Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേസ്റ്റ് ടു എനർജി പ്ലാന്റ്: 'ടെണ്ടർ കാലാവധി ഏപ്രിൽ 15 വരെ നീട്ടി

വേസ്റ്റ് ടു എനർജി പ്ലാന്റ്: 'ടെണ്ടർ കാലാവധി ഏപ്രിൽ 15 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിന് കെഎസ്ഐഡിസി ക്ഷണിച്ച ടെണ്ടർ കാലാവധി നീട്ടി. നിർമ്മാണ കമ്പനികൾക്ക് ഏപ്രിൽ 15 വരെ ടെണ്ടർ സമർപ്പിക്കാം. കൊല്ലം,പാലക്കാട്, കണ്ണൂർ ജില്ലകളിലെ ടെണ്ടർ കാലാവധിയാണ് നീട്ടിയത്.ഡി ബി എഫ് ഒ ടി രീതിയിൽ പ്രവർത്തിക്കുന്ന, ഒരു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികൾക്ക് പദ്ധതിക്കായി അപേക്ഷിക്കാം.

പ്ലാന്റിന്റെ പ്രവർത്തനത്തിനുള്ള സാങ്കേതികവിദ്യ കമ്പനികൾക്ക് തീരുമാനിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീടുവീടാന്തരം ശേഖരിച്ച് സെക്കൻഡറി ബിൻ ലൊക്കേഷനിൽ എത്തിക്കുന്ന ഘരമാലിന്യം അവിടെ നിന്നും ശേഖരിച്ച് കവചിത വാഹനങ്ങളിൽ പ്ലാന്റിൽ എത്തിക്കേണ്ട ചുമതല സ്വകാര്യ ഏജൻസിക്കായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP