Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാമിലി ദിന ആഘോഷവും ബ്രംപ്ടൻ മേയർക്കു സ്വീകരണവും

ഫാമിലി ദിന ആഘോഷവും ബ്രംപ്ടൻ മേയർക്കു സ്വീകരണവും

ജോയിച്ചൻ പുതുക്കുളം

ബ്രംപ്ടൻ: പ്രമുഖ മലയാളി പ്രസ്ഥാനമായ ബ്രംപ്ടൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി ദിന ആഘോഷവും ബ്രംപ്ടൻ മേയർ ശ്രീ പാട്രിക്ക് ബ്രൗണിനു വമ്പിച്ച സ്വീകരണവും നൽകി . സമാജം പ്രസിഡണ്ട് കുര്യൻ പ്രക്കാനം , ബിഷപ്പ് ജോസ് കല്ലുവേലിൽ, സജീബ് കോയ , മനോജ് കരാത്ത എന്നിവർ സമാജത്തിനു വേണ്ടി പൊന്നാട അണിയിച്ചു മേയറെ സ്വീകരിച്ചു. ചടങ്ങിൽ സമാജത്തിന്റെ അടുത്ത വർഷത്തെ കമ്മറ്റിയുടെ പ്രവർത്തന ഉത്ഘാടനം മേയർ ശ്രീ പാട്രിക് ബ്രൌൺ നിലവിളക്ക് കൊളുത്തി നിർവഹിച്ചു.

പ്രവാസികളുടെ വള്ളംകളിയുടെ തറവാടായ ബ്രംപ്ടൻ മലയാളീ സമാജം നടത്തി വരാറുള്ള വള്ളംകളിയുടെ കിക്ക് ഓഫ് പ്രസ്തുത ചടങ്ങിൽ നിർവഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിനുള്ള 'മലയാളീ ഭൂഷൻ' അവാർഡ് മനോജ് കരാത്തക്കു പ്രസ്തുത ചടങ്ങിൽ മേയർ സമ്മാനിച്ചു.

സമാജം ജെനറൽ സെക്രട്ടറി ശ്രീമതി ലതാമേനോൻ സ്വാഗതം ആശംസിച്ചു. ജോജി ജോർജ് ഗോപകുമാർ നായർ , ജോസഫ് പുന്നശ്ശേരി, ഉമ്മൻ ജോസഫ് ,ഇമ്മാനുവേൽ സെബാസ്റ്റൻ,ഫാസിൽ മുഹമ്മദ് ,തോമസ് വർഗീസ് ,സാം പുതുക്കേരിൽ ,ഷിബു ചെറിയാൻ ,ഡേവിസ് ഫെർണണ്ടാസ് ,മത്തായി മാത്തുള്ള ,സഞ്ജയ് മോഹൻ ,സണ്ണി കുന്നംപിള്ളിൽ, മോൻസി തോമസ് , മുജീബ് റഹ്മാൻ, ജിജി ജോൺ ,ഷിബു ഡാനിയേൽ,സിന്ധു സജോയ് തുടഞ്ഞിയവർ പരിപാടികൾക്ക് നേത്രത്വം നൽകി. മെറിന ലിജോ എം സി ആയി പ്രവർത്തിച്ചു.

നോർത്ത് അമേരിക്കയിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട വഞ്ചി പാട്ടു മത്സരത്തിൽ ടീം ഗ്ലാടിയേറ്റ്ഴ്സ് ഒന്നാം സമ്മാനം നേടി. എം ടാക്ക് പ്രസിഡണ്ട് സോമോൻ സക്കറിയ, ടോം വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമാജം സെക്രട്ടറി ബിനു ജോഷ്വ നന്ദി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP