Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ഒന്റാരിയോയും; സ്ട്രോ, കുപ്പികൾ എന്നിവ അടക്കം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സാധ്യത

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ഒന്റാരിയോയും;  സ്ട്രോ, കുപ്പികൾ എന്നിവ അടക്കം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സാധ്യത

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറി വരുന്നതോടെ പ്ലാസ്്റ്റിക് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഒന്റാരിയോയിലെ ഗവൺമെന്റ് അറിയിച്ചു. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളാണ് നിരോധിക്കുക.

ഒറ്റത്തവണ ഉപയോഗിക്കുന്നവയിൽ പ്ലാസ്റ്റിഗ് ബാഗുകൾ, സ്‌ട്രോകൾ, വാട്ടർ ബോട്ടിലുകൾ എന്നിവ ഉൾപ്പെടും. ഓരോ വർഷവും ഇത്തരം വസ്തുക്കളുടെ മാലിന്യങ്ങൾ പ്രദേശങ്ങളിൽ കെട്ടികിടക്കുന്നതായാണ് റിപ്പോർട്ട്. ഇത് വഴി വലിയ രീതിയിലുള്ള അന്തരീക്ഷ മലീനികരണമാണ് സംഭവിക്കുന്നത്. ഇത് കുറയ്ക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തുന്നത്.

ഇത് കൂടാതെ മറ്റ് പ്രവിശ്യകളിൽ ഉപയോഗിക്കുന്ന ഡെപ്പോസിറ്റ് റിട്ടേൺ സംവിധാനം കൊണ്ടുവരുന്ന കാര്യവും ഒന്റാരിയോ പരിഗണിച്ച് വരുകയാണ്. അടുത്തിടെ ഗവൺമെന്റ് മാലിന്യം കുറയ്ക്കുന്ന സംബന്ധിച്ച് ചർച്ച കൊണ്ടുവരുകയും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP