Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാര്യങ്ങൾ അറിയാതെ ഇങ്ങനെ അടിച്ച് വിടരുത്; നളിനി നെറ്റോയുടെ രാജി വാർത്ത കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് മുഖ്യമന്ത്രി; രാജി വച്ചത് സഹോദരൻ പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഓഫീസിൽ തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടെന്നും മുഖ്യമന്ത്രി

കാര്യങ്ങൾ അറിയാതെ ഇങ്ങനെ അടിച്ച് വിടരുത്; നളിനി നെറ്റോയുടെ രാജി വാർത്ത കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് മുഖ്യമന്ത്രി; രാജി വച്ചത് സഹോദരൻ പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഓഫീസിൽ തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വെച്ചത് എന്നായിരുന്നു സൂചനകൾ. എന്നാൽ ഇത് ശരിയല്ലെന്ന വാദവുമായിട്ടാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.നളിനി നെറ്റോയുടെ രാജിയിൽ മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. എന്താണ് വസ്തുത എന്ന് മനസ്സിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്തകൾ അടിച്ചു വിടുന്നത്.

സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോൾ നളിനി നെറ്റോ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തർക്കമില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി കുറച്ച് കാലമായി ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നും ഇത് പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയിരുന്നത് എന്നും എംവി പാർട്ടി ജില്ലാ സെക്രട്ടറിയായി കണ്ണൂരിലേക്ക് മടങ്ങിയതോടെ പ്രശ്‌നങ്ങൾ വഷളായതാണ് നളിനി നെറ്റോ രാജി വെക്കുന്നതിലേക്ക് എത്തിച്ചത് എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ. എന്നാൽ ഇതിനെ അപ്പാടെ തള്ളുകയാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് നളിനി നെറ്റോ രാജിവച്ചത്.ഇന്നാണ് നളിനി നെറ്റോയുടെ സഹോദരനും ഇൻകം ടാക്‌സ് മുൻ ഓഫീസറുമായ ആർ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്ന് എം വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP