Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈ. എം. സി. എ. കുവൈറ്റ് - ഇറ്റർചർച്ച് ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

വൈ. എം. സി. എ. കുവൈറ്റ് - ഇറ്റർചർച്ച് ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 7ാമത് ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം റവ. ജോൺ മാത്യു (വികാർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, കുവൈറ്റ്) നിർവഹിച്ചു. പാസ്റ്റർ ജോസ് ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

മാത്യു ഈപ്പൻ (പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇമ്മാനുവൽ മാർത്തോമാ അഹ്മദി ചർച്ചിന് മറിയം എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ഐ പി സി ഫുൾ ഗോസ്പൽ ചർച്ച് & ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന് ഡോ. സണ്ണി ആണ്ട്രൂസ് എവർ റോളിങ് ട്രോഫിയും മൂന്നാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് അഹ്മദിക്ക് മാത്യു ഈപ്പൻ എവർ റോളിങ് ട്രോഫിയും നൽകി.

സമ്മാനദാനം റവ. ജോൺ മാത്യു (വികാർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, കുവൈറ്റ്) നിർവഹിച്ചു. പരിമണം മനോജ് (ജനറൽ സെക്രട്ടറി) സ്വാഗതവും ഡോ. സണ്ണി ആണ്ട്രൂസ് കൺവീനർ നന്ദിയും രേഖപ്പെടുത്തി. ക്വിസ് മാസ്റ്റർ ആയി സുനിൽ പൊടിയാൻ, സൂസൻ ആണ്ട്രൂസും ടെക്‌നിക്കൽ സപ്പോർട്ടേഴ്‌സ് ആയി ബിജുമോൻ ചാക്കോ, ഷിനു ജോർജ്ജ് മാത്യു, ലിജോ ഇട്ടി എന്നിവർ പ്രവർത്തിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP