാണ്. അതിനുള്ള തന്റേടവും ആത്മാർഥതയും ഇവിടുത്തെ നേതാക്കന്മാർക്ക് ഉണ്ടോയെന്ന് മാത്രമാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP