Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അട്ടിമറിക്കുകയല്ലേ? തെരഞ്ഞെടുപ്പ് വിഷയങ്ങൾ നിശ്ചയിക്കാൻ പോലും രാഷ്ട്രീയ പാർട്ടികൾക്ക് അവകാശം ഇല്ലാത്തതാണോ ജനാധിപത്യം? ബാബ്റി മസ്ജിദിന്റെയും രാമജന്മഭൂമിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുന്നവരെയും നിയന്ത്രിക്കുമോ?

ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അട്ടിമറിക്കുകയല്ലേ? തെരഞ്ഞെടുപ്പ് വിഷയങ്ങൾ നിശ്ചയിക്കാൻ പോലും രാഷ്ട്രീയ പാർട്ടികൾക്ക് അവകാശം ഇല്ലാത്തതാണോ ജനാധിപത്യം? ബാബ്റി മസ്ജിദിന്റെയും രാമജന്മഭൂമിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുന്നവരെയും നിയന്ത്രിക്കുമോ?

ഷാജൻ സ്‌കറിയ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇടത് മുന്നണി പ്രചാരണവും ആരംഭിച്ചു. കോൺഗ്രസുകാരാകട്ടെ സ്ഥാനാർത്ഥികളെ തേടി നെട്ടോട്ടം തുടരുകയാണ്. അതിനിടയിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ പണിയും തുടങ്ങി. നമ്മുടെ ജനാധിപത്യത്തിന്റെ മാത്രം പ്രത്യേകതയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കഴിഞ്ഞാൽ നിയമസഭയെക്കാളും പാർലമെന്റിനെക്കാളും മുഖ്യമന്ത്രിയെക്കാളും പ്രധാനമന്ത്രിയെക്കാളും ഒക്കെ വലിയ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടന ചുമതലയുള്ള പ്രസ്താനമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഓരോന്നും വാർത്തയുമാണ്, അത്രയും നല്ലത്.

എന്നാൽ തങ്ങൾക്ക് ലഭിക്കുന്ന അധികാരം പരമാധികാരമാണ് എന്ന് ധരിക്കുന്നത് ചിലപ്പോഴെങ്കിലും കമ്മീഷൻ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേൽ ഇടപെടാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഇടപെടലായി മാത്രമെ കഴിഞ്ഞ ദിവസം കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ ടീകാ റാം മീണ നടത്തിയ പ്രസ്താവനയെ കാണാൻ കഴിയുകയുള്ളു. മീണ പത്രസമ്മേളനം നടത്തി പറഞ്ഞത് ശബരിമല വിഷയം ആരും തെരഞ്ഞെടുപ്പ് പപ്രചാരണത്തിന് ഉപയോഗിക്കരുത് എന്നാണ്. വരുന്ന രണ്ട് മാസ കാലം കേരളത്തിന്റെ അപ്രഖ്യാപിത മുഖ്യമന്ത്രി ടീകാ റാം മീണ ആയതുകൊണ്ട് തന്നെ മീണയുടെ വാക്കുകൾക്ക് സവിശേഷമായ ഒരു പ്രാധാന്യം ഉണ്ട്. ജനപ്രാധിനിത്യ നിയമത്തിലെ 23ാം വകുപ്പിലെ 3ാം ഉപവകുപ്പ് അനുസരിച്ച് മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ പ്രാദേശികതയുടെ പേരിലോ ഭാഷയുടെ പേരിലോ ഒക്കെ ആരെങ്കിലും വോട്ട് ചോദിച്ചാൽ അത് നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി വ്യാഖ്യാനിച്ചതിന്റെ ചുവട് പിടിച്ച് ആണ് ടീകാ റാം മീണയുടെ ഈ പ്രസ്താവന

ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരിൽ ആരെങ്കിലും വോട്ട് ചോദിച്ചാൽ , പ്രാദേശികമായ ഭിന്നതകളുടെ പേരിൽ ആരെങ്കിലും വോട്ട് ചോദിച്ചാൽ, ഭാഷയുടെ പേരിൽ ആരെങ്കിലും വോട്ട് ചോദിക്കാൻ ശ്രമിച്ചാൽ അത് നിരോധിക്കുന്ന ഈ നിയമത്തിനെ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്റെ ഇഷ്ടത്തിന് അനുസരിച്ച് വളച്ചൊടിച്ചാൽ അല്ലെങ്കിൽ ദുർവ്യാഖ്യാനം നടത്താൻ ശ്രമിച്ചാൽ അപലപിക്കേണ്ടത് തന്നെയാണ്. 2017 ലെ സുപ്രീം കോടതിയിലെ ആ വിധിയിൽ പറയുന്ന കാര്യം കൃത്യമാണ്. മതത്തിന്റെ പേരിൽ ആരെങ്കിലും വോട്ട് ചോദിച്ചാൽ അതായത് ഏതെങ്കിലും ഒരു മതത്തിന്റെ പേര് സങ്കുചിതമായി ഉപയോഗിച്ചാൽ അങ്ങനെ വോട്ട് നേടാൻ ശ്രമിച്ചാൽ അത് കുറ്റക്കരമാണ്.

ഒരു ജനപ്രതിനിധി ആ മണ്ഡലത്തിലെ സകല ആളുകളുടേയും പ്രതിനിധിയാണ്. അയാൾ ഹിന്ദുവിനെ സംരക്ഷിക്കുന്നതിനോ, ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നതിനോ, മുസ്ലീമിനെ സംരക്ഷിക്കുന്നതിനോ വോട്ട് ചോദിച്ചാൽ അതിന് വേണ്ടി ശ്രമിച്ചാൽ അത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട വിഷയം ഏതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ തീരുമാനിച്ചാൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് എന്ന് വ്യാഖ്യാനിക്കേണ്ടി വരും. തീർച്ചയായും ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യ വിഷയങ്ങളിൽ ഒന്ന് ശബരിമല തന്നെയാണ്. ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കണം എന്ന് ബോധപൂർവ്വം തീരുമാനിച്ചാൽ അതിന് ആഹ്വാനം ചെയ്യുകയും പരിശ്രമിക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാരിനെ ചോദ്യം ചെയ്യുന്നത് ഈ നാട്ടിലെ ഭക്ത ജനങ്ങളുടെ എല്ലാം അവകാശമാണ്.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP