Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാ മത്സരങ്ങളും ജയിക്കാൻ ഇന്ത്യക്ക് 11 കോലിമാർ ഇല്ല; ഇത്രയും മികച്ച ഒരു ടീം ഇടയ്ക്ക് തോൽക്കുമ്പോൾ ഇത്രകണ്ട് വിമർശിക്കുന്നത് ശരിയല്ല; എല്ലാ കളിക്കാരും സച്ചിനും ലാറയുമല്ല എന്ന് ഓർക്കണമെന്ന് മുത്തയ്യ മുരളീധരൻ; ഇന്ത്യൻ ടീം കളിക്കുന്നത് ഏറ്റവും മികച്ച രീതിയിലെന്ന് ശ്രീലങ്കൻ ഇതിഹാസം

എല്ലാ മത്സരങ്ങളും ജയിക്കാൻ ഇന്ത്യക്ക് 11 കോലിമാർ ഇല്ല; ഇത്രയും മികച്ച ഒരു ടീം ഇടയ്ക്ക് തോൽക്കുമ്പോൾ ഇത്രകണ്ട് വിമർശിക്കുന്നത് ശരിയല്ല; എല്ലാ കളിക്കാരും സച്ചിനും ലാറയുമല്ല എന്ന് ഓർക്കണമെന്ന് മുത്തയ്യ മുരളീധരൻ; ഇന്ത്യൻ ടീം കളിക്കുന്നത് ഏറ്റവും മികച്ച രീതിയിലെന്ന് ശ്രീലങ്കൻ ഇതിഹാസം

സ്പോർട്സ് ഡെസ്‌ക്

മൊഹാലി: 358 റൺസ് നേടിയിട്ടും ഓസ്‌ട്രേലിയക്ക് എതിരായ നാലാം ഏകദിനത്തിൽ തോറ്റ ഇന്ത്യൻ ടീമിനെിരെ ആരാധകർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത്രയും മികച്ച രീതിയിൽ കളിക്കുന്ന ഒരു ടീം ഇടയ്ക്ക് ചില മത്സരങ്ങൾ തോൽക്കുന്നതിൽ ആരാധകർ ഇത്രയും കടുത്ത വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഇന്ത്യൻ ടീമിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ശ്രീലങ്കൻ സ്പിന്നറും ഇതിഹാസതാരവുമായ മുത്തയ്യ മുരളീധരൻ. ഈ ടീമിന്റെ കാര്യത്തിൽ ആരാധകർ കുറച്ച് ക്ഷമ കാണിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ ടീം മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ പരീക്ഷണങ്ങൾക്കും മുതിരുന്നുണ്ട്. വിജയത്തിലേക്കുള്ള വഴിയിൽ നിങ്ങൾക്ക് പരാജയങ്ങളുണ്ടാകും. ടീമിൽ 11 കോലിയൊന്നും ഇല്ലല്ലോ. എല്ലാവർക്കും മാച്ച് വിന്നറാകാൻ സാധിക്കുകയുമില്ല '' - മുരളീധരൻ പറഞ്ഞു.''നിങ്ങൾ ചില മത്സരങ്ങളിൽ വിജയിക്കും. ചിലതിൽ തോൽക്കും. അല്ലെങ്കിൽ ടീമിൽ 11 കോലിയോ സച്ചിനോ ബ്രാഡ്മാനോ വേണം. അതൊട്ട് നടക്കാനും പോകുന്നില്ല'' - അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP