Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയെ തൊട്ടുപോകരുതെന്ന് പറഞ്ഞ ടീക്കാറാം മീണ ഒറ്റയ്ക്കല്ല! കർണാടകത്തിലെ കൈനോട്ടക്കാരുടെ കൈപ്പത്തി 'വെട്ടി' ഇലക്ഷൻ കമ്മീഷൻ; പരസ്യങ്ങളിൽ കൈപ്പത്തി ഉപയോഗിക്കരുതെന്ന് വിലക്ക്; നാളെ കുളത്തിൽ താമര വിരിയരുതെന്ന് പറയുമോ എന്നും ഉദയ സൂര്യനേയും ഇവർ വിലക്കുമോ എന്നും വിമർശനം; പോളിങ് ബൂത്തിൽ പോലും ഉണ്ടാകുന്ന ഫാൻ അനുവദിക്കില്ലേ ഇക്കുറി ചിഹ്നമായി എന്നും ചോദ്യം

ശബരിമലയെ തൊട്ടുപോകരുതെന്ന് പറഞ്ഞ ടീക്കാറാം മീണ ഒറ്റയ്ക്കല്ല! കർണാടകത്തിലെ കൈനോട്ടക്കാരുടെ കൈപ്പത്തി 'വെട്ടി' ഇലക്ഷൻ കമ്മീഷൻ;  പരസ്യങ്ങളിൽ കൈപ്പത്തി ഉപയോഗിക്കരുതെന്ന് വിലക്ക്; നാളെ കുളത്തിൽ താമര വിരിയരുതെന്ന് പറയുമോ എന്നും ഉദയ സൂര്യനേയും ഇവർ വിലക്കുമോ എന്നും വിമർശനം; പോളിങ് ബൂത്തിൽ പോലും ഉണ്ടാകുന്ന ഫാൻ അനുവദിക്കില്ലേ ഇക്കുറി ചിഹ്നമായി എന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കേരളത്തിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന ടീക്കാറാം മീണയുടെ പ്രസ്താവം വിവാദമായതിന് പിന്നാലെ കർണാടകത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നടപടിയെചൊല്ലിയും വിവാദം. മണ്ഡ്യയിൽ കൈനോട്ടക്കാരോടും ജ്യോതിഷികളോടും തങ്ങളുടെ പരസ്യങ്ങളിലും ബോർഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി എന്നുള്ളതിനാലാണ് ഈ നടപടിയെന്ന് വിശദീകരിച്ചാണ് ഇങ്ങനെയൊരു നടപടി. ഇതിനെ തുടർന്ന് കൈനോട്ടക്കാരുടെയും വീടുകളിൽ കയറി ഇറങ്ങി കൈപ്പത്തി ചിഹ്നം മറക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന് ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ തങ്ങളുടെ ജോലിയുടെ പ്രതീകമായി മാറിയ ഈ കൈപ്പത്തി ചിത്രങ്ങൾ കണ്ടില്ലെങ്കിൽ ജനങ്ങൾ തങ്ങളെ തേടി വരില്ലെന്ന ആശങ്കയിലാണ് കൈനോട്ടക്കാർ. ഇത് തങ്ങളുടെ തൊഴിലിനെ വലിയ രീതിയിൽ ബാധിക്കുമെന്നും ഇവർ പറയുന്നു. കൈപ്പത്തി ചിഹ്നങ്ങൾ തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. കോൺഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താൽ ഇത് ഉപയോഗിക്കരുത് എന്ന് പറയാൻ കമ്മീഷന് എന്താണ് അവകാശം. തടാകങ്ങളിൽ നിന്നും മറ്റും താമരകൾ നീക്കം ചെയ്യാനും കമ്മീഷൻ തയ്യാറാകുമോയെന്നും കൈനോട്ടക്കാർ ചോദിക്കുന്നു. സമാന രീതിയിൽ ഭാവിയിൽ താമര വിരിയരുതെന്ന് ഉത്തരവിടുമോ എന്നും ഉദയസൂര്യനും പാർട്ടി ചിഹ്നം ആയതിനാൽ സൂര്യനേയും വിലക്കുമോ എന്നുമെല്ലാം സോഷ്യൽമീഡിയയും ചോദിച്ചുതുടങ്ങി.

സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പിന് നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ബാലിശമായ കാര്യങ്ങളല്ല ചെയ്യേണ്ടതെന്നും മറിച്ച് വലിയ രീതിയിലുള്ള കൃത്രിമങ്ങളും പണത്തിന്റെ ഒഴുക്കും തടയുകയാണ് വേണ്ടതെന്നും ജ്യോതിഷികൾ പറയുന്നു. കോൺഗ്രസ് ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. പെരുമാറ്റച്ചട്ടത്തെ തങ്ങൾ മാനിക്കുന്നുണ്ടെന്നും അതിനായി കമ്മീഷൻ യുക്തിസഹമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.

കൈപ്പത്തി മറയ്ക്കാൻ പരിശ്രമിക്കുന്ന കമ്മീഷൻ മറ്റ് പാർട്ടികളുടെ ചിഹ്നങ്ങളായ താമര, ടോർച്ച്, സൈക്കിൾ, ഫാൻ, ആന, രണ്ടില ഇവയൊന്നും കാണുന്നില്ലേ എന്ന ചോദ്യവും മറുവശത്ത് ഉയരുന്നുണ്ട്. ഡി.എം.കെയുടെ ചിഹ്നമാണ് ഉദയസൂര്യൻ. ഫാൻ പോളിങ് ബൂത്തിൽ പോലും ഉപയോഗിക്കാറുണ്ട്. ഉദയസൂര്യനാണെന്നും നാളെ മുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സൂര്യോദയം നിരോധിക്കുമോ എന്നാണ് മറ്റുചിലരുടെ വിമർശനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP