Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണർകാട് സെന്റ്‌മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി വാഹന അപകടത്തിൽ മരിച്ചു; സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് വ്യാപാരി വ്യവസായി നേതാവ് കൂടിയായ ജോർജ് മാത്യു; സംഭവം നടന്നത് സ്വന്തം സൂപ്പർ മാർക്കറ്റ് അടച്ച് വീട്ടിലേക്ക് മടങ്ങവെ

മണർകാട് സെന്റ്‌മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി വാഹന അപകടത്തിൽ മരിച്ചു; സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് വ്യാപാരി വ്യവസായി നേതാവ് കൂടിയായ ജോർജ് മാത്യു; സംഭവം നടന്നത് സ്വന്തം സൂപ്പർ മാർക്കറ്റ് അടച്ച് വീട്ടിലേക്ക് മടങ്ങവെ

മറുനാടൻ മലയാളി ബ്യൂറോ

മണർകാട്: പള്ളി ചീഫ് ട്രസ്റ്റി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചീഫ് ട്രസ്റ്റി പേരാലും മൂട്ടിലായ വട്ടമലയിൽ വാവച്ചി എന്ന ജോർജ് മാത്യൂ (63)വാണ് മരിച്ചത്. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.

മണർകാട് പള്ളി ജംക്ഷനിലെ ബാവാസ് സൂപ്പർ മാർക്കറ്റ് ഉടമ കൂടിയായ ജോർജ് മാത്യു കഴിഞ്ഞ ദിവസം രാത്രി കടയടച്ച് വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഉടനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസക്കായി തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ജോർജ് മാത്യുവിന്റെ പിതാവ് പരേതനായ വി എം. മാത്യുവും മണർകാട് പള്ളിയിൽ ദീർഘനാൾ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP