Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനന്തുവിനെ കൊലപാതകത്തിന് പിന്നിൽ കൊഞ്ചിറ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടന്ന പ്രശ്‌നങ്ങൾ തന്നെ; ക്രിമിനൽ സംഘങ്ങൾ തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് വെളിപ്പെടുത്തൽ; സിറ്റി പൊലീസിന്റെ മൂക്കിന് തുമ്പിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ ഉടൻ പൊക്കുമെന്നു ഫോർട്ട് എസി പ്രതാപൻ; ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള ശക്തമായ നടപടികൾക്ക് പൊലീസ് ഉടൻ തുടക്കമിട്ടേക്കും

അനന്തുവിനെ കൊലപാതകത്തിന് പിന്നിൽ കൊഞ്ചിറ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടന്ന പ്രശ്‌നങ്ങൾ തന്നെ; ക്രിമിനൽ സംഘങ്ങൾ തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് വെളിപ്പെടുത്തൽ; സിറ്റി പൊലീസിന്റെ മൂക്കിന് തുമ്പിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ ഉടൻ പൊക്കുമെന്നു ഫോർട്ട് എസി പ്രതാപൻ; ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള ശക്തമായ നടപടികൾക്ക് പൊലീസ് ഉടൻ തുടക്കമിട്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊഞ്ചിറ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടന്ന പ്രശ്‌നങ്ങൾ തന്നെയാണ് അനന്തുവിനെ കൊലപാതകത്തിന് പിന്നിലെന്ന് ഫോർട്ട് എസി പ്രതാപൻ. അനന്തുവിന്റെ സംഘവുമായി ഉരസിയ ടീമുമായി ബന്ധപ്പെട്ടവരാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊന്നത്. ഈ സംഘങ്ങൾ സ്ഥിരമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്നും ഫോർട്ട് എസി മറുനാടൻ മലയാളിയോട് പറഞ്ഞു.

സിറ്റി പൊലീസിന്റെ മൂക്കിന് മുന്നിൽ നടന്ന ഈ തട്ടിക്കൊണ്ടുപോകലും കൊലപാതകവും പൊലീസ് ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടുമെന്നും ഫോർട്ട് എസി പറഞ്ഞു. ഇന്നലെ വൈകിട്ടാണ് . കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ കാലടി തളിയിൽ മാടൻകോവിലിനു മുന്നിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ബൈക്കിൽ വരുകയായിരുന്ന അനന്തുവിനെ കാറിൽ വന്ന ഒരു സംഘം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് സംഭവം സുഹൃത്തുക്കൾ വഴി അറിഞ്ഞ അനന്തുവിനെ കുടുംബം കരമന പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ അനന്തുവിനെ തട്ടിക്കൊണ്ട് പോയപ്പോൾ വീട്ടുകാർ പക്ഷെ രാത്രി ഒമ്പത് മണിയോടെയാണ് കരമന പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയത് രാത്രിയിൽ ആണെന്ന് കരമന പൊലീസ് മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് ഊർജ്ജിതമായി അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടു പോയ കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാറിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതികളെ ഉടൻ പൊക്കുമെന്നുള്ള ഫോർട്ട് എസിയുടെ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ഇന്നലെ വൈകിട്ടോടെയാണ് കരമനയ്ക്ക് അടുത്ത് തളിയിൽ നിന്നും അക്രമിസംഘം കടത്തി കൊണ്ടു പോയത്. സംഭവത്തിലെ പ്രതികളെ തിരയുന്നതിനിടെയാണ് അനന്തുവിന്റെ മൃതദേഹം ലഭിച്ചത്. കരമന കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപത്ത്‌നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബൈക്കിൽ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗസംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം . അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയ വിവരം പുറംലോകം അറിയുന്നത്. ഈ കോളിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP