Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീച്ചിൽ മുട്ടുകുത്തിയിരുന്നു ജെന്നിഫർ ലോപ്പസിനെ പ്രപ്പോസ് ചെയ്ത് കാമുകൻ; അമ്പരന്ന താരത്തിന്റെ കൈകളിൽ 50ലക്ഷത്തിന്റെ ഡയമണ്ട് മോതിരം അണിയിച്ച് പ്രണയം നിറച്ച് റോഡ്രിഗ്‌സ്; രണ്ടുകുട്ടികളുള്ള നടിയുടെ നാലാം വിവാഹം ഉടനെന്ന് വിവരം

ബീച്ചിൽ മുട്ടുകുത്തിയിരുന്നു ജെന്നിഫർ ലോപ്പസിനെ പ്രപ്പോസ് ചെയ്ത് കാമുകൻ; അമ്പരന്ന താരത്തിന്റെ കൈകളിൽ 50ലക്ഷത്തിന്റെ ഡയമണ്ട് മോതിരം അണിയിച്ച് പ്രണയം നിറച്ച് റോഡ്രിഗ്‌സ്; രണ്ടുകുട്ടികളുള്ള നടിയുടെ നാലാം വിവാഹം ഉടനെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

അമേരിക്കൻ ഗായികയും അഭിനേത്രിയും മോഡലുമായ ജെന്നിഫർ ലോപസിസ്സ് ഫാഷൻലോകത്ത് എന്നും ഒരു അത്ഭുതമാണ്. അതേസമയം പ്രണയത്തിലും വിവാഹത്തിലും അവർ എന്നും വാർത്തകൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ താരത്തിന്റെ അടുത്ത പ്രണയവും വിവാഹവും ചർച്ചയാകുകയാണ്. ഈ അടുത്താണ് ജെന്നിഫറും മുൻ ബെയ്‌സ് ബോൾ കളിക്കാരനുമായ അലക്‌സ് റോഡ്രിഗ്‌സുമായുള്ള വിവാഹം നിശ്ചയം നടന്ന വാർത്തകൾ പുറത്തുവന്നത്.

ഇതിന് പിന്നാലെ ഇരുവരും ബഹാമസിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം ജെന്നിഫർ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബീച്ചിൽ വച്ച് കാമുകൻ റോഡ്രിഗ്‌സ് തന്നെ പ്രപ്പോസ് ചെയ്യുന്നതും ഇതു കണ്ട് അമ്പരന്ന നടിയുടെ കൈയിൽ മോതിരം അണിയിക്കുന്നതുമായ പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു ജെന്നിഫർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഏകദേശം 50ലക്ഷം രൂപ വിലവരുന്ന എമറാൾട്ട് കട്ട് ഡയമണ്ട് റിംഗാണ് നടിയുടെ കൈയിൽ അണിയിച്ചതെന്നാണ് വിവരം.

1997ൽ ക്യൂബൻ വെയിറ്റർ ഒജാനി നോഅയുമായിട്ടായിരുന്നു ജെനിഫറിന്റെ ആദ്യ വിവാഹം. ഒരു വർഷം തികയും മുൻപേ ഈ ബന്ധം പിരിഞ്ഞു. ഡാൻസറായ ക്രിസ് ജൂഡിനെ 2001ൽ വിവാഹം കഴിച്ച് തൊട്ടടുത്ത വർഷം ഉപേക്ഷിച്ച ജെനിഫർ, മറ്റൊരു പോപ്പ് താരമായ മാർക് ആന്തണിയെ കല്യാണം കഴിച്ചെങ്കിലും അതും തകർന്നു. 2004 മുതൽ 2011 വരെ നീണ്ട ഈ ബന്ധത്തിൽ ഇരട്ടക്കുട്ടികളുണ്ട്. ആന്തണിയുമായി പിരിഞ്ഞ ശേഷം തന്നേക്കാൾ 18 വയസ്സിന് ഇളയ കാസ്പെർ സ്മാർട്ടുമായി പ്രണയത്തിലായിരുന്നു ജെനിഫർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP