Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം നഗരത്തിൽ നിന്നും പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയിൽ; കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹം കാണപ്പെട്ടത് കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപം; തട്ടിക്കൊണ്ടു പോകലും കൊലപാതകവും കൊഞ്ചിറവിള ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി ഉടലെടുത്ത സംഘർഷത്തിന്റെ ബാക്കിപത്രമെന്ന് സൂചന

തിരുവനന്തപുരം നഗരത്തിൽ നിന്നും പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയിൽ; കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹം കാണപ്പെട്ടത് കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപം; തട്ടിക്കൊണ്ടു പോകലും കൊലപാതകവും കൊഞ്ചിറവിള ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി ഉടലെടുത്ത സംഘർഷത്തിന്റെ ബാക്കിപത്രമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽനിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്തുവിനെയാണ് കരമനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു സംഘമാളുകൾ തളിയിൽ അരശുംമൂടിൽനിന്നും അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതികളെ തിരയുന്നതിനിടെയാണ് അനന്തുവിന്റെ മൃതദേഹം ലഭിച്ചത്.

കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത്നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ഇന്നലെ വൈകിട്ടോടെയാണ് കരമനയ്ക്ക് അടുത്ത് തളിയിൽ നിന്നും അക്രമിസംഘം കടത്തി കൊണ്ടു പോയത്. ബൈക്കിൽ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗസംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം.

ഇതിനിടയിൽ അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയ വിവരം പുറംലോകം അറിയുന്നത്. ഈ കോളിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായി. പരാതിയുടെ അടിസ്ഥാനത്തിൽ കരമനയിലെ സിസിടിവ ക്യാമറകൾ പരിശോധിച്ച പൊലീസ് അനന്തുവിനെ തട്ടിക്കൊണ്ടു പോയ കാർ തിരിച്ചറിഞ്ഞിരുന്നു. തമ്പാനൂർ ഭാഗത്തേക്ക് കാർ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കാർ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള

കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP