Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബസിൽവെച്ച് ആദ്യം കണ്ടപ്പോഴേ അനുരാഗം തോന്നിയ യുവാവും യുവതിയും തുണിപറിച്ച് മറ്റു യാത്രക്കാരുടെ മുന്നിൽ ശാരീരികബന്ധം തുടങ്ങി; അവിഹിത ബന്ധം നടത്തിയവരെ അറസ്റ്റ് ചെയ്ത് പൊലീസ്

ബസിൽവെച്ച് ആദ്യം കണ്ടപ്പോഴേ അനുരാഗം തോന്നിയ യുവാവും യുവതിയും തുണിപറിച്ച് മറ്റു യാത്രക്കാരുടെ മുന്നിൽ ശാരീരികബന്ധം തുടങ്ങി; അവിഹിത ബന്ധം നടത്തിയവരെ അറസ്റ്റ് ചെയ്ത് പൊലീസ്

ലണ്ടൻ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ മറ്റുയാത്രക്കാരുടെ മുന്നിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്ററിൽനിന്ന്‌ന എക്‌സീറ്ററിലേക്ക് പോവുകയായിരുന്ന നാഷണൽ എക്സ്‌പ്രസ് കോച്ചിലാണ് കഴിഞ്ഞ തിങ്കളാഴ്ച വിചിത്രമായ ഈ സംഭവമുണ്ടായത്. ആദ്യമായി കണ്ടുമുട്ടിയ യുവാവും യുവതിയുമാണ് പ്രഥമദർശനത്തിൽത്തന്നെ പ്രണയത്തിലായതും പരിസരം മറന്ന് നഗ്നരായി ലൈംഗികബന്ധത്തിലേർപ്പെട്ടതും.

29-കാരനായ യുവാവിനെയും 32-കാരിയായ യുവതിയെയും ഡെവണിൽ എം5-ൽവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയും വാഹനം നിർത്തിയിടുകയുമായിരുന്നു. എക്‌സീറ്ററിലേക്ക 13 മൈൽ മാത്രം അകലെ കല്ലംപ്ടണിലെത്തിയപ്പോൾ ഡ്രൈവർ പൊലീസിനെ വിളിക്കുകയായിരുന്നു.

വാഹനത്തിനുള്ളിൽ അടുത്തടുത്ത സീറ്റിലിരുന്ന യുവാവും യുവതിയും പരിസരം മറന്ന് നഗ്നരാവുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. മറ്റുള്ളവർക്ക് അരോചകമാകുന്ന തരത്തിൽ മാന്യതയില്ലാതെ പെരുമാറിയതിനാണ് ഇരുവർക്കുമെതിരേ കേസെടുത്തതെന്ന് ല്ലംപ്ടൺ പൊലീസ് പറഞ്ഞു. രാത്രി പത്തേമുക്കാലോടെയാണ് പൊലീസ് ബസിലെത്തിയതും ഇരുവരെയും അറസ്റ്റ് ചെയ്തതും.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം മാത്രമേ ഇരുവർക്കുമെതിരേ എന്തുനടപടിയെടുക്കണമെന്ന് തീരുമാനിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലൊരു സംഭവമുണ്ടാതിലും മറ്റു യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിലും നാഷണൽ എക്സ്‌പ്രസ് അധികൃതർ ഖേദം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP