Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു ഫൈനലിൽ; കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തി; ആദ്യ പാദത്തിൽ 2-1ന് തോറ്റ ബിഎഫ്‌സി തിരിച്ചടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾ; അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗലൂരു ഗോവ കലാശപ്പോര്

ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു ഫൈനലിൽ; കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തി; ആദ്യ പാദത്തിൽ 2-1ന് തോറ്റ ബിഎഫ്‌സി തിരിച്ചടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾ; അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗലൂരു ഗോവ കലാശപ്പോര്

സ്പോർട്സ് ഡെസ്‌ക്

ബംഗലൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു എഫ്‌സി ഫൈനലിൽ. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-1ന് തോറ്റ ബെംഗലൂരു ഇന്ന് സ്വന്തം മൈതാനമായ കണ്ഠീരവ സ്‌റ്റേഡിയത്തിൽ 3-0 ന് വിജയിച്ചാണ് ഫൈനലിൽ എത്തിയത്. ഇരു പാദകളിലുമായി 4-2 എന്ന സ്‌കോറിനാണ് ബിഎഫ്‌സി വിജയിച്ചത്. 72ാം മിനിറ്റിൽ സൂപ്പർ താരം മിക്കു, 87ാം മിനിറ്റിൽ ഡിമാസ്, 90+ 2 മിനിറ്റിൽ സുനിൽ ഛേത്രി എന്നിവരാണ് ഗോളുകൾ നേടിയത്.

ഐ ലീഗിൽ നിന്ന് കഴിഞ്ഞ വർഷം ഐഎസ്എല്ലിൽ എത്തിയ ബെംഗലൂരു തുടർച്ചയായ രണ്ടാം തലണയാണ് ഫൈനലിന് യോഗ്യത നോടുന്നത്. രണ്ടാം സെമിയിൽ എഫ് സി ഗോവ മുംബൈ സിറ്റി മത്സരത്തിലെ വിജയികളെയാണ് ബിഎഫ്‌സി ഫൈനലിൽ നേരിടുക. ആദ്യ പാദത്തിൽ മുംബൈയെ 5-1ന് തോൽപ്പിച്ച ഗോവ ഫൈനലിന് യോഗ്യത നേടാതിരിക്കണമെങ്കിൽ മംബൈയോട് അഞ്ച് ഗോൾ വ്യത്യസത്തന് തോൽക്കണം. കഴിഞ്ഞ വർഷം ഫൈനലിൽ ചെന്നൈയോട് 2-3ന് ബെംഗലൂരു തോറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP