Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചിയിൽ നിന്നും തൃശൂരിലെത്തിയ രാഹുൽ രാമനിലയത്തിൽ ചർച്ച ചെയ്തത് മുഴുവൻ കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം; രാവിലെ ഫിഷർമാൻ പാർലമെന്റിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കണ്ണൂരിലേക്ക്; കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ കണ്ണൂർ എയർപോർട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ വച്ച് ഷുഹൈബിന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തും; അക്രമരാഷ്ട്രീയം ചർച്ചയാക്കാനുറച്ച് കോൺഗ്രസ്

കൊച്ചിയിൽ നിന്നും തൃശൂരിലെത്തിയ രാഹുൽ രാമനിലയത്തിൽ ചർച്ച ചെയ്തത് മുഴുവൻ കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം; രാവിലെ ഫിഷർമാൻ പാർലമെന്റിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കണ്ണൂരിലേക്ക്; കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ കണ്ണൂർ എയർപോർട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ വച്ച് ഷുഹൈബിന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തും; അക്രമരാഷ്ട്രീയം ചർച്ചയാക്കാനുറച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കേരളത്തിൽ. ഇന്നലെ തൃശൂരിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശദമായി തന്നെ കാര്യങ്ങൾ ചർച്ച ചെയ്തു. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉറപ്പാക്കും. എല്ലാ സാധ്യതകളും രാഹുൽ തേടുന്നുണ്ട്. കേരളത്തിലെ യാത്രകൾക്കിടയിലും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് രാഹുൽ ശ്രമിക്കുക.

രാഹുൽ ഗാന്ധി രാത്രി 9 മണിയോടെയാണ് രാമനിലയത്തിൽ എത്തി. വൈകിട്ട് വിമാനത്തിൽ കൊച്ചിയിലെത്തിയ രാഹുലിനെ ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. റോഡ് മാർഗമാണു തൃശൂരിലേക്കു തിരിച്ചത്. വ്യാഴാഴ്ച രാവിലെ 9ന് തൃപ്രയാറിലേക്കു പോകും. ദേശീയ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കും. 12.15ന് ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാത്രിയോടെ രാമനിലയത്തിൽ എത്തി. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രാഹുലിനെ കാണാൻ രാമനിലയത്തിലെത്തി. സ്വകാര്യ സന്ദർശനം മാത്രമെന്നു മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ഉച്ചയോടെ തൃപ്രയാറിൽനിന്നു ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ വിഐപി ലോഞ്ചിൽ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. തൃശ്ശൂരിൽ നിന്നു അരമണിക്കൂറിനകം കണ്ണൂരിൽ ഇറങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷ. ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീളും. തുടർന്ന് ഹെലികോപ്റ്ററിൽ കാസർകോട് പെരിയയിലേക്കു പോകും.

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ഹെലികോപ്റ്ററിൽ തിരികെ വീണ്ടും കണ്ണൂരിലെത്തും. ഒരു മണിക്കൂറാണ് അദ്ദേഹം കാസർകോട് ചെലവഴിക്കുക. നാലുമണിയോടെ കണ്ണൂരിൽനിന്നു തിരികെ പോകുന്ന തരത്തിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കാനാണ് ഈ സന്ദർശനങ്ങൾ. ബിജെപിയേയും സിപിഎമ്മിനേയും കടന്നാക്രമിക്കുന്ന നിലപാടാകും രാഹുൽ എടുക്കുക.

ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ 12.45 വരെ അവിടെ ചെലവഴിക്കും. ഷുഹൈബിന്റെ കുടുംബാംഗങ്ങളെ വിമാനത്താവളത്തിൽ കാണാനാണ് ഇത്. ഇതിനായി ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിമാരുമുൾപ്പെടെ വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചിൽ എത്തും. ഷുഹൈബ് കൊല്ലപ്പെട്ട അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായും അദ്ദേഹം സംസാരിക്കും. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക് തുടങ്ങിയവരും ഒപ്പമുണ്ടാകും.

വൈകിട്ട് കണ്ണൂരിൽനിന്ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടേക്കാണു രാഹുൽ പോകുന്നത്. ഇതിനായി ചെറുവിമാനം കൊച്ചിയിൽനിന്ന് കണ്ണൂരിൽ എത്തിക്കും. എസ്‌പിജിക്കു പുറമെ സിഐഎസ്എഫിനും സംസ്ഥാന പൊലീസിനും സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. സന്ദർശകർക്കു കർശന നിയന്ത്രണമുണ്ട്. പ്രത്യേക ഹെലികോപ്റ്ററിൽ എസ്‌പിജി സംഘം രാഹുലിനെ കാസർകോട്ടേക്കും തിരിച്ചുമുള്ള യാത്രയിൽ അനുഗമിക്കും. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇന്ന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വച്ചാണ് പരിപാടി.

കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വച്ചാണ് യു.ഡി.എഫ് ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോൺഗ്രസിന് സ്ഥാനാർത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷൻ ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ ഇ.ടി മുഹമ്മദ് ബഷീറും വോട്ട് തേടി രാഹുലിനൊപ്പം വേദിയിലുണ്ടാകും. എൻ.കെ പ്രേമചന്ദ്രനും തോമസ് ചാഴികാടനും എത്തുന്നില്ല. ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കുന്ന തരത്തിലാണ് കോൺഗ്രസിന്റെ പ്രചരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP