Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു നരാധമന്റെ കൈക്കരുത്തിൽ പിടഞ്ഞ് മരിക്കാറായ തിരുവല്ലയിലെ പെൺകുട്ടിയെ എന്തുകൊണ്ടാണ് ഞങ്ങൾ സഹായിക്കുന്നത്? മറുനാടൻ വഴി ശേഖരിക്കുന്ന പണം ഒരു നയാപൈസ നഷ്ടമാകാതെ എങ്ങനെ എത്തിക്കും? പണം കൈമാറി പേരെടുക്കാതെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പ്രസിദ്ധീകരിച്ചും കാശ് തരുന്നവരെ 24 മണിക്കൂറിനകം വിവരങ്ങൾ അറിയിച്ചും സുതാര്യത ഉറപ്പിക്കുന്നത് ഇങ്ങനെ

ഒരു നരാധമന്റെ കൈക്കരുത്തിൽ പിടഞ്ഞ് മരിക്കാറായ തിരുവല്ലയിലെ പെൺകുട്ടിയെ എന്തുകൊണ്ടാണ് ഞങ്ങൾ സഹായിക്കുന്നത്? മറുനാടൻ വഴി ശേഖരിക്കുന്ന പണം ഒരു നയാപൈസ നഷ്ടമാകാതെ എങ്ങനെ എത്തിക്കും? പണം കൈമാറി പേരെടുക്കാതെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പ്രസിദ്ധീകരിച്ചും കാശ് തരുന്നവരെ 24 മണിക്കൂറിനകം വിവരങ്ങൾ അറിയിച്ചും സുതാര്യത ഉറപ്പിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അച്ഛനോടും അമ്മയോടും യാത്ര ചോദിച്ച് കോളേജിലേയ്ക്ക് പോയ ഒരു കൗമാരക്കാരിയെ കത്തിക്കരിഞ്ഞ് മൃതപ്രായയായ അവസ്ഥയിൽ ആണെങ്കിൽ ആ അച്ഛനും അമ്മയും എങ്ങനെ സഹിക്കും? അതും മാടപ്രാവിനെ പോലെ നിഷ്‌കളങ്കയായ ഒരു പെൺകുട്ടിയെ ഭ്രാന്ത് പിടിച്ച ഒരു നരാധമൻ ഇങ്ങനെ പച്ചയ്ക്ക് കത്തിക്കാൻ ശ്രമിച്ചാൽ? തിരുവല്ലയിൽ ഇന്നലെ നടന്ന ദുരന്തത്തിലെ ഇരയായ പെൺകുട്ടിയുടെയും വീട്ടുകാരുടെയും അവസ്ഥ ഇങ്ങനെയാണ്.

മകൾ ജീവിതത്തിലേയ്ക്ക് മടങ്ങുന്നതും കാത്ത് ആശുപത്രിപ്പടിക്കൽ ഇരുന്ന് വിലപിക്കുകയാണ് ആ മാതാപിതാക്കൾ. ആശുപത്രിയിലെ ഭീമമായ ബില്ലിന്റെ കാര്യത്തിൽ എന്തുചെയ്യുമെന്ന് പോലും നിശ്ചയമില്ലാതെയാണ് അവർ ആശുപത്രിയിൽ കാവലിരിക്കുന്നത്. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതോടെ അനേകം പേരാണ് സഹായം നൽകാൻ തയ്യാറായി രംഗത്ത് വന്നത്. പ്രസിദ്ധീകരിക്കാൻ ഞങ്ങൾ അക്കൗണ്ട് നമ്പർ ചോദിച്ചെങ്കിലും അതൊന്നും ഇല്ലാത്ത അവസ്ഥയിലാണ് ഈ പാവങ്ങൾ. തുടർന്നാണ് മറുനാടന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വതന്ത്ര ചാരിറ്റി പ്രസ്ഥാനമായ ആവാസ് വഴി സഹായം സ്വീകരിക്കാൻ തീരുമാനിച്ചത്.

ട്രസ്റ്റിമാർ അടിയന്തിരമായി വാട്സ് ആപ്പിലൂടെ ചർച്ചകൾ നടത്തിയാണ് തീരുമാനം എടുത്തത്. ഇതനുസരിച്ച് ഈ അക്കൗണ്ടിലേയ്ക്ക് വരുന്ന മുഴുവൻ കാശും ഞങ്ങൾ തിരുവല്ലയിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പ്രസിദ്ധീകരിക്കും. പണം തരുന്ന എല്ലാവരെയും ഫോൺനമ്പർ ലഭ്യമാണെങ്കിൽ വാട്സ് ആപ് വഴി വിവരം അറിയിക്കും.

പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഫണ്ട് നൽകുന്ന വിവരം മുൻകൂട്ടി പ്രഖ്യാപിക്കുകയും എന്നാൽ ഏതെങ്കിലും ചടങ്ങ് നടത്തി പബ്ലിസിറ്റിക്കല്ല ശ്രമം നടത്തുകയില്ല എന്നും ഞങ്ങൾ വായനക്കാരെ അറിയിക്കുകയാണ്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്.

മറുനാടൻ മലയാളിയുടെ മുൻകൈയിൽ ആരംഭിച്ച സ്വതന്ത്രമായ ചാരിറ്റി സംഘടനയാണ് ആവാസ്. അർഹതപ്പെട്ടവർക്ക് വിദഗ്ധമായ ചികിത്സ, നിയമസഹായം എന്നിവയും പൊതു താൽപ്പര്യ ഹർജികളും സാമൂഹ്യമാറ്റത്തിനുള്ള ഇടപെടലും നടത്തുന്ന ചാരിറ്റി സംഘടനയാണിത്. ആവാസിന്റെ ആദ്യത്തെ അപ്പീലാണ് തിരുവല്ലയിൽ ദുരന്തത്തിന് ഇരയായ പെൺകുട്ടിക്ക് വേണ്ടി നടത്തുന്നത്. ചെയർമാനായി ഷാജൻ സ്‌കറിയ, സെക്രട്ടറിയായി ജെയിംസ് വടക്കൻ, വൈസ് ചെയർമാനായി ആന്റണി കുന്നത്ത്, ട്രഷററായി ഡോ മുഹമ്മദ് ഇഫ്തിക്കർ, ജോയിന്റ് സെക്രട്ടറിയായി എബി ഇമ്മാനുവേൽ പി എന്നിവരും പ്രവർത്തിക്കുന്നു. അഡ്വ. ജെ സന്ധ്യ, ഷാജഹാൻ എസ് എന്നിവർ ഗവേർണിങ് കൗൺസിൽ മെമ്പർമാരായും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ.ബിനോയ് ജോസ്, അഡ്വ. ജിജി എസ്, വത്സൻ സി, റോയി ജോസഫ്, ബിജു തോമസ്, രാമഹരി, മിനി മോഹൻ എന്നിവരും പ്രവർത്തിക്കുന്നു.

മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്നൊരു സംഘടനയും പ്രവർത്തിക്കുന്നുണ്ട്. യുകെയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുകയും നാട്ടിൽ രോഗികളും വീടില്ലാത്തവർക്കും സഹായം ചെയ്യുകയും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആറ് കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. പണം തരുന്ന എല്ലാവർക്കും ചാരിറ്റിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാനുള്ള അവകാശമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ അച്ഛൻ പറയുന്നത് കേട്ട ശേഷം നിങ്ങളുടെ സഹായം ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് മറക്കാതെ നൽകുക. ലഭിച്ച പണത്തിന്റെ മുഴുവൻ വിവരങ്ങളും വരും ദിവസങ്ങളിൽ നിങ്ങൾക്ക് മറുനാടൻ മലയാളിയിൽ നിന്നു തന്നെ അറിയാം.

ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ

Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD  

Branch: THIRUVANANTHAPURAM-PATTOM   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP