Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹിഷ്ണുതാ സന്ദേശം പങ്കു വെച്ച് യു. എ. ഇയിൽ തൊഴിലാളികളുടെ കൂട്ടയോട്ടം

സഹിഷ്ണുതാ സന്ദേശം പങ്കു വെച്ച് യു. എ. ഇയിൽ തൊഴിലാളികളുടെ കൂട്ടയോട്ടം

അബുദാബി : യു. എ. ഇ. ഗവൺമെന്റ് പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷ (ഇയർ ഓഫ് ടോളറൻസ്) സന്ദേശം സാധാരണ ക്കാരായ തൊഴി ലാളി കളിൽ എത്തിക്കു ന്നതിനായി 'റൺ ഫോർ ടോളറൻസ്' എന്ന പേരിൽ അബു ദാബി മഫ്റഖിൽ തൊഴി ലാളി കളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നും യു. എ. ഇ.യിൽ എത്തിയ തൊഴിലാളി കൾക്കിടയിൽ സഹിഷ്ണുത വളർത്തുക എന്ന ഉദ്ദേശ ത്തോടു കൂടി യാണ് അബുദാബി മുനിസി പ്പാലി റ്റിയും മേഖല യിലെ മലയാളി സാന്നിദ്ധ്യ മായ വി. പി. എസ്. ഹെൽത്ത് കെയറും സംയുക്ത മായി 'റൺ ഫോർ ടോളറ ൻസ്' ഒരുക്കിയത്.

ഇത്തരം പരിപാടി കൾ രാജ്യത്തെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന പല രാജ്യ ങ്ങളിൽ നിന്നുള്ള തൊഴി ലാളി കൾ ക്കിട യിൽ സ്നേഹ വും സഹകരണവും സൃഷ്ടി ക്കാൻ സഹായിക്കും എന്ന് അബു ദാബി മുനി സിപ്പാലിറ്റി സർവ്വീസസ് ആൻഡ് സോഷ്യൽ ഹാപ്പി നെസ് വിഭാഗ ത്തിന്റെ ജനറൽ മാനേജർ ഈദ് അൽ മസ്റൂയി പറഞ്ഞു. യു. എ. ഇ. ഗവൺമെന്റിന്റെ ഇത്തരം പദ്ധതി കളോട് പങ്കു കൊള്ളു വാൻ കഴി യുന്നത് ഒരു അംഗീകാരമായി കാണുന്നു എന്ന് എൽ. എൽ.എച്ച്., ലൈഫ് കെയർ ഹോസ്പിറ്റൽ ഗ്രൂപ്പ് സി. ഇ. ഒ. സഫീർ അഹമ്മദ് അഭി പ്രായപ്പെട്ടു. 'വിവിധ രാജ്യ ങ്ങളിൽ നിന്നും വന്നിട്ടുള്ള വർക്ക് തണലായ രാജ്യമാണ് യു. എ. ഇ. ഇത്തരം പരി പാടി കൾ പല നാടു കളിൽ നിന്നും എത്തി യിട്ടുള്ള ആളു കൾക്കിട യിൽ സഹകരണം ഉറപ്പാക്കുന്നതിൽ വലിയ പങ്കു വഹിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി മുനിസിപ്പാലിറ്റി, വി. പി. എസ്. ഹെൽത്ത് കെയർ, അബുദാബി പൊലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോൺ കോർപ് എന്നിവ യിലെ ഉദ്യോഗ സ്ഥർ ചെർന്നു ഫ്ളാഗ് ഓഫ് ചെയ്തു. മഫ്റഖിലെ അൽ ജാബർ മദീന യിൽ നിന്നും ആരം ഭിച്ച കൂട്ട യോട്ടം അഞ്ചു കിലോ മീറ്റർ താണ്ടി മജന്റ ലേബർ ക്യാമ്പിൽ സമാപിച്ചു. മത്സര വിജയി കളെ ആദരി ക്കു കയും മെഡലുകൾ സമ്മാനി ക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP