Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 8 ആൾക്കൂട്ട കൊലപാതകങ്ങൾ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തിൽ; ചീഫ് സെക്രട്ടറിയോടും പൊലീസിനോടും റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ; കൊല്ലപ്പെടുന്നതുകൊണ്ട് ഇരയുടെ കുടുംബവും പ്രതികൾ ആയതുകൊണ്ട് അക്രമികളുടെ കുടുംബവും അനാഥമാക്കപ്പെടുന്ന ഒരവസ്ഥയെന്നും ജോർജ് കുര്യൻ

ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 8 ആൾക്കൂട്ട കൊലപാതകങ്ങൾ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തിൽ; ചീഫ് സെക്രട്ടറിയോടും പൊലീസിനോടും റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ; കൊല്ലപ്പെടുന്നതുകൊണ്ട് ഇരയുടെ കുടുംബവും പ്രതികൾ ആയതുകൊണ്ട് അക്രമികളുടെ കുടുംബവും അനാഥമാക്കപ്പെടുന്ന ഒരവസ്ഥയെന്നും ജോർജ് കുര്യൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യൻ പറഞ്ഞു. എറണാകുളത്ത് ജിബിൻ വർഗീസ് എന്ന ചെറുപ്പക്കാരനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചിൻ പൊലീസ് കമ്മീഷണർ, എന്നിവരോട് റിപ്പോർട്ട് തേടിയ അവസരത്തിൽ നൽകിയ പത്രക്കുറിപ്പിലാണ് കമ്മീഷൻ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 8 ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു ഏറ്റവും അവസാനത്തേതാണ് ജിബിൻ വർഗീസ്

മലപ്പുറം ജില്ലയിലെ പൊടിപ്പാറ എന്ന സ്ഥലത്ത് കോയ എന്ന വ്യക്തിയെ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇതുപോലെ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ മധു എന്ന ആദിവാസി ചെറുപ്പക്കാരനെ ഭക്ഷണം മോഷ്ടിച്ചു എന്നപേരിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു കൊല്ലം ജില്ലയിലെ അഞ്ചലിൽ മണിക് റോയ് എന്ന തൊഴിലാളിയെ അയാൾ പണം കൊടുത്തു വാങ്ങി കൊണ്ടുപോയ കോഴി മോഷ്ടിക്കപ്പെട്ടത് ആണ് എന്ന് ആരോപിച്ചു ആൾക്കൂട്ടം കൊലപ്പെടുത്തുകയുണ്ടായി.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സാജിദ് എന്ന ചെറുപ്പക്കാരനെ ആൾക്കൂട്ടം മർദ്ദിച്ച് മൃതപ്രായനായി ഇതിനെത്തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു ഇപ്രകാരം 8 കൊലപാതകങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. മറ്റു രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഈ കാലഘട്ടത്തിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഒരു ഗർഭസ്ഥ ശിശുവും ഇതേ രീതീയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് ഭാരതത്തിലെ ജനസംഖ്യ ആനുപാതികമായി ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനമെന്നു അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരും ആദിവാസികളും തൊഴിലാളികളും ഒക്കെയാണ് ഇപ്രകാരം കൊല ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട ആൾക്കൂട്ട കൊലപാതകങ്ങൾ ചില സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കേരളത്തിൽ പെരുപ്പിച്ചും വികൃതമാക്കിയും പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഇപ്രകാരമുള്ള സംഭവങ്ങൾ ഉണ്ടാകുവാൻ കാരണമെന്ന് ജോർജ് കുരിയൻ പറഞ്ഞു. രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രം ഇത്തരം സംഭവങ്ങൾ അനാവശ്യമായി ചർച്ചചെയ്യുന്നത് അവസാനിപ്പിക്കേണ്ടതാണ്

സർക്കാരും പൊലീസും മാത്രം ശ്രമിച്ചാൽ ഇത്തരം സംഭവങ്ങൾ തടയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു കൂട്ടായിട്ടുള്ള ശ്രമങ്ങൾ അതിൽ ഉണ്ടാകേണ്ടിയിരിക്കുന്നു കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണം സോഷ്യൽ മീഡിയ വഴിയും മറ്റും നടത്തുന്ന അതിരുകടന്ന പ്രചരണങ്ങളാണ്. കൊല്ലപ്പെടുന്നതുകൊണ്ട് ഇരയുടെ കുടുംബവും പ്രതികൾ ആയതുകൊണ്ട് അക്രമികളുടെ കുടുംബവും അനാഥമാക്കപ്പെടുന്ന ഒരവസ്ഥയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP