Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റംസാൻ മാസത്തിൽ തിരഞ്ഞെടുപ്പ് ദിനങ്ങൾ വരുന്നതിന് എതിരെ തൃണമൂൽ നേതാവായ കൊൽക്കത്ത മേയർ; റംസാൻ കാലത്ത് ഇലക്ഷൻ നടത്തുന്നത് ചർച്ചയാക്കരുതെന്ന് അസദുദ്ദീൻ ഉവൈസി; നോമ്പുകാലം പൂർണമായും ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന് കമ്മിഷനും; എല്ലാ വെള്ളിയാഴ്ച്കളും പോളിംഗിൽ നിന്ന് ഒഴിവാക്കിയെന്നും വിശദീകരണം

റംസാൻ മാസത്തിൽ തിരഞ്ഞെടുപ്പ് ദിനങ്ങൾ വരുന്നതിന് എതിരെ തൃണമൂൽ നേതാവായ കൊൽക്കത്ത മേയർ; റംസാൻ കാലത്ത് ഇലക്ഷൻ നടത്തുന്നത് ചർച്ചയാക്കരുതെന്ന് അസദുദ്ദീൻ ഉവൈസി; നോമ്പുകാലം പൂർണമായും ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന് കമ്മിഷനും; എല്ലാ വെള്ളിയാഴ്ച്കളും പോളിംഗിൽ നിന്ന് ഒഴിവാക്കിയെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റംസാൻ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയതോടെ ഇതിനെ എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങളുമായി നിരവധിപേർ രംഗത്ത്. സോഷ്യൽ മീഡിയയിലും വിഷയം ചർച്ചയാകുകയാണ്. ഇതോടെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തി. പ്രത്യേകിച്ചും ബംഗാളിലെ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ചർച്ചയാകുന്നത്. കമ്മിഷൻ തീരുമാനത്തിന് എതിരെ തൃണമൂൽ കോൺഗ്രസ് നേതാവും കോൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം രംഗത്തെത്തി. എന്നാൽ വിഷയം രാഷ്ട്രീയ പാർട്ടികൾ വിവാദമാക്കരുതെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

റംസാൻ മാസം പൂർണമായും ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. റംസാൻ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതികളിൽ എതിർപ്പറിയിച്ച് കൂടുതലായും പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാക്കൾ ആണ് രംഗത്തുവന്നത്. . മൂന്ന് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ചില തീയതികൾ റംസാൻ മാസത്തിലാണ്. ഇതിലാണ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് 31 ശതമാനവും മുസ്ലിം വോട്ടർമാരാണ്.

ഏപ്രിൽ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മെയ് 19ന് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കും. മൂന്നാം ഘട്ടമായ ഏപ്രിൽ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. 90 കോടി ജനങ്ങൾ ഇക്കുറി വോട്ട് ചെയ്യും. അതിൽ ഏട്ടരക്കോടി പേർ 18 വയസ്സിനും 19 വയസ്സിനും ഇടയിൽ പ്രായമുള്ള കൗമാരക്കാരാണ്.

തൃണമൂൽ കോൺഗ്രസ് നേതാവും കോൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം രംഗത്തുവന്നതോടെയാണ് വിഷയം ചർച്ചയാകുന്നത്. നീണ്ട കാലയളവിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പശ്ചിമബംഗാൾ, ബിഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിലെ റംസാൻ വ്രതമനുഷ്ഠിക്കുന്ന വോട്ടർമാർക്ക് ക്ലേശകരമാവുമെന്ന് ആയിരുന്നു ആക്ഷേപം.

കമീഷൻ ഒരു ഭരണഘടന സ്ഥാപനമാണ്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. അവർക്കെതിരെ ഞങ്ങൾ ഒന്നും പറയുന്നില്ല. പക്ഷെ ഏഴ് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് പശ്ചിമബംഗാൾ, ബിഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടാവും. തിരഞ്ഞെടുപ്പ് സമയത്ത് റമദാൻ വ്രതം അനുഷ്ഠിക്കുന്നവരെ അത് ബുദ്ധിമുട്ടിലാക്കും- ഇതായിരുന്നു പ്രതികരണം

ന്യുനപക്ഷങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. ഈ മൂന്ന് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ജനസംഖ്യ അധികമാണ്. മുസ്‌ലിങ്ങൾക്ക് നോമ്പ് കാലമായ റമദാൻ സമയത്താണ് ഏഴ് ഘട്ടങ്ങളിലായി ലോക്‌സഭ തിരഞ്ഞെടുപ്പ് വെച്ചത്. അവർ നോമ്പെടുത്തിട്ടാണ് വോട്ട് രേഖപ്പെടുത്താനെത്തുകയെന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷൻ മനസിലാക്കണം. ബിജെപിയെ പുറത്താക്കി രാഷ്ട്രത്തെ രക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ തൃണമൂൽ കോൺഗ്രസിന് ആകുലതയില്ലെന്നും ആയിരുന്നു ഫിർഹാദിന്റെ പ്രതികരണം.

അതേസമയം, ഇത്തരം പ്രചരണങ്ങൾ പാടില്ലെന്നു വ്യക്തമാക്കി മത നേതാക്കളും രംഗത്തെത്തി. റംസാൻ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വെച്ചത് രാഷ്ട്രീയ പാർട്ടികൾ വിവാദമാക്കരുതെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഹൈദരാബാദിൽ വ്യക്തമാക്കി. റമദാൻ സമയത്ത് ജനാധിപത്യ പ്രക്രിയയിൽ മുസ്‌ലിം സമുദായത്തിന്റെ മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ വിവാദം അനാവശ്യമാണ്. മുസ്‌ലിം സമുദായത്തെയും റമദാനെയും അതിനായി ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് താൻ ആവശ്യപ്പെടുകയാണ്. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിൽ റമദാൻ മെയ് അഞ്ചിനോട് അടുത്തായിരിക്കും വരിക. ഇത് മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ജൂൺ മൂന്നിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് റമദാൻ സമയത്തും നടക്കേണ്ടതുണ്ടെന്നും മെയ് അഞ്ചോടെ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ സാധ്യമല്ലെന്നും ഉവൈസി പറഞ്ഞു.

മുസ്‌ലിംകൾ തീർച്ചയായും റമദാൻ വ്രതം അനുഷ്ഠിക്കും. നോമ്പെടുത്തുകൊണ്ട് അവർ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യും. അവർ ഓഫീസിലും മറ്റും പോവുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യും. ഈ മാസത്തിൽ മുസ്‌ലിങ്ങളിൽ ആത്മീയത വർധിക്കുകയും ഇത് വോട്ടിങ് ശതമാനം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് തന്റെ വിലയിരുത്തൽ. റമദാനിൽ ഇന്ത്യയിൽ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും മുസ്‌ലിംകൾ ഉയർന്ന ശതമാനത്തിൽ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് ദുഷ്ട ശക്തികളെ പരാജയപ്പെടുത്തുമെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP