Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു കോടിയുടെ മെഴ്‌സിഡസ് മെയ്ബാക്ക് കാർ പ്രിയങ്കയ്ക്ക് സമ്മാനിച്ച് നിക്ക്; പ്രിയതമയ്ക്ക് സർപ്രൈസ് സമ്മാനം നൽകിയത് ബിൽബോർഡ് ടോപ് 100 ചാർട്ടിൽ ജോനാസിന്റെ ഗാനം ഒന്നാമതെത്തിയതോടെ; കാറിന്റെ മുൻപിൽ ആഹ്ലാദത്തോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരദമ്പതികൾ

മൂന്നു കോടിയുടെ മെഴ്‌സിഡസ് മെയ്ബാക്ക് കാർ പ്രിയങ്കയ്ക്ക് സമ്മാനിച്ച് നിക്ക്;  പ്രിയതമയ്ക്ക് സർപ്രൈസ് സമ്മാനം നൽകിയത് ബിൽബോർഡ് ടോപ് 100 ചാർട്ടിൽ ജോനാസിന്റെ ഗാനം ഒന്നാമതെത്തിയതോടെ; കാറിന്റെ മുൻപിൽ ആഹ്ലാദത്തോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരദമ്പതികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിന്റെ മകൾ ഹോളിവുഡിന്റെ മരുമകളായി മാറിയ വാർത്തയ്ക്ക് പ്രിയങ്കയുടെ ആരാധകർക്കിടയിൽ പുതുമ നഷ്ടപ്പെടാതെ നിൽക്കുന്ന വേളയിലാണ് ഒരു സർപ്രൈസ് വാർത്ത കൂടി എത്തുന്നത്. മൂന്നു കോടി വില മതിക്കുന്ന മെഴ്‌സിഡസിന്റെ അത്യാഡംബര വാഹനമാണ് ഇപ്പോൾ പ്രിയങ്കയ്ക്ക് ഭർത്താവും അമേരിക്കൻ പോപ്പ് ഗായകനുമായ നിക്ക് ജോനാസ് സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ഇത് വെറും സമ്മാനമല്ല.ഏതാനും നാൾ മുൻപ് ജോനാസും സഹോദരങ്ങളും പ്രിയങ്കയും ചേർന്ന് ഒരു ഗാനം പുറത്തിറക്കി.

ബിൽബോർഡ് ടോപ് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനമാണ് ഇപ്പോൾ ലോകമെങ്ങും ആഘോഷമാക്കിയിരിക്കുന്നത്. ഈ വിജയത്തിന് പിന്നാലെയാണ് സർപ്രൈസ് സമ്മാനം ലഭിച്ചതെന്ന് പ്രിയങ്ക പറയുന്നു. താരദമ്പതികൾ വാഹനത്തിനു മുമ്പിൽ പരസ്പരം ചുംബിച്ചു നിൽക്കുന്ന ചിത്രവും കൂടെ ചേർത്തിട്ടുണ്ട്.

മെയ്ബാക്കിന്റെ ഏതുമോഡലാണ് നിക് പ്രിയങ്കയ്ക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര ബ്രാൻഡാണ് മെയ്ബാക്ക്. എസ്‌ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള അത്യാഡംബര കാറായ മെയ്ബാക്കിന്റെ മൂന്നു മോഡലുകളാണ് ഇന്ത്യയിലുള്ളത്.ഏകദേശം 1.86 കോടി രൂപ മുതൽ 3 കോടി രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യൻ എക്സ്ഷോറും വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP