Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഫാൽ രേഖകൾ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം; രേഖകൾ ചോർത്തിയത് ഫോട്ടോ കോപ്പി എടുത്ത്; രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കോടതിയെ അറിയിച്ച് കേന്ദ്രം

റഫാൽ രേഖകൾ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം; രേഖകൾ ചോർത്തിയത് ഫോട്ടോ കോപ്പി എടുത്ത്; രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കോടതിയെ അറിയിച്ച് കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റഫാൽ രേഖകൾ ചോർന്നെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. ഹർജിക്കാർ കോടതിയിൽ നൽകിയ രേഖകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സത്യവാങ് മൂലം സമർപ്പിച്ചത്. രേഖകൾ ചോർന്നതിൽ അന്വേഷണം നടക്കുന്നുവെന്നും ഫോട്ടോകോപ്പി വഴിയാണ് രേഖകൾ ചോർന്നത് എന്നും കേന്ദ്രം പറയുന്നു. ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രേഖകൾ ചോർത്തിയത് മോഷണം തന്നെ ആണെന്നും കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. നേരത്തെ റഫാൽ രേഖകൾ കാണുന്നില്ല എന്ന് കോടതിയിൽ പറഞ്ഞ കേന്ദ്രം പിന്നീട് ഇച് നഷ്ടമായിട്ടില്ല എന്ന് നിലപാട് മാറ്റിയിരുന്നു.

റാഫേൽ ഇടപാടിന്റെ രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷണം പോയെന്ന് സുപ്രീംകോടതിയിൽ പറഞ്ഞ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പിന്നീട് നിലപാട് തിരുത്തി രംഗത്ത് വന്നിരുന്നു..രേഖകൾ മോഷണം പോയിട്ടില്ലെന്നും യഥാർത്ഥ രേഖയുടെ ഫോട്ടോകോപ്പിയാണ് പുറത്തുപോയതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് വേണുഗോപാൽ പറഞ്ഞിരുന്നു.സർക്കാർ രഹസ്യരേഖകളായി കണക്കാക്കുന്നവയുടെ പകർപ്പുകൾ പുനഃപരിശോധനാ ഹർജിക്കാർ ഉപയോഗിച്ചു. രേഖകൾ മോഷണം പോയെന്നത് തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.റാഫേൽ ഇടപാടിനെ പറ്റി പുറത്തുവന്ന രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നും ഇത്ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും നടപടിയെടുക്കുമെന്നും മാർച്ച് ആറിന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞത് വിവാദമായിരുന്നു.

പരാതിക്കാർ യഥാർത്ഥ രേഖയിൽ നിന്ന് ഫോട്ടോകോപ്പികൾ എടുത്താണ് കോടതിയിൽ സമർപ്പിച്ചതെന്നും പിന്നീട് അറ്റോർണി ജനറൽ തിരുത്തിയിരുന്നു. ഇത് രഹസ്യ രേഖകളാണെന്നായിരുന്നു സർക്കാരിന്റെ വാദം. ഇത് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും, പിന്നീട് നടപടി ഉണ്ടാവില്ലെന്നും അറ്റോർണി ജനറൽ തിരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP