Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മ്യൂസിക് ബാൻഡ് 'ലയ ഇമോഷൻസ്' ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച ദുബായ് കരാമ സെന്ററിൽ

മ്യൂസിക് ബാൻഡ് 'ലയ ഇമോഷൻസ്' ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച ദുബായ് കരാമ സെന്ററിൽ

ദുബായ് : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മയായ 'സപ്ത സ്വര രാഗ ലയ' യു. എ. ഇ. ചാപ്റ്റർ രൂപം നൽകിയ 'ലയ ഇമോഷൻസ്' എന്ന മ്യൂസിക് ബാൻഡ് ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് കരാമ സെന്ററിൽ വച്ച് നടക്കും. ചടങ്ങിൽ യു. എ. ഇ. യിലെ കലാ സാംസ്‌കാരിക പ്രവർത്തകരും സപ്ത സ്വര രാഗ ലയ അംഗങ്ങളും സംബന്ധിക്കും.

ഗ്രൂപ്പ് അംഗങ്ങളായ രശ്മി സുഷിൽ രചനയും ചാൾസ് സൈമൺ സംഗീതവും നിർവ്വഹിച്ച 'സപ്ത വർണ്ണങ്ങളാൽ യു. എ. ഇ.' എന്ന ആദ്യ സംഗീത ആൽബത്തിന്റെ അവതരണ വും ഓൺ ലൈൻ റിലീസും ചടങ്ങിൽ വെച്ച് നടക്കും. തുടർന്ന് 'ലയ ഇമോഷൻസ്' ബാൻഡ് നയിക്കുന്ന സംഗീത നിശ അരങ്ങേറും.

ഏഴ് എമിറേറ്റുകളെ കുറിച്ചും രാഷ്ട്ര തലവന്മാരുടെ ഭരണ നൈപുണ്യത്തെ കുറിച്ചും രാജ്യത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും പ്രവാസി കൾ നൽകിയ സംഭാവനകളെയും പ്രതിപാദിക്കുന്ന സംഗീത ആൽബത്തിലൂ ടെ 'സപ്ത സ്വര രാഗ ലയ' യുടെ നിരവധി ഗായകർ ഒത്തു ചേരുന്നു. ഒരു വർഷം മുൻപേ ഗായകൻ ശരത് പരമേശ്വർ ദുബായിൽ വെച്ചു രൂപീകരിച്ച 'സപ്ത സ്വര രാഗ ലയ' എന്ന ഫേയ്‌സ് ബുക്ക് കൂട്ടായ്മയിൽ ലോകമെമ്പാടുമുള്ളമൂന്നര ലക്ഷത്തോളം അംഗങ്ങളുണ്ട്.

വിവരങ്ങൾക്ക് : ബിജോ എരുമേലി (052 207 7687) , ചാൾസ് സൈമൺ (054 541 6646)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP