Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാൻസും ബ്രിട്ടനും അമേരിക്കയും ഒരുമിച്ച് നിന്നു ശ്രമിച്ചിട്ടും ചൈനയുടെ ഉടക്കിൽ മസൂദ് അസ്ഹർ ഹീറോയായി വിലസും; ഇന്ത്യയുടെ കാലനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കത്തിന് തടയിട്ടത് ചൈനയുടെ സാങ്കേതിക ഉടക്ക്; ഒൻപത് മാസം പ്രമേയം മുമ്പോട്ട് കൊണ്ട് പോകാനാവാതെ ഐക്യരാഷ്ട്ര സഭ; ഒൻപതാം മാസം വീറ്റോ പ്രയോഗത്തിലൂടെ പ്രമേയം റദ്ദ് ചെയ്യുമ്പോൾ പാക്കിസ്ഥാന് ചൈന രക്ഷ ഒരുക്കുന്നത് തുടർച്ചയായി നാലാം തവണ

ഫ്രാൻസും ബ്രിട്ടനും അമേരിക്കയും ഒരുമിച്ച് നിന്നു ശ്രമിച്ചിട്ടും ചൈനയുടെ ഉടക്കിൽ മസൂദ് അസ്ഹർ ഹീറോയായി വിലസും; ഇന്ത്യയുടെ കാലനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കത്തിന് തടയിട്ടത് ചൈനയുടെ സാങ്കേതിക ഉടക്ക്; ഒൻപത് മാസം പ്രമേയം മുമ്പോട്ട് കൊണ്ട് പോകാനാവാതെ ഐക്യരാഷ്ട്ര സഭ; ഒൻപതാം മാസം വീറ്റോ പ്രയോഗത്തിലൂടെ പ്രമേയം റദ്ദ് ചെയ്യുമ്പോൾ പാക്കിസ്ഥാന് ചൈന രക്ഷ ഒരുക്കുന്നത് തുടർച്ചയായി നാലാം തവണ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ചൈന വീണ്ടും എതിർത്തു. പാക്കിസ്ഥാന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യു.എന്നിൽ വോട്ടെടുപ്പ് നടന്നത്. 15 അംഗ യു.എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈന നാലാം തവണയാണ് പ്രമേയത്തെ എതിർത്ത് വോട്ടുചെയ്യുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ 'സാങ്കേതിക' കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു വർഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന വീണ്ടും തടസ്സം നിന്നത്. ഒൻപത് മാസം വരെ ഈ പ്രമേയം വീണ്ടും പരിഗണിക്കാതിരിക്കാനുള്ള സാധ്യതയാണ് കൊണ്ടു വന്നത്. അതിന് ശേഷം വീണ്ടും പ്രമേയം പാസാക്കും. തെളിവ് വേണമെന്ന ന്യായമാണ് ചൈന പറയുന്നത്. എല്ലാ തെളിവും ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിനൊപ്പം പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ജെയ്ഷ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മസൂദിനെതിരെ തെളിവില്ലെന്ന ചൈനയുടെ നിലപാട് പരിഹാസമാണ്. മസൂദിനെ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയാണ് ചൈന തുടരുന്നത്. ചൈനയുടെ സൗഹൃദ പട്ടികയിലുള്ള ഭീകര നേതാവാണ് മസൂദ് അസ്ഹർ.

പ്രമേയം പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്നും എന്നാൽ, രാജ്യത്തിന്റെ പൗരന്മാർക്കെതിരേ നീചമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. രക്ഷാസമിതിയിലെ ഒരംഗം എതിർത്തതിനാൽ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പ്രമേയത്തിന്മേൽ നിലപാട് അറിയിക്കാൻ ഉപരോധസമിതിയിലെ അംഗരാജ്യങ്ങൾക്ക് യു.എൻ. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30-ന് അവസാനിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. നിലപാടിൽ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വർഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിർത്തത്. പാക്കിസ്ഥാന് വേണ്ടിയായിരുന്നു ഇതെല്ലാം.

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവായ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്. കശ്മീർ പ്രശ്‌നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്താൻ പാക്കിസ്ഥാനു താൽപര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അൽഖായിദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്. ഇതാണ് ചൈന തടയുന്നത്.

നേരത്തേ മൂന്നു തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവർത്തിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോൾ അസ്ഹർ മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവിട്ടാണു പാക്കിസ്ഥാൻ പ്രതിരോധിച്ചു. ഇതും പൊളിഞ്ഞു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവൽപിണ്ടിയിലെ സേനാ ആശുപത്രിയിൽ ചികിൽസയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.

വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം 'സുഖമില്ല' എന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. മസൂദിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം അവതരിപ്പിച്ചതിനെ മറികടക്കാനുള്ള പാക്ക് തന്ത്രമാണു മരിച്ചെന്ന പ്രചാരണമെന്നു വിലയിരുത്തലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP