Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകൻ കൊച്ച് ചാക്കോച്ചിയായി ഗോകുൽ സുരേഷ്; ലേലം രണ്ടിൽ സുരേഷ് ഗോപിക്കൊപ്പം മകനും അഭിനയിച്ചേക്കും

ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകൻ കൊച്ച് ചാക്കോച്ചിയായി ഗോകുൽ സുരേഷ്; ലേലം രണ്ടിൽ സുരേഷ് ഗോപിക്കൊപ്പം മകനും അഭിനയിച്ചേക്കും

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം ഉടൻ എത്തും. നിധിൻ രൺജി പണിക്കർ ചിത്രം സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപിയോടൊപ്പം മകൻ ഗോകുൽ സുരേഷും അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു അഭിമുഖത്തിനിടെ സുരേഷ് ഗോപിയാണ് ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. സുരേഷ് ഗോപി അവതരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകൻ കൊച്ച് ചാക്കോച്ചി എന്ന കഥാപാത്രത്തെയാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത്. 'ഗോകുലിന്റെ ചെറുപ്പം മുതലെയുള്ള ആഗ്രഹമായിരുന്നു അത്. കുഞ്ഞായിരിക്കുമ്പോൾ കൊച്ച് ചാക്കോച്ചി എന്നായിരുന്നു അവൻ സ്വയം വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അത് സിനിമയിൽ സത്യമായിരിക്കുന്നു'.-സുരേഷ് ഗോപി പറഞ്ഞു.

ജോഷിയാണ് ലേലം സംവിധാനം ചെയ്തത്. മലയാളത്തിലെ ഏക്കാലത്തേയും വലിയ സുപ്പർഹിറ്റുകളിൽ ഒന്നാണ് ലേലം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP