Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വരുന്നത് ലൈംഗിക ചുവയോടെ മന്ത്രി നടത്തിയ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ മുക്കിയ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി; നായനാരുടെ ഭാര്യയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ കടമ മറന്ന് പെരുമാറിയ മന്ത്രിക്ക് പണിയും പോയി; ഗതാഗത സെക്രട്ടറിയുടെ ആരോപണം ശരിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തിയതും പി ശശി; പിണറായിയുടെ ഓഫീസിൽ നിന്നുള്ള നളിനി നെറ്റോയുടെ രാജിക്ക് കാരണം 'ശശി ഫാക്ടർ' തന്നെ; പടിയിറങ്ങുന്നത് സിവിൽ സർവ്വീസിലെ പെൺകരുത്ത്

പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വരുന്നത് ലൈംഗിക ചുവയോടെ മന്ത്രി നടത്തിയ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ മുക്കിയ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി; നായനാരുടെ ഭാര്യയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ കടമ മറന്ന് പെരുമാറിയ മന്ത്രിക്ക് പണിയും പോയി; ഗതാഗത സെക്രട്ടറിയുടെ ആരോപണം ശരിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തിയതും പി ശശി; പിണറായിയുടെ ഓഫീസിൽ നിന്നുള്ള നളിനി നെറ്റോയുടെ രാജിക്ക് കാരണം 'ശശി ഫാക്ടർ' തന്നെ; പടിയിറങ്ങുന്നത് സിവിൽ സർവ്വീസിലെ പെൺകരുത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉറച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള പദവിയിൽ ഉയർത്തിപ്പിടിച്ചതും നിലപാടുകൾ തന്നെയാണ്. അഴിമതി രഹിത പ്രതിച്ഛായയും നീണ്ട സർവ്വീസിൽ ഈ ഉദ്യോഗസ്ഥയുടെ മാറ്റ് കൂട്ടി. സമർദ്ദങ്ങൾക്ക് വഴങ്ങാതെ നിയമം നടപ്പാക്കിയപ്പോൾ സഹ ഐഎഎസുകാർ പോലും ശത്രുപക്ഷത്തായി. എന്നിട്ടും നളിനി നെറ്റോയെന്ന ഉദ്യോഗസ്ഥയ്ക്ക് കുലുക്കമുണ്ടായില്ല. അവർ ധീരതയോടെ തീരുമാനമെടുത്തു.

എന്നും ജനപക്ഷ തീരുമാനമായിരുന്നു നളിനി നെറ്റോയുടെ കരുത്ത്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം സുതാര്യതയോടെ നടപ്പാക്കുന്ന വ്യക്തിത്വം. കുറച്ചു കാലം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി തുടരുമ്പോഴും വിവാദങ്ങൾക്ക് അപ്പുറം ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ സജീവമാക്കാൻ നടത്തിയ പരിഷ്‌കാരങ്ങൾ ശ്രദ്ധേയമായി. അവിടെ നിന്ന് ആഭ്യന്ത്ര സെക്രട്ടറിയുടെ പദവിയിലേക്ക്. അപ്പോഴും പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ തെറ്റ് ചൂണ്ടിക്കാട്ടി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു. അവിടെ നിന്ന് പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ഒന്നാം നമ്പർ പേരുകാരിയായി. പിന്നെ ചീഫ് സെക്രട്ടറിയും. വിരമിച്ച ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസിൽ അവർ തുടർന്നു. അതും ചീഫ് സെക്രട്ടറി പദവിയിൽ. ഇപ്പോൾ രാജിവയ്ക്കുമ്പോൾ അവർ ഔദ്യോഗിക ജീവിതത്തിന് വിരാമമിടുകയാണ്.

സുതാര്യതയും അഴിമതി രഹിത പ്രതിച്ഛായയയുമാണ് നളിനി നെറ്റോയുടെ കരുത്ത്. നിയമത്തെ കാറ്റിൽ പറത്തുന്നതൊന്നും നളിനി നെറ്റോ ചെയ്യുകയില്ല. നീതി ബോധത്തോടെ ആർക്കും വഴങ്ങാതെ പ്രവർത്തിക്കുന്ന ഐഎഎസുകാരിയാണ് അവരെന്ന് ജനത്തിനും അറിയാം. മാഫികളും കച്ചവടക്കാരുമെല്ലാം ഈ ഉദ്യോഗസ്ഥയിൽ നിന്ന് കൃത്യമായ അകലം പാലിക്കും. ഇതു മനസ്സിലാക്കിയാണ് നളിനി നെറ്റോയെ പേഴ്‌സണൽ സ്റ്റാഫിൽ പിണറായി എടുത്തത്. ഉറച്ച തീരുമാനങ്ങളുമായി അവർ മുഖ്യമന്ത്രിയുടെ ഓഫീസിന് ദിശാബോധം നൽകി. വികസന പരിവേഷം മുഖ്യമന്ത്രിക്കും കിട്ടി. പിന്നീട് കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഓരോ ഫയലും കീറി മുറിച്ച് പരിശോധിച്ച് മന്ത്രിസഭയ്ക്ക് ഉപദേശം നൽകുന്ന നളിനി നെറ്റോയ്ക്ക് പ്രസക്തി കുറഞ്ഞു. ഇതോടെയാണ് രാജി വയ്ക്കുന്നത്.

നീലലോഹിത ദാസൻ നാടാർ മന്ത്രിയായിരിക്കെ നളിനി നെറ്റോ ഉയർത്തിയ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി. സമ്മർദ്ദങ്ങൾ പലതുണ്ടായിട്ടും അവർ പിന്മാറിയില്ല. സ്ത്രീത്വം ഉയർത്തി നീലനെതിരെ നിലപാട് കടുപ്പിച്ചപ്പോൾ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്. മന്ത്രിമാരുടെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥർക്കിടയിൽ പുതു മാതൃകയായി നളിനി നെറ്റോ. അവർ പറഞ്ഞത് തെറ്റാണെന്ന് കേരളീയ പൊതു സമൂഹം വിശ്വസിച്ചതുമില്ല. ഇത് തന്നെയാണ് നളിനി നെറ്റോയെന്ന ഐഎഎസ് ഉദ്യോസ്ഥയ്ക്ക് മലയാളിയുടെ മനസ്സിലെ വിശ്വാസ്യതയ്ക്ക് തെളിവും. ഇത് മുതൽക്കൂട്ടാക്കാൻ തന്നെയാണ് പിണറായിയുടെ ശ്രമവും. 1981ലെ ഐഎഎസ് ബാച്ചുകാരിയാണ് നളിനി നെറ്റോ.

ഗതാഗത വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് അന്ന് ഗതഗതമന്ത്രിയായിരുന്ന നീലലോഹിതദാസുമായി നളിനി നെറ്റോ കോർത്തത്. നീലൻ ലൈംഗികചുവയോടെ പെരുമാറിയെന്നായിരുന്നു നളിനി നെറ്റോയുടെ പരാതി. സംഗതി സത്യമാണെന്ന് പിന്നീട് രഹസ്യാന്വേഷണത്തിൽ വ്യക്തമായി. ജയരാജൻ ഒഴിഞ്ഞതോടെ മുമ്പ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന് തീരുമാനമായി. പി ശശിയോട് നളിനി നെറ്റോക്ക് വൈകാരികമായ എതിർപ്പുണ്ട്. അത് നീലൻ കേസുമായി ബന്ധപ്പെട്ടതാണ്. നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ശശി. നീലൻ വിഷയം ഉണ്ടായപ്പോൾ ശശിയാണ് നീലനെ സഹായിച്ചതെന്നാണ് കരുതുന്നത്. നളിനി പരാതി നൽകി 20 ദിവസം കഴിഞ്ഞാണ് കേസെടുക്കാൻ തയ്യാറായത്. മന്ത്രിയായ നീലനെ ശശി പരസ്യമായി സഹായിച്ചു എന്ന ആരോപണം അക്കാലത്ത് ഉയർന്നിരുന്നു. ശശിയുമായി നീരസത്തിലായ നളിനി നെറ്റോ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണുകയും ശശിക്കെതിരെ പരാതി പറയുകയും ചെയ്തു. തുടർന്ന് ശാരദ ടീച്ചറുടെ നിർദ്ദേശ പ്രകാരമാണ് നീലനെതിരെ കേസെടുത്തത് . നീലനെ സഹായിക്കാൻ ശ്രമിച്ച ശശിക്കൊപ്പം പ്രവർത്തിക്കാൻ നളിനി നെറ്റോ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിയുന്നത്.

യുഡിഎഫ് സർക്കാരിന്റെ തുടക്ക കാലത്ത് തീർത്തും അപ്രധാന തസ്തികയിലായിരുന്നു നളിനി നെറ്റോയെന്ന ഐഎഎസുകാരി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്ന നിലയിൽ ആരോടും പരിഭവമില്ലാതെ ഒതുങ്ങിക്കഴിഞ്ഞു നളിനി നെറ്റോ. യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയെന്ന താക്കോൽ പദവിയിൽ രമേശ് ചെന്നിത്തല എത്തിയത്. ഇമേജ് ലക്ഷ്യത്തോടെ നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയുമായി. എന്നിട്ടും യുഡിഎഫ് സർക്കാരിന്റെ തെറ്റുകൾ നളിനി നെറ്റോ ചൂണ്ടിക്കാട്ടി. ജനകീയ പിന്തുണയുള്ളതിനാൽ ഈ ഉദ്യോഗസ്ഥയെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു. പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ ജനപക്ഷ നിലപാടുമായി നളിനി നെറ്റോ രംഗത്ത് വന്നു. ദുരന്തത്തിന് പൊലീസിന്റെ വീഴ്ച അവർ അക്കമിട്ട് നിരത്തി. അന്ന് അത് അംഗീകരിക്കാൻ ഡിജിപി സെൻകുമാർ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയുടെ ഡിജിപിയും ഒത്തുകളിക്കുന്നതായും ആക്ഷേപമെത്തി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു.

ഇതോടെ ശത്രുക്കളും കൂടി. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ വിരമിക്കലിന് മുമ്പ് തന്നെ നളിനി നെറ്റോയെ ഒതുക്കാൻ യുഡിഎഫ് സർക്കാരിലെ ഉന്നതരുടെ സഹായത്തോടെ ചിലർ കരുനീക്കം നടത്തിയിരുന്നു. ജിജി തോംസൺ വിരമിക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലമായിരുന്നു. ഇതുയർത്തി ജിജി തോംസണ് കാലാവധി നീട്ടികൊടുക്കാൻ അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുനീക്കം നടത്തി. എന്നാൽ അത് വിജയിച്ചില്ല. അങ്ങനെ ഒരു മാസത്തേക്ക് പികെ മൊഹന്തി ചീഫ് സെക്രട്ടറിയായി. മൊഹന്തി വിരമിക്കുമ്പോൾ സ്വാഭാവികമായും നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥ കളികൾ എല്ലാം മാറ്റി മറിച്ചു. കേന്ദ്ര സർവ്വീസിലായിരുന്ന എസ്എം വിജയാനന്ദനെ കേന്ദ്ര ഡെപ്യൂട്ടേഷൻ ഒഴിവാക്കി കേരളത്തിലെത്തിച്ചു. സീനിയോറിട്ടി ഉയർത്തി വിജയാനന്ദനെ ചീഫ് സെക്രട്ടറിയുമാക്കി. ഇവിടെ ഉദ്യോഗസ്ഥ ലോബിയുടെ ലക്ഷ്യം നളിനി നെറ്റോയായിരുന്നു. ഇതിനിടെ ഭരണം മാറി. നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയുമാക്കി. പിന്നീട് ചീഫ് സെക്രട്ടറിയായി. വിരമിച്ച ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസിൽ മടങ്ങിയെത്തി. പലവിധ പ്രശ്‌നമുണ്ടെങ്കിലും ആ സ്ഥാനത്ത് തുടർന്നു. എന്നാൽ പി ശശിയുടെ നിയമനം മനസ്സിലാക്കിയതോടെ അവർ സ്ഥാനം ഒഴിയുകായണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP