Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം നാട്ടിൽ വന്ന് നാണം കെടുത്തിയ ഇന്ത്യയെ വീട്ടിൽ കയറി തല്ലി ഓസ്‌ട്രേലിയ; തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ; ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിട്ടും പരമ്പര കൈവിട്ട ഞെട്ടലിൽ കോലിപ്പട; പരമ്പരയിലുടനീളം ഇന്ത്യയെ അടിച്ച് പരത്തിയ ഉസ്മാൻ ഖ്വാജ കളിയിലേയും പരമ്പരയിലേയും കേമൻ

സ്വന്തം നാട്ടിൽ വന്ന് നാണം കെടുത്തിയ ഇന്ത്യയെ വീട്ടിൽ കയറി തല്ലി ഓസ്‌ട്രേലിയ; തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ; ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിട്ടും പരമ്പര കൈവിട്ട ഞെട്ടലിൽ കോലിപ്പട; പരമ്പരയിലുടനീളം ഇന്ത്യയെ അടിച്ച് പരത്തിയ ഉസ്മാൻ ഖ്വാജ കളിയിലേയും പരമ്പരയിലേയും കേമൻ

സ്പോർട്സ് ഡെസ്‌ക്

ഡൽഹി: ഓസ്ട്രേലിയക്ക് എതിരായ അവസാന ഏകദിനമത്സരത്തിൽ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35 റൺസ് അകലെ വീണു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് നിന്ന ഇന്ത്യയെ അവസാന മൂന്ന് മത്സരങ്ങളിലും വീഴ്‌ത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. നാ്ട്ടിൽ ഇന്ത്യയിൽ നിന്നേറ്റ ഏകദിന ടെസ്റ്റ് പരമ്പരകളുടെ തോൽവിയുടെ നാണക്കേട് കഴുകിക്കളയുന്നതായിരുന്നു അവരുടെ പ്രകടനം. നേരത്തെ ടി20 പരമ്പരയും ഇന്ത്യ 2-0ന് അടിയറവ് വെച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2 സെഞ്ച്വറി ഉൾപ്പടെ 383 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് കളിയിലേയും പരമ്പരയിലേയും താരം.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആദം സാംപയാണ് ഇന്ത്യയെ തകർത്തത്. പാറ്റ് കമ്മിൻസ്, ജയ് റിച്ചാർഡ്‌സൺ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേഥൻ ലയൺ ഒരു വിക്കറ്റിന് വീഴ്‌ത്തി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാൻ 12(15) പെട്ടന്ന് പുറത്തായി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ 56(89) വിരാട് കോലി 20(22) എന്നിവർ ചേർന്ന് സ്‌കോർ മുന്നോട്ട് നയിച്ചു. സ്‌റ്റോയിനസിന്റെ പന്തിൽ കീപ്പർ ക്യാരി പിടിച്ച് കോലി പുറത്തായപ്പോൾ ഇന്ത്ൻ സ്‌കോർ 68ന് രണ്ട്. പിന്നീടെത്തിയ ഋഷഭ് പന്ത് 16(16) വിജയ് ശങ്കർ 16(21) എന്നിവർ പെട്ടന്ന് പുറത്തായി. കേദാർ ജാദവുമൊത്ത് രോഹിത് തകർച്ച ഒഴിവാക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ട് തവണ ഓസീസ് ഫീൽഡർമാർ വിട്ടുകളഞ്ഞ ഇന്ത്യൻ ഉപനായകൻ 56(89) പുറത്തായപ്പോൾ സ്‌കോർ 132ന് 5 ജഡേജയും 0(3) വന്നപോലെ മടങ്ങിയപ്പോൾ ഇന്ത് തോൽവി ഉറപ്പിച്ചു.

കേദാർ ജാദവ് 44(57) ഭുവനേശ്വർ കുമാർ 46(54) എന്നിവർ ചേർന്ന് 7ാം വിക്കറ്റിൽ 91 റൺസ് ചേർത്തപ്പോൾ ഇന്ത്യക്ക് നേരിയ പ്രതീക്ഷ. എന്നാൽ ആസ്‌കിങ് റേറ്റ് ഉയർന്നപ്പോൾ ഇരുവരും കൂറ്റനടിക്ക് ശ്രമിക്കുകയും അടുത്തടുത്ത പന്തുകളിൽ പുറത്താവുകയും ചെയ്തപ്പോൾ ഇന്ത്യ ആയുധം വെച്ച് കീഴടങ്ങി. പിന്നീട് മുഹമ്മദ് ഷമി 3(7) കുൽദീപ് 8(12) എന്നിവരും പുറത്തായപ്പോൾ ഇന്ത്യ ഓൾ ഔട്ടായി. ജസ്പ്രീത് ബുറ 1(4) പുറത്താകാതെ നിന്നു. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമായിരുന്നു ഇത്. 2009ൽ ഓസ്‌ട്രേലിയയോട് തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഇങ്ങനെ തോൽവി വഴങ്ങുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. കഴിഞ്ഞ മത്സരത്തിന് സമാനമായി മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ഓസീസിന് കഴിഞ്ഞില്ല. പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന ഉസ്മാൻ ഖ്വാജ യുടെ രണ്ടാം സെഞ്ച്വറിയുടെ 100(106) മികവിലാണ് ഓസീസ് 272 റൺസ് നേടിയത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചുമൊത്ത് 27(43) ഓപ്പണിങ് വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഖ്വാജ രണ്ടാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പീറ്റർ ഹാൻഡ്സ്‌കോംപുമൊത്ത് 52(60) രണാടം വിക്കറ്റിൽ 99 റൺസ് ചേർത്തു.

ഒരവസരത്തിൽ 175ന് ഒന്ന് എന്ന നിലയ്ക്ക് നിന്ന ഓസ്ട്രേലിയ ഖ്വാജയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ കൂട്ടതകർച്ചയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കൂറ്റൻ സ്‌കോർ എന്ന സ്വപ്നം അകലെയായി. മികച്ച ഫോമിൽ കളിക്കുന്ന മാക്സ്വെൽ 1(3), മാർക്കസ് സ്റ്റോയിനിസ് 20(27) ആഷ്ടൺ ടേണർ 20(20), അലക്സ് ക്യാരി 3(9) എന്നിവർ പെട്ടന്ന് പുറത്തായപ്പോൾ ഓസ്ട്രേലിയ 229ന് 7 എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ബൗളർമാരായ ജയ് റിച്ചാർഡ്സൺ 29(21), പാറ്റ് കമ്മിൻസ് 15(8) എന്നിവർ 8ാം വിക്കറ്റിൽ 34 റൺസ് ചേർത്തതോടെ ഓസ്ട്രേലിയ ഭേദപ്പെട്ട സ്‌കോറിൽ എത്തി. നേഥൻ ലയൺ 1(3) പുറത്താകാതെ നിന്നു.ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എ്നനിവർ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP