Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആകാശ ഗംഗയുടെ രണ്ടാം ഭാഗം; പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനയനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; വിനയന്റെ ലാൽ ചിത്രം കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും

ആകാശ ഗംഗയുടെ രണ്ടാം ഭാഗം; പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനയനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; വിനയന്റെ ലാൽ ചിത്രം കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും

കൊച്ചി: പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനയനും ജയസൂര്യയും ഒന്നിക്കുന്നു. വിനയന്റെ സൂപ്പർഹിറ്റ് ചിത്രമായ ആകാശ ഗംഗയുടെ രണ്ടാംഭാഗമാണ് വിനയന്റെ ഇത്. മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രമാണ് അടുത്തത്. ഇതിനുശേഷം അടുത്ത വർഷത്തോടെ ജയസൂര്യ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം, ആട്-3, രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് ജയസൂര്യയുടെ ഈ വർഷത്തെ പ്രോജക്ടുകൾ. ജയസൂര്യ ആദ്യമായി നായകനാകുന്നത് 2002ൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന വിനയൻ ചിത്രത്തിലൂടെയാണ്. പിന്നീട് വിനയന്റെ തന്നെ കാട്ടുചെമ്പകത്തിലും നായകനായി.

അതിനുശേഷം 2007ൽ പുറത്തിറങ്ങിയ മറ്റൊരു വിനയൻ ചിത്രമായ ഹരീന്ദ്രൻ എന്ന നിഷ്‌കളങ്കനിലും അഭിനയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP