Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഏഴുഘട്ടങ്ങളിൽ; ഏപ്രിൽ 11 മുതൽ മെയ് 19 വരെ; കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി ഏപ്രിൽ 23 ന്; വിജ്ഞാപനം മാർച്ച് 28 ന്; ജമ്മു-കശ്മീരിൽ ഈ ഘട്ടത്തിൽ ലോക്‌സഭാതിരഞ്ഞെടുപ്പ് മാത്രം; ഫലപ്രഖ്യാപനം മെയ് 23 ന്;രാജ്യത്താകെ 90 കോടി വോട്ടർമാർ; എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ; തിരിച്ചറിയൽ കാർഡ് നിർബന്ധം; ഇന്നുമുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഏഴുഘട്ടങ്ങളിൽ; ഏപ്രിൽ 11 മുതൽ മെയ് 19 വരെ; കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി ഏപ്രിൽ 23 ന്; വിജ്ഞാപനം മാർച്ച് 28 ന്; ജമ്മു-കശ്മീരിൽ ഈ ഘട്ടത്തിൽ ലോക്‌സഭാതിരഞ്ഞെടുപ്പ് മാത്രം; ഫലപ്രഖ്യാപനം മെയ് 23 ന്;രാജ്യത്താകെ 90 കോടി വോട്ടർമാർ; എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ; തിരിച്ചറിയൽ കാർഡ് നിർബന്ധം; ഇന്നുമുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 ന് ആദ്യഘട്ടം വോട്ടെടുപ്പ്. ഏപ്രിൽ 18 ന് രണ്ടാം ഘട്ടം. ഏപ്രിൽ 23 -മൂന്നാം ഘട്ടം. ഏപ്രിൽ 29 നാലാംഘട്ടം. മെയ് 6 അഞ്ചാം ഘട്ടം. മെയ് 12 ആറാം ഘട്ടം. മെയ് 19 ന് ഏഴാം ഘട്ട വോട്ടെടുപ്പും നടക്കും. കേരളത്തിൽ ഏപ്രിൽ 23 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും.

കേരളത്തിലെ വോട്ടെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞായിരിക്കും ഫലം വരിക. ഇരുപത് സീറ്റുകളുള്ള കേരളത്തിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 28ന് ആയിരിക്കും കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ടാം തീയതി പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിഷു, ഈസ്റ്റർ എന്നിവ കഴിഞ്ഞ് നോമ്പുകാലത്തിനു മുൻപായി വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

കേരളത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ കരുതിയിരുന്നെങ്കിലും വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലായതോടെ പ്രചരണത്തിന് കൂടുതൽ സമയം ലഭിക്കും. ജമ്മു-കശ്മീരിൽ തൽക്കാലം നിയമസഭാ തിരഞ്ഞെടുപ്പുണ്ടാവില്ല. സമീപകാല അക്രമസംഭവങ്ങളും മറ്റും കണക്കിലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമാണ് നടത്തുകയെന്ന് സുനിൽ അറോറ അറിയിച്ചു. ആന്ധ്രപ്രദശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാതിരഞ്ഞെടുപ്പിനൊപ്പം നടക്കും.

ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്

ആദ്യ ഘട്ടം: ഏപ്രിൽ 11. 91 മണ്ഡലങ്ങൾ, 20 സംസ്ഥാനങ്ങൾ
രണ്ടാം ഘട്ടം : ഏപ്രിൽ 18 , 97മണ്ഡലങ്ങൾ, 13 സംസ്ഥാനങ്ങൾ
മൂന്നാം ഘട്ടം : ഏപ്രിൽ 23, 150 മണ്ഡലങ്ങൾ 14 സംസ്ഥാനങ്ങൾ
നാലാം ഘട്ടം : ഏപ്രിൽ 29, 71 മണ്ഡലങ്ങൾ 9 സംസ്ഥാനങ്ങൾ
അഞ്ചാം ഘട്ടം: മെയ് 6, 51 മണ്ഡലങ്ങൾ, 7 സംസ്ഥാനങ്ങൾ
ആറാം ഘട്ടം : മെയ് 12, 59 മണ്ഡലങ്ങൾ ഏഴു സംസ്ഥാനങ്ങൾ
ഏഴാം ഘട്ടം : മെയ് 19, 59 മണ്ഡലങ്ങൾ 8 സംസ്ഥാനങ്ങൾ
വോട്ടെണ്ണൽ മെയ് 23
കേരളത്തിൽ ഒറ്റ ഘട്ടം

ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ

ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഗോവ. ഹരിയാന,ഹിമാചൽ, കേരളം, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആൻഡമാൻ ആൻഡ് നിക്കൊബാർ; ദാദ്ര ആൻഡ് നാഗർ ഹാവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, ഡൽഹി, പുതുച്ചേരി, ചണ്ഡിഗഡ്

ഏഴുഘട്ടമായി വോട്ടെടുപ്പ്

ബിഹാർ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ

അഞ്ചുഘട്ടം

ജമ്മു-കശ്മീർ

നാലുഘട്ടം

ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്, ഒഡിഷ

മൂന്നുഘട്ടം

അസം. ഛത്തീസ്ഘഡ്,

രണ്ടുഘട്ടം

കർണാടക, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര

നിയമസഭാ തിരഞ്ഞെടുപ്പ്

ആന്ധ്രപ്രദേശ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ 175 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ജൂൺ 18 നാണ് ആന്ധ്ര നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ടിഡിപിയാണ് ഭരണകക്ഷി

അരുണാചൽ പ്രദേശ്

60 സീറ്റുകളിൽ തിരഞ്ഞെടുപ്പ്. ഭരണകക്ഷി-ബിജെപി. നിയമസഭയുടെ കാലാവധി കഴിയുന്നത് ജൂൺ 1ന്

ഒഡിഷ

147 മണ്ഡലങ്ങളിലായി നാലുഘട്ടങ്ങളിൽ. ഏപ്രിൽ 11 മുതൽ. നിയമസഭാ കാലാവധി അവസാനിക്കുന്നത്-മെയ് 24

സിക്കിം

32 സീറ്റിലേക്ക് വോട്ടെടുപ്പ്. നിയമസഭാ കാലാവധി കഴിയുന്നത് മെയ് 27

ഇന്നുമുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. രാജ്യത്താകെ 90 കോടി വോട്ടർമാരുണ്ട്. രാജ്യത്ത് 8.43 കോടി പുതിയ വോട്ടർമാരുണ്ട്. ഇതിൽ 1.5 കോടി പേർ 18-19 വയസ്സുള്ളവരാണ്. 10 ലക്ഷം പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രമുണ്ടാകും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം തയ്യാറാക്കും. വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വോട്ടർമാർക്ക് പരാതി അറിയിക്കാൻ മൊബൈൽ ആപ് സംവിധാനം ഒരുക്കും. പുതിയ വോട്ടർമാർക്കായി ടോൾ ഫ്രീ നമ്പർ ഉണ്ടാകും-1950. സോഷ്യൽ മീഡിയ പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ പെടും.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് വളരെ സമഗ്രമായ തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരിക്കുനനതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാനനില വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തിയിരുന്നു. റെയിൽവെ അടക്കം വിവിധ വകുപ്പുകളുമായി വിശദമായ ചർച്ച നടത്തി. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടർ പത്രിക പുതുക്കുന്ന പ്രക്രിയ തുടരും. വോട്ടർ പട്ടികയുടെ ശുദ്ധതയാണ് സുതാര്യമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്ന് കമ്മീഷൻ വിശ്വസിക്കുന്നു. എല്ലാ സ്റ്റേറ്റ് ബോർഡുകളുടെയും പരീക്ഷാ തീയതി, ഉത്സവങ്ങൾ, വിളവെടുപ്പ് കാലം എല്ലാം പരിഗണിച്ചാണ് തീയതികൾ നിശ്ചയിച്ചത്.

നിലവിലുള്ള ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത് ജൂൺ 3ന്. 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് ഓടു കൂടി പൂർത്തിയാക്കണം. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ഏപ്രിൽ-മെയ് മാസത്തോടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. 2014 ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചത് മാർച്ച് അഞ്ചിനാണ്. ഏപ്രിൽ-മെയിലാണ് ഒമ്പത് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. ആദ്യം ഘട്ടം ഏപ്രിൽ ഏഴിനും, അവസാനഘട്ടം മെയ് 12 നുമായിരുന്നു.

2014 ൽ മൂന്ന് പതിറ്റാണ്ടിന് ശേഷം സ്വന്തമായി ഭൂരിപക്ഷം നേടുന്ന പാർട്ടി എന്ന നേട്ടം ബിജെപി സ്വന്തമാക്കി. 543 അംഗ ലോക്‌സഭയിൽ, 282 സീറ്റാണ് ബിജെപി നേടിയത്. ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകൾ. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 336 സീറ്റുകളാണ് നേടിയത്. രണ്ടുവട്ടം തുടർച്ചയായി അധികാരത്തിലുിരുന്ന കോൺഗ്രസ് 44 സീറ്റുകളിലേക്ക് ചുരുങ്ങി. പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്‌ വേണ്ട 10 ശതമാനം സീറ്റുപോലും നേടാൻ കോൺഗ്രസിനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP