Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിൻ യാത്രക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരം വംശീയ ആക്രമണവുമായി ഒരും സംഘം സ്ത്രീകൾ; മെൽബണിൽ മർദ്ദനമേറ്റത് മൊണാഷ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനിക്ക്

ട്രെയിൻ യാത്രക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരം വംശീയ ആക്രമണവുമായി ഒരും സംഘം സ്ത്രീകൾ; മെൽബണിൽ മർദ്ദനമേറ്റത് മൊണാഷ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനിക്ക്

ട്രെയിൻ യാത്രക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരം വംശീയ ആക്രമണവുമുണ്ടായതായി റിപ്പോർട്ട്. മെൽബണിലെ മൊണാഷ് മൊണാഷ് സർവകലാശാലയിൽ പഠിക്കുന്ന കൃതിക എന്ന ഇന്ത്യന് വംശജക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വെളുപ്പിനെ അഞ്ച് മണിക്ക് ഓക്ലിയിൽ വച്ചാണ് സംഭവം. 21 കാരിയായി ഇന്ത്യൻ യുവതി സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് സംഭവം.

ഒരും സംഘം സ്ത്രീകൾ ചേർന്ന് ട്രെയിനിൽ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ആകമണം വംശീയമാണെന്ന് വിദ്യാർത്ഥിനി ആരോപിച്ചു.ഞായറാഴ്ച വെളുപ്പിനെ അഞ്ച് മണിക്ക് ഓക്ലിയിൽ വച്ചാണ് സംഭവം.

സുഹൃത്തിനൊപ്പം മെൽബൺ നഗരത്തിൽ നിന്നും താമസസ്ഥലമായ ക്ലെയ്റ്റനിലേക്ക് മടങ്ങവെയാണ് ട്രെയിനിൽ വച്ച് മർദ്ദിക്കപ്പെട്ടതെന്ന് കൃതിക പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ഒരു സംഘം സ്ത്രീകൾ കൃതികയെ ഇടിക്കുകയും തൊഴിക്കുകയും ആയിരുന്നു. ഈ സമയത്ത് കയ്യിൽ നിന്നും തെറിച്ചു വീണ പേഴ്സ് ട്രെയിനിലുണ്ടായിരുന്ന ഒരു പുരുഷൻ മോഷ്ടിക്കുകയും ചെയ്തതായി വിദ്യാർ്ത്ഥിനി ആരോപിച്ചു.

ട്രെയിനിലുണ്ടായിരുന്ന മറ്റു സ്ത്രീകളും കൃതികയും തമ്മിലുണ്ടായ വാഗ്വാദമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് സൂചന.മർദ്ദനത്തിൽ പരിക്കേറ്റ കൃതികയെ ആംബുലൻസിൽ ആശുപതിയിൽ എത്തിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളായതിനാൽ പരിശോധനക്ക് ശേഷം വിട്ടയച്ചു.പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം നേരിൽ കണ്ടവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP