Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐ ആം യുവർ ബോസെന്ന് ടീക്കാറാം മീണാ; നിങ്ങൾ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്നും, മീണ നിയമപരമായല്ല കാര്യങ്ങൾ കാണുന്നതെന്നും പറഞ്ഞ് ശ്രീധരൻ പിള്ളയും പത്മകുമാറും; ഓഫീസിൽ ഷൗട്ട് ചെയ്യരുതെന്ന് പറഞ്ഞ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീതും; സർവകക്ഷി യോഗത്തിൽ നടന്ന വാഗ്വാദം ഇങ്ങനെ; ശബരിമല വിഷയം ചർച്ചയാക്കുമെന്ന് ആവർത്തിച്ച് ബിജെപി നേതാക്കൾ; പറ്റില്ലെന്നും ചട്ടം ലംഘിച്ചാൽ കർശന നടപടിയെന്ന് പറഞ്ഞ് മീണയും

ഐ ആം യുവർ ബോസെന്ന് ടീക്കാറാം മീണാ; നിങ്ങൾ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്നും, മീണ നിയമപരമായല്ല കാര്യങ്ങൾ കാണുന്നതെന്നും പറഞ്ഞ് ശ്രീധരൻ പിള്ളയും പത്മകുമാറും; ഓഫീസിൽ ഷൗട്ട് ചെയ്യരുതെന്ന് പറഞ്ഞ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീതും; സർവകക്ഷി യോഗത്തിൽ നടന്ന വാഗ്വാദം ഇങ്ങനെ; ശബരിമല വിഷയം ചർച്ചയാക്കുമെന്ന് ആവർത്തിച്ച് ബിജെപി നേതാക്കൾ; പറ്റില്ലെന്നും ചട്ടം ലംഘിച്ചാൽ കർശന നടപടിയെന്ന് പറഞ്ഞ് മീണയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം അവസാനിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷണറും ബിജെപി നേതാക്കളും തമ്മിൽ വാഗ്വാദവും തുടർന്ന് നാടകീയ രംഗങ്ങളും അരങ്ങേറി. തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയും ബിജെപി നേതാക്കളും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റമാണ് ഉണ്ടായത്. ഞാൻ നിങ്ങളുടെ ബോസാണെന്നും പറയുന്ന കാര്യങ്ങൾ അനുസരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ ബിജെപി നേതാക്കൾ എതിർപ്പുമായി എഴുനേൽക്കുകയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും മുതിർന്ന നേതാവ് ജെ. പത്മകുമാറുമാണ് മീണയെ എതിർത്തു കൊണ്ട് രംഗത്തുവന്നത്. നിങ്ങൾ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്ന് ഇതുവരും ചോദിച്ചു. മീണ നിയമപരമായല്ല കാര്യങ്ങൾ കാണുന്നതെന്നും രാഷ്ട്രീയ നേതാക്കളോട് പരസ്പര ബഹുമാനത്തോടെ സംസാരിക്കണമെന്നും ഇവർ പറഞ്ഞു. ഇരിക്കാൻ കസേര പോലും നൽകിയില്ലെന്നു പല നേതാക്കളും പരാതിപ്പെട്ടു. അതേസമയം നേതാക്കൾ ശബ്ദം ഉയർത്തിയതോടെ ഓഫീസിൽ ഷൗട്ട് ചെയ്യരുതെന്ന് ശക്തമായി താക്കീതായി അദ്ദേഹം പറഞ്ഞു. തന്റെ ഓഫിസിൽ വന്ന് തന്നോടു ദേഷ്യപ്പെടാൻ നിങ്ങൾക്ക് അധികാരമില്ലെന്നു ടിക്കാറാം മീണ പറഞ്ഞു.

യോഗം തുടങ്ങുന്നതിനു മുമ്പ് മാധ്യമപ്രവർത്തകരെ മുറിക്കുള്ളിലേക്ക് കടക്കാൻ അനുവദിച്ചിരുന്നു. നേതാക്കളുമായി തർക്കം മുറുകിയതോടെ മാധ്യമപ്രവർത്തകരോട് ഹാൾ വിട്ട് പുറത്തു പോകാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടു. ശബരിമല വിഷയം ഇക്കുറി തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കരുതെന്ന് ടിക്കാറാം മീണ നിർദ്ദേശം നൽകിയത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന സമിതി അംഗം കൃഷ്ണദാസ് പരാതി നൽകിയിരുന്നു. ഈ നിർദ്ദേശം ദുരുദ്ദേശ്യപരവും അധികാരദുർവിനിയോഗവുമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല പരാതിയെന്നും റിപ്പോർട്ടുണ്ട്.

ശബരിമലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചാൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ഒരു ക്ഷേത്രവും മതവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ചു ചേർത്ത യോഗത്തിൽ തൃപ്തിയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള യോഗത്തിന് ശേഷം പ്രതികരിച്ചു. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്നും, എന്നാൽ എന്തുപറയാമെന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.

'ബിജെപി ഒരിക്കലും നിയമം ലംഘിക്കില്ല. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള അവകാശം ബിജെപിക്കുണ്ട്. എന്നാൽ മതവികാരമുണർത്തുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് വ്യക്തമായി. ബിജെപിയിലെ എല്ലാ നേതാക്കളും ലക്ഷ്മണ രേഖ എന്തെന്ന് നന്നായി അറിയാവുന്നവരാണ്. മുഖ്യമന്ത്രി ഇന്നലെ ബാബറി മസ്ജിദിനെ കുറിച്ച് പരാമർശിച്ചു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്, എതിർക്കാൻ ഞങ്ങൾക്കും. സർക്കാരിന്റെ നിലപാടിനെ ബിജെപി നിശിതമായി വിമർശിക്കുക തന്നെ ചെയ്യും'- ശ്രീധരൻ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP