Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീധരൻപിള്ള കെപി ശശികല കെ സുരേന്ദ്രൻ ടിപി സെൻകുമാർ; ശബരിമല ഹർത്താലിൽ കലാപത്തിന് ആഹ്വാനം ചെയ്ത സംഘപരിവാർ നേതാക്കൾക്കെതിരെ കേസെടുത്ത് സർക്കാർ; നേതാക്കളെ പ്രതി ചേർത്തത് ആഹ്വാനം ചെയ്തവർക്ക് ഹർത്താൽ ആക്രമണങ്ങളിൽ ഉത്തരവാദിത്വമുണ്ടെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

ശ്രീധരൻപിള്ള കെപി ശശികല കെ സുരേന്ദ്രൻ ടിപി സെൻകുമാർ; ശബരിമല ഹർത്താലിൽ കലാപത്തിന് ആഹ്വാനം ചെയ്ത സംഘപരിവാർ നേതാക്കൾക്കെതിരെ കേസെടുത്ത് സർക്കാർ; നേതാക്കളെ പ്രതി ചേർത്തത് ആഹ്വാനം ചെയ്തവർക്ക് ഹർത്താൽ ആക്രമണങ്ങളിൽ ഉത്തരവാദിത്വമുണ്ടെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്ന വ്യാപക അക്രമത്തിൽ ആർഎസ്എസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ. 13 ആർഎസ്എസ് നേതാക്കൾക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതായിട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കെ പി ശശികല, ടിപിസെൻകുമാർ, കെഎസ് രാധാകൃഷണൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾക്കെതിരേ കെസെടുക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.ജനുവരി 3ന് നടന്ന ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് കർശന നടപടികളുമായി മുന്നോട്ടുപോവുമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് ആർഎസ്എസ് ബിജെപി നേതാക്കളടക്കം 13 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, ആർഎസ്എസ് സംസ്ഥാന നേതാവ് പിഇബി മേനോൻ അടക്കമുള്ളവർ പ്രതികളാണ്. മുൻ കാലടി സർവ്വകലാശാല വൈസ്ചാൻസലർ കെ എസ് രാധാകൃഷണൻ, മുൻ ഡിജിപി സെൻകുമാർ, കെ പി ശശികല, കെ സുരേന്ദ്രൻ തുടങ്ങിയവർക്കതെിരേയും കേസെടുക്കും.ഹർത്താലിൽ നേരിട്ട് ഇവർ പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹർത്താൽ നടപ്പായത്. അതു കൊണ്ട് തന്നെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവർക്ക് ഹർത്താൽ ആക്രമണങ്ങളിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP