Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ മന്ത്രാലയം; മതിയായ രേഖകൾ ഓൺലൈൻ വഴി നല്കിയാൽ നിമിഷങ്ങൾക്കകം വിസ ലഭ്യമാകും

വിദേശ തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ മന്ത്രാലയം; മതിയായ രേഖകൾ ഓൺലൈൻ വഴി നല്കിയാൽ നിമിഷങ്ങൾക്കകം വിസ ലഭ്യമാകും

റിയാദ്: വിദേശ തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴി ലഭിക്കാനുള്ള സേവനം ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരുങ്ങുന്നു.മന്ത്രാലയത്തിലെ ഓൺലൈൻ സേവന വിഭാഗം സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽ ഷംസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹജ്ജ്, ഉംറ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഓൺലൈൻ സേവനം ഉറപ്പുവരുത്തുന്നത്. മതിയായ രേഖകളുള്ളവർ ആവശ്യമായ വിവരങ്ങൾ ഓൺലൈൻ വഴി നൽകിയാൽ നിമിഷങ്ങൾക്കകം വിസ ലഭിക്കുന്നതായിരിക്കും പുതിയ രീതി. നിലവിൽ വിദേശ ഏജൻസികൾ വഴി എംബസിയിൽ നിന്ന് വിസ ലഭിക്കുന്ന രീതിയാണ് തുടരുന്നത്.

എന്നാൽ വിദേശ എംബസിയെയോ ഏജൻസിയെയോ സമീപിക്കേണ്ടതില്ല എന്നത് ഓൺലൈൻ വിസ സംവിധാനത്തിന്റെ പ്രത്യേകതയാണ്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ സേവനങ്ങളും സൗദിയിൽ സേവനം ചെയ്യുന്ന സ്ഥാപനവും തീർത്ഥാടകർക്ക് തെരഞ്ഞെടുക്കാൻ സാധിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP