Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻഡിപി എന്നാൽ വെള്ളാപ്പള്ളി എന്നറിയാവുന്ന ആരെങ്കിലും തുഷാർ എന്ന മണ്ടശിരോമണിയെ മാത്രം കണ്ട് മുന്നണിയിൽ നിർത്തുമോ? അച്ഛൻ വെള്ളാപ്പള്ളിയെങ്കിൽ ഒറ്റവോട്ടുപോലും കിട്ടില്ലെന്നറിഞ്ഞിട്ടും മകൻ വെള്ളാപ്പള്ളിയെ എന്തിനാണ് മിസ്റ്റർ ശ്രീധരൻ പിള്ളെ നിങ്ങൾ ഇങ്ങനെ ചുമന്ന് നടക്കുന്നത്? ബിജെപിയോടുള്ള നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ആദ്യം ചെയ്യേണ്ടത്

എസ്എൻഡിപി എന്നാൽ വെള്ളാപ്പള്ളി എന്നറിയാവുന്ന ആരെങ്കിലും തുഷാർ എന്ന മണ്ടശിരോമണിയെ മാത്രം കണ്ട് മുന്നണിയിൽ നിർത്തുമോ? അച്ഛൻ വെള്ളാപ്പള്ളിയെങ്കിൽ ഒറ്റവോട്ടുപോലും കിട്ടില്ലെന്നറിഞ്ഞിട്ടും മകൻ വെള്ളാപ്പള്ളിയെ എന്തിനാണ് മിസ്റ്റർ ശ്രീധരൻ പിള്ളെ നിങ്ങൾ ഇങ്ങനെ ചുമന്ന് നടക്കുന്നത്? ബിജെപിയോടുള്ള നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ആദ്യം ചെയ്യേണ്ടത്

മറുനാടൻ ഡെസ്‌ക്‌

കേരള സംസ്ഥാനം രൂപീകരിച്ച നാൾ മുതൽ ഇടതുമുന്നണിയും വലത് മുന്നണിയും ഇവിടെ മാറി മാറി ഭരിക്കുകയാണ്. ഒരിക്കൽ ഇടതുമുന്നണി ഭരിച്ചാൽ അടുത്ത അഞ്ച് വർഷം വലത് മുന്നണി ഭരിക്കും എന്നതുകൊണ്ട് തന്നെ രണ്ട് മുന്നണികളും പരസ്പര ധാരണയിലും വിശ്വാസത്തിലുമാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്നതിനപ്പുറം ആത്മാർത്ഥമായ ഒരു സമീപനവും ഒരു മുന്നണിക്കും അധികാരത്തിൽ വരുമ്പോൾ ഇല്ലാ എന്നതാണ് വാസ്തവം.

അതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുമ്പോൾ വലിയവായിൽ ഭരണപക്ഷത്തിന്റെ അഴിമതിയെ കുറിച്ച് പ്രസംഗിക്കുമ്പോഴും അവർ അധികാരത്തിൽ വരുമ്പോൾ യാതൊരു നടപടിയും എടുക്കാത്തത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തെ ഒരു വർഷത്തെ അഴിമതിയെ കുറിച്ചും സ്വജന പക്ഷപാതത്തെ കുറിച്ചും ഉദ്യോഗസ്ഥ വിവേചനത്തെ കുറിച്ചുമൊക്കെ പിണറായി വിജയന്റെ സിപിഎമ്മും അതിന്റെ സൈബർ ഭടന്മാരും നടത്തിക്കൊണ്ടിരുന്ന വേട്ടയാടലുകളുടെ കണക്കെടുത്ത് നോക്കിയാൽ ഈ മൂന്ന് വർഷം അവർ എന്ത് ചെയ്തു എന്നുകൂടി പരിശോധിച്ചാൽ അറിയാം ഈ ആത്മാർത്ഥതയില്ലായ്മയുടെ ആഴമെത്ര വലുതാണ് എന്ന്.

അതുകൊണ്ടാണ് ഇടതും വലതുമല്ലാത്ത ഒരു മുന്നണിയെ കുറിച്ച് കേരളത്തിലെ നിഷ്പക്ഷരായ സമൂഹം ചിന്തിച്ച് തുടങ്ങിയത്. തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് ബിജെപിയുടെ അജൻഡയെങ്കിലും ഇടതും വലതും നടത്തുന്ന കൂട്ടു കച്ചവട രാഷ്ട്രീയത്തിന് ബദലാവും എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയരുത്. നിർഭാഗ്യവശാൽ ബിജെപി എന്ന പ്രസ്ഥാനത്തിനെ വേരുറപ്പിക്കാൻ പറ്റിയ സാഹര്‌യം കേരളത്തിൽ രൂപപ്പെട്ട് വന്നിട്ടും അത് മുതലെടുക്കുന്നതിനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ആ പാർട്ടിക്കില്ലാതെ പോയത് നേതൃഗുണമില്ലാത്തവരും പരസ്പരം കണ്ടുകൂടാത്തതുമായ നേതാക്കന്മാർ മാത്രമാണ് ഈ പാർട്ടിക്കുള്ളത് എന്നത് മാത്രമാണ്.

മാത്രമല്ല വോട്ടു വിൽപനയും അഴിമതിയുമൊക്കെ ഈ നേതാക്കന്മാർ പണ്ടേ ശീലിച്ച് പോയി. എപ്പിസോഡിലെ ഏറ്റവും ലജ്ജാകരമായ വസ്തുതയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറിയത്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മാത്രം ആശയമായി രൂപീകരിച്ച ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയെ ബിജെപി കൂടെച്ചേർത്തു എന്നതായിരുന്നു അത്. അതുകൊണ്ട് തന്നെ ബിജെപിയെ ഒരു ബദൽ രാഷ്ട്രീയ മുന്നണി എന്ന് കരുതിയവരൊക്കെ നിരാശപ്പെട്ടു. വോട്ടു ശതമാനത്തിൽ അവർ ഗണ്യമായ വർധന ഉണ്ടാക്കിയതുകൊണ്ട് തന്നെ ആ കൂട്ടുകെട്ട് വിജയമായിരുന്നു എന്ന് ആശ്വസിക്കാം. എന്നാലിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ആ കൂട്ടുകെട്ട് കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ലഭിച്ചതിന്റെ പകുതി വോട്ടു പോലും നേടാൻ കഴിയുകയില്ല എന്ന യാഥാർത്ഥ്യം ബിജെപി നേതാക്കൾ തിരിച്ചറിയണം.

ശബരിമല പോലൊരു വികാരപരമായ വിഷയത്തിൽ കൃത്യമായി ഇടപെട്ടുകൊണ്ട് ബിജെപി ഇവിടെ വോട്ട് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടും ബിജെപിയുടെ വോട്ടു ശതമാനം വർധിക്കാൻ ഇടയില്ലാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ വെള്ളാപ്പള്ളി ബന്ധം തന്നെയാണ്. എസ്എൻഡിപി എന്ന കേരളത്തിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതും നവോത്ഥാനത്തിന്റെ പ്രതീകവുമായ സാമുദായിക സംഘടനയുടെ തലപ്പത്തെത്തിയ വെള്ളാപ്പള്ളി നടേശൻ ആ സമുദായത്തിലെ കണ്ണിലുണ്ണിയാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

ഭാര്യയ്ക്കും മക്കൾക്കും ബന്ധുക്കൾക്കുമൊക്കെ സമുദായത്തിന്റെ സ്ഥാനമാനങ്ങൾ വീതിച്ച് കൊടുക്കുമ്പോഴും സമുദായത്തിലെ അംഗങ്ങൾക്ക് നട്ടെല്ല് നിവർത്തി നിൽക്കുന്നതിനും കണക്ക് ചോദിച്ച് വാങ്ങുന്നതിനും അവസരമൊരുക്കി കൊടുത്ത നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളിക്ക് എസ്എൻഡിപിക്കാരുടെ ഇടയിൽ അന്തസ്സും പ്രാധാന്യവും ഉണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ. വെള്ളാപ്പള്ളി എന്ന എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ ഇച്ഛാശക്തിക്കുള്ള വോട്ടായിരുന്നു ബിഡിജെഎസിന് കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ തവണ കൊടുത്ത വോട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP