Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇശൽ നിലാവ് 21 ന്; ടിക്കറ്റ് പ്രകാശനം ചെയ്തു; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ഇശൽ നിലാവ് 21 ന്; ടിക്കറ്റ് പ്രകാശനം ചെയ്തു; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ദോഹ : സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിക്കുന്ന ഇശൽ നിലാവിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു. സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ അസീം ടെക്നോളജീസ് ഫൗണ്ടറും സിഇഒയുമായ ശഫീഖ് കബീറിന് ആദ്യ ടിക്കറ്റ് നൽകി സ്റ്റാർ കിച്ചൺ എക്യുപ്മെന്റ്സ് മാനേജിങ് ഡയറക്ടർ പി.എം അബ്ദുസലാമാണ് പ്രകാശനം ചെയ്തത്.

പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ മുസ്തഫ, ക്വാളിറ്റി അഡ്‌മിനിസ്ട്രേഷൻ കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ഹംസാസ് കെ.എം, മീഡിയപ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് ടി എന്നിവർ പങ്കെടുത്തു.

മാർച്ച് 21ന് വ്യാഴാഴ്‌ച്ച ഐ.സി.സി അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയനായ ഫാദർ സേവേറിയോസ് തോമസ്, പട്ടുറുമാൽ സീസൺ 2 വിന്നർ ഷമീർ ചാവക്കാട്, കൈരളി ടി.വി യുവ ഷോ ഫെയിം മൻസുർ ഇബ്രാഹീം, ഗായക ദമ്പതികളായ ഹംദാൻ സിമിയ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ റിയാസ് കരിയാട്, ആസിയ അഷ്ഫൽ തുടങ്ങിയവർ തെരഞ്ഞെടുത്ത ഗാനങ്ങളവതരിപ്പിക്കും. ലത്തീഫ് മാഹിയുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രേഷൻ ടീം സംഗീത വിരുന്നിന് നിറം പകരും.

ചടങ്ങിനോടനുബന്ധിച്ച് ഫാദർ സേവേറിയോസ് തോമസിനെ പാരമൗണ്ട് മ്യൂസിക്കൽ അവാർഡ് നൽകിയും, ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയനായ പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ മുസ്തഫയെ ഹ്യൂമാനിറ്റേറിയൻ അവാർഡും നൽകി ആദരിക്കുമെന്ന് മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

സൗജന്യ പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾക്കായി : 70413304, 70124359 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP