Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം; ഇപ്പോഴത്തെ ഓരോ അവസ്ഥയിൽ എനിക്ക് അത് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്; അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്; ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കൾ പറയുന്നതും നമ്മൾ കേൾക്കണം: അച്ഛന്റെ മോഹത്തെ കുറിച്ച് ദിലീപിന് പറയാനുള്ളത്

എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം; ഇപ്പോഴത്തെ ഓരോ അവസ്ഥയിൽ എനിക്ക് അത് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്; അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്; ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കൾ പറയുന്നതും നമ്മൾ കേൾക്കണം: അച്ഛന്റെ മോഹത്തെ കുറിച്ച് ദിലീപിന് പറയാനുള്ളത്

കൊച്ചി: അച്ഛൻ പറഞ്ഞത് അനുസരിക്കാത്തതിന്റെ വിഷം ദിലീപിന് ഇപ്പോഴുണ്ട്. തന്റെ അച്ഛന് തന്നെ വക്കീലായി കാണാനായിരുന്നു ആഗ്രഹം. അച്ഛന്റെ വഴിയേ സഞ്ചരിക്കാത്തതിന്റെ വിഷമം ഇപ്പോഴാണ് തനിക്ക് തോന്നുന്നതെന്ന് ദിലീപ് പറയാതെ പറയുകയാണ്. ക്ലബ് എഫ് എം സ്റ്റാർ ജാമിൽ ആർ ജെ ശാലിനിയുമായി സംസാരിക്കുമ്പോഴാണ് ദിലീപ് മനസ്സ് തുറന്നത്.

എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയിൽ എനിക്ക് അത് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബി എ കഴിഞ്ഞ് എം എയ്ക്കു ചേർന്നെങ്കിലും അന്ന് പിന്നെ കമൽ സാറിനൊപ്പം അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എൽ എൽ ബിക്ക് വിടാനായിരുന്നു താത്പര്യം. അപ്പോഴേക്കും ഞാൻ മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കൾ പറയുന്നതും നമ്മൾ കേൾക്കണം-ദിലീപ് പറയുന്നു

വിക്കുള്ള വക്കീലായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രമാണ് ദിലീപ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രെമോഷനുവേണ്ടിയാണ് ദിലീപ് ക്ലബ് എം എമ്മിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP