Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലപ്പുഴയിൽ ആരിഫ് ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശൻ; മണ്ഡലത്തിൽ മത്സരിക്കാൻ അടൂർ പ്രകാശ് വരരുതെന്നും നിർദ്ദേശം; തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിന് എതിരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; തുഷാറിനായി പ്രചരണത്തിന് ഇറങ്ങില്ല; മത്സരിക്കാൻ ഇറങ്ങുന്നവർ എസ്എൻഡിപി യോഗം ഭാരവാഹിത്വം രാജിവെക്കണം; തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം

ആലപ്പുഴയിൽ ആരിഫ് ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശൻ; മണ്ഡലത്തിൽ മത്സരിക്കാൻ അടൂർ പ്രകാശ് വരരുതെന്നും നിർദ്ദേശം; തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിന് എതിരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; തുഷാറിനായി പ്രചരണത്തിന് ഇറങ്ങില്ല; മത്സരിക്കാൻ ഇറങ്ങുന്നവർ എസ്എൻഡിപി യോഗം ഭാരവാഹിത്വം രാജിവെക്കണം; തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

ചേർത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനും തുഷാർ വെള്ളാപ്പള്ളിക്കും അന്ത്യശാസനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ താൻ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ഏതായാലും മത്സരിക്കുന്ന കാര്യം തുഷാർ തന്നോട് ആലോചിച്ചിട്ടില്ല. എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുത്. മത്സരിക്കാൻ ഇറങ്ങുന്നവർ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

തൃശൂരിൽ എൻഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ എൻഡിഎയ്ക്ക് കിട്ടിയ വോട്ടും മറ്റു രണ്ട് മുന്നണികൾക്ക് കിട്ടിയ വോട്ടും താരതമ്യം ചെയ്താൽ തന്നെ ആർക്കും കാര്യങ്ങൾ പിടികിട്ടുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

ആലപ്പുഴയിൽ അടൂർ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂർ പ്രകാശിനെ തോൽപിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂർ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്, ആലപ്പുഴയിൽ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കിൽ ആറ് നിലയിൽ പൊട്ടും. തോൽക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാൽ പിന്മാറിയത്.

താൻ ആർക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങൾ തരൂർ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാൽ ഉയർന്ന ജാതിക്കാർ തരൂരിനെ പിന്തുണക്കും. പക്ഷേ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണ്. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

എസ്എൻഡിപി യോഗം ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന മുൻ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെങ്കിലും മത്സരിക്കന്നുണ്ടെങ്കിൽ തന്നെ അത് ഭാരവാഹിത്വം രാജിവച്ച ശേഷമായിരിക്കണമെന്നും അറിയിച്ചു. തുഷാർ വെള്ളാപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ പെറ്റ മക്കളെയും തന്നോളമായാൽ താനെന്ന് വിളിക്കണം. താനും മകനും വേറെ വേറെ വീട്ടിലാണ് താമസിക്കുന്നത്. ബിജെപി ശബരിമല രാഷ്ട്രീയ വിഷയമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ശബരിമല പ്രചാരണ വിഷയമാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത തുഷാർ മത്സരത്തിനിറങ്ങണമെന്ന ആവശ്യമാണ് എൻഡിഎ ദേശീയ നേതൃത്വം ഉയർത്തുന്നത്. അമിത് ഷായുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും ഇതേ ആവശ്യമാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാർ മത്സരിക്കുകയാണെങ്കിൽ തൃശൂരിൽ നിന്നായിരിക്കുമെന്നാണ് സൂചന. ഇതിനിടെയാണ് തുഷാർ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP