Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിക്കാഗോ കെ.സി.എസിന്റെ പ്രവർത്തനോദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഢഗംഭീരമായി

ഷിക്കാഗോ കെ.സി.എസിന്റെ പ്രവർത്തനോദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഢഗംഭീരമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ 2019 - 20 വർഷത്തെ പ്രവർത്തനോദ്ഘാടനവും, പേത്രത്താ ആഘോഷവും ഇല്ലിനോയി സംസ്ഥാനത്തെ എട്ടാം ഡിസ്ട്രിക്ടിൽ നിന്നുള്ള സെനറ്റർ റാം വിള്ളിവലം നിർവഹിച്ചു. ഡസ്പ്ലെയിൻസിലുള്ള ക്നാനായ സെന്ററിൽ കൂടിയ സമ്മേളനത്തിൽ പ്രസിഡന്റ് ഷിജു ചെറിയത്തിൽ അധ്യക്ഷതവഹിച്ചു. സ്പിരിച്വൽ ഡയറക്ടർ ഫാ. ഏബ്രഹാം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണവും, കെ.സി.സി.എൻ.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ, മുൻ കെ.സി.സി.എൻ.എ പ്രസിഡന്റ് ബിനു പൂത്തുറയിൽ, ക്നാനായ വനിതാഫോറം ദേശീയ പ്രസിഡന്റ് ബീന ഇണ്ടിക്കുഴി എന്നിവർ ആശംസാ പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പിൽ സ്വാഗതവും, ട്രഷറർ ജറിൻ പൂതകരി കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി റോയി ചേലമലയിൽ യോഗത്തിന്റെ എം.സിയായി പ്രവർത്തിച്ചു.

അടുത്തവർഷം കെ.സി.എസ് നടത്തുവാൻ പോകുന്ന നിരവധി പ്രവർത്തനങ്ങൾ തദവസരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ക്നാനായ സമുദായ ആചാര്യനായ ക്നായി തോമയുടെ ചിത്രം ഷിക്കാഗോയിലെ എല്ലാ ക്നാനായ ഭവനങ്ങളിലും എത്തിക്കുന്ന പരിപാടി ഫാ. ഏബ്രഹാം മുത്തോലത്ത് കെ.സി.എസ് ഭാരവാഹികൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. കെ.സി.എസ് മെമ്പർഷിപ്പ് ഓൺലൈനിൽ സമർപ്പിക്കുന്ന പരിപാടി ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു.

ഷിക്കാഗോയിലെ ക്നാനായ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ ലിൻസൺ കൈതമലയിൽ, ജയിൻ മാക്കീൽ എന്നിവരുടെ സംവിധാനത്തിൽ നിർവഹിക്കുന്ന ഡോക്യുമെന്ററിയുടെ നിർമ്മാണോദ്ഘാടനം സെനറ്റർ റാം വിള്ളിവലം നിർവഹിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയുടെ അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി നിയമിക്കപ്പെട്ട തമ്പി വിരുത്തിക്കുളങ്ങരയെ ബൊക്കെ നൽകി സെനറ്റർ റാം ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ, ബിൽഡിങ് ബോർഡ് അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ, ലെജിസ്ലേറ്റീവ് ബോർഡ് ഭാരവാഹികൾ, എന്റർടൈന്മെന്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവരെ സദസിനു പരിചയപ്പെടുത്തി.

തുടർന്ന് കെ.സി.എസിന്റെ പോഷകസംഘടനകളായ കിഡ്സ് ക്ലബ്, കെ.സി.ജെ.എൽ, കെ.സി.വൈ.എൽ, യുവജനവേദി, വനിതാഫോറം, സീനിയർ സിറ്റിസൺ ഫോറം, ഗോൾഡീസ് എന്നിവരുടെ നേതൃത്വത്തിൽ വർണ്ണാഭമായ കലാപരിപാടികളും, സജി മാലിത്തുരുത്തേൽ, നിഥിൻ പടിഞ്ഞാത്ത്, ദിലീപ് മുരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും കാണികളെ ആഹ്ലാദത്തിന്റെ ഉന്നതിയിലെത്തിച്ചു. എന്റർടൈന്മെന്റ് കമ്മിറ്റി ഭാരവാഹികളായ മിഷാൽ ഇടുക്കുതറ കലാപരിപാടികളുടെ എം.സിയായും, ലിൻസൺ കൈതമല, നിഥിൻ പടിഞ്ഞാത്ത്, ജോസ് ആനമല എന്നിവർ കോർഡിനേറ്റേഴ്സായും പ്രവർത്തിച്ചു.

വലിയ നോമ്പിനു മുന്നോടിയായുള്ള പേത്രത്തയോടനുബന്ധിച്ച് ക്നാനായ പരമ്പരാഗത വിഭമായ പിടിയും കോഴിയും അടങ്ങിയ സ്നേഹവിരുന്ന് പരിപാടികളുടെ മാറ്റുവർധിപ്പിച്ചു. ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മാറ്റ് വിളങ്ങാട്ടുശേരി, വൈസ് ചെയർമാൻ മാത്യു ഇടുക്കുതറയിൽ, ലെയ്സൺ ബോർഡ് ചെയർമാൻ ബാബു തൈപ്പറമ്പിൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ആൽവിൻ പൂത്തുറയിൽ, യുവജനവേദി പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, വനിതാഫോറം പ്രസിഡന്റ് ആൻസി കുപ്ലിക്കാട്ട്, സജി പണയപറമ്പിൽ, അനിൽ മറ്റത്തിക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഷിക്കാഗോയിലെ ക്നാനായ സമുദായത്തെ കോർത്തിണക്കിക്കൊണ്ട് നടത്തിയ ഈ പരിപാടി വിജയിപ്പിക്കുന്നതിനായി എത്തിയ എല്ലാ അംഗങ്ങൾക്കും എക്സിക്യൂട്ടീവിന്റെ പേരിൽ പ്രസിഡന്റ് ഷിജു ചെറിയത്തിൽ നന്ദി അറിയിച്ചു. റോയി ചേലമലയിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP