Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എലിയെ കൊല്ലാൻ സർക്കാർ ഇല്ലം ചുടുന്നോ? സർവകലാശാല നിയമം ഭേദഗതി ചെയ്തുള്ള സർക്കാർ ഓർഡിനൻസ് ലക്ഷ്യം വെച്ചത് കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി രജിസ്ട്രാറെയോ? ഓർഡിനൻസ് പ്രാബല്യത്തിലായപ്പോൾ ആദ്യം പുറത്തായത് അനഭിമതനായ രജിസ്ട്രാർ തന്നെ; പിണറായി സർക്കാർ ധൃതി പിടിച്ച് ഇറക്കിയ ഓർഡിനൻസ് സംശയനിഴലിൽ; സർവകലാശാലകളിലെ അനിയന്ത്രിത രാഷ്ട്രീയവത്ക്കരണം വീണ്ടും ചർച്ചയാകുന്നു

എലിയെ കൊല്ലാൻ സർക്കാർ ഇല്ലം ചുടുന്നോ? സർവകലാശാല നിയമം ഭേദഗതി ചെയ്തുള്ള സർക്കാർ ഓർഡിനൻസ് ലക്ഷ്യം വെച്ചത് കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി രജിസ്ട്രാറെയോ? ഓർഡിനൻസ് പ്രാബല്യത്തിലായപ്പോൾ ആദ്യം പുറത്തായത് അനഭിമതനായ രജിസ്ട്രാർ തന്നെ; പിണറായി സർക്കാർ ധൃതി പിടിച്ച് ഇറക്കിയ ഓർഡിനൻസ് സംശയനിഴലിൽ; സർവകലാശാലകളിലെ അനിയന്ത്രിത രാഷ്ട്രീയവത്ക്കരണം വീണ്ടും ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവകലാശാലകളിലെ രജിസ്ട്രാർ അടക്കമുള്ള മൂന്നു പരമപ്രധാന തസ്തികളുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ വ്യാപക ആക്ഷേപം. ഓർഡിനൻസിന്റെ ലക്ഷ്യം തന്നെ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി രജിസ്ട്രാർ ആയിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന രീതിയിലാണ് ഈ ഓർഡിനൻസ് എന്നും ഒപ്പം ആക്ഷേപം ഉയരുന്നു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് സസ്പെൻഡ് ചെയ്ത രജിസ്ട്രാർ, ഹൈക്കോടതി കോടതി ഉത്തരവിലൂടെ തിരികെ ജോലിയിൽ പ്രവേശിച്ചപ്പോഴാണ് അടിയന്തിര സ്വഭാവമുള്ള ഓർഡിനൻസ് വന്നത് എന്നതാണ് ഓർഡിനൻസിനെ സംശയ ദൃഷ്ടിയിൽ പെടുത്തുന്നത്.

ഓർഡിനൻസ് വന്നതോടെ രജിസ്റ്റ്രാർ പുറത്താവുകയും ചെയ്തു. സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ രജിസ്റ്റ്രാർ ആണ് വിവാദ ഓർഡിനൻസ് വഴി പുറത്താകുന്നത്. ഇതോടെയാണ് രാഷ്ട്രീയ സിൻഡിക്കേറ്റിനു വിധേയമായി സർവകലാശാലകളെ വരുതിയിലാക്കുകയാണ് ഈ ഓർഡിനൻസിന്റെ ലക്ഷ്യം എന്ന ആരോപണം ഉയർന്നുവന്നത്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ പരമപ്രധാന തസ്തികകളുടെ കാലാവധി നാലു വർഷത്തിലേക്ക് മാത്രം എന്ന രീതിയിലേക്ക് മാറ്റുകയാണ് ഓർഡിനൻസ് വഴി സർക്കാർ ചെയ്തിരിക്കുന്നത്.

സർക്കാരുകൾ മാറിവരുമ്പോൾ സർവകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി തസ്തികകളിൽ ഇളക്കിപ്രതിഷ്ഠയുണ്ടാകാറില്ല. പക്ഷെ ഇപ്പോൾ രാഷ്ട്രീയ താത്പര്യം മുൻ നിർത്തിയുള്ള ഇളക്കി പ്രതിഷ്ഠയാണ് ഓർഡിനൻസ് വഴി സർക്കാർ നടത്തിയിരിക്കുന്നത്. ഓർഡിനൻസ് വന്നതോടെ നിലവിലുള്ള യൂണിവേഴ്സിറ്റിയിലെ ഈ സ്ഥിര നിയമന തസ്തികകൾ കോൺട്രാക്ട് ആയി ഇപ്പോൾ മാറുകയും ചെയ്യിട്ടുണ്ട്.

നിയമസഭയിൽ പോലും ചർച്ച ചെയ്യാതെ അടിയന്തിര സ്വഭാവത്തോടെയാണ് ഈ ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഈ രീതിയിൽ ഉള്ള എന്ത് അടിയന്തിര സ്വഭാവമാണ് ഈ ഓർഡിനൻസിന് ഉള്ളത് എന്നാണ് ചോദ്യം ഉയരുന്നത്. കണ്ണൂർ യൂണിവേഴ്സ്റ്റി രജിസ്ട്രാറെ ലക്ഷ്യം വയ്ക്കുമ്പോൾ ഒപ്പം തന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് യൂണിവേഴിസിറ്റികളിൽ നിയമിതരായവരെയും ഓർഡിനൻസ് ലക്ഷ്യം വയ്ക്കുന്നുണ്ട്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികളുടെ പരിധി നാല് വർഷവും അല്ലെങ്കിൽ സംസ്ഥാനസർക്കാർ സർവീസിലെ പെൻഷൻ പ്രായമായ 56 വയസുമായി ചുരുങ്ങുമ്പോൾ ഈ തസ്തികകളിലെ മിക്കവർക്കും പടിയിറങ്ങേണ്ടി വരും.

സർവകലാശാലയിലെ നിയമങ്ങളും ചട്ടങ്ങളും എല്ലാം യുജിസിയുമായി ബന്ധപ്പെട്ടാണ് മുന്നോട്ടു പോകുന്നത്. അതിൽ വ്യത്യസ്തമായി സർക്കാർ ഓർഡിനൻസ് ഇറക്കുമ്പോൾ അക്കാദമികമായി നേട്ടം വരുന്നുണ്ടെങ്കിൽ അതിനെ ചൊല്ലി എതിർപ്പുകൾ വരില്ലായിരുന്നു. ഓർഡിനൻസിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം എന്ന ആരോപണമാണ് ഈ തീരുമാനത്തെ വിവാദമാക്കി നിലനിർത്തുന്നത്. ഓർഡിനൻസിന്റെ പിന്നിലുള്ള ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാൻ സർക്കാരിന് കഴിയാതെ പോകുന്നതും ഓർഡിനൻസിനെ വിവാദത്തിന്റെ വെള്ളിവെളിച്ചത്തിൽ തന്നെ നിർത്തുകയും ചെയ്യുന്നു.

യൂണിവേഴ്‌സിറ്റികളിലെ പരമപ്രധാന തസ്തികകളിൽ ഇരിക്കുന്നവരുടെ പ്രായം 60, 62, 65 ആയും വർധിപ്പിക്കാൻ ഒരുങ്ങുകയാണ് യുജിസി ചെയ്യുന്നത്. ഈ രംഗത്തെ വിദഗ്ദരുടെ പരിചയം പരമാവധി ഉപയോഗിക്കാൻ വേണ്ടിയാണ് യുജിസി ഈ തീരുമാനം വഴി ഉദ്ദേശിക്കുന്നത്. പക്ഷെ യുജിസി തീരുമാനങ്ങളിലും നേർ വിപരീതമായാണ് ഓർഡിനൻസ് വഴി സർക്കാർ നീങ്ങിയത്. യൂണിവേഴ്സിറ്റി പ്രായപരിധിയിലെ പ്രായം ഈ തസ്തികളിൽ 60-ൽ നിന്ന് 56 ആയി ചുരുക്കിയിട്ടുണ്ട്. ഈ പ്രായപരിധിയിൽ ഉള്ളവർ സർവകലാശാല പോസ്റ്റിൽ തുടരണമെങ്കിൽ സിൻഡിക്കേറ്റിന്റെ കനിവ് വേണ്ടിവരും എന്ന പ്രശ്‌നവും ഓർഡിനൻസ് വഴി വന്നിട്ടുണ്ട്. യൂണിവേഴ്സിറ്റിയിലെ ഈ മൂന്നു പരമ പ്രധാന നിയമനങ്ങളിൽ രാഷ്ട്രീയ തീരുമാനത്തിന് ഇടവരുന്നു എന്ന പ്രശ്‌നവും ഓർഡിനൻസ് വഴി സൃഷ്ടിക്കപ്പെടുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP