Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രിയാ വാര്യരുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഗ്ലാമറസായി; ശ്രീദേവി ബംഗ്ലാവിലെ നടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; പിൻകഴുത്തിലും കൈയിലും ടാറ്റു കുത്തിയ നടിയുടെ ചിത്രവും വൈറൽ; മോഡേൺ വസ്ത്രങ്ങൾ ധരിച്ച് നില്ക്കുന്ന നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയയും

പ്രിയാ വാര്യരുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഗ്ലാമറസായി; ശ്രീദേവി ബംഗ്ലാവിലെ നടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; പിൻകഴുത്തിലും കൈയിലും ടാറ്റു കുത്തിയ നടിയുടെ ചിത്രവും വൈറൽ; മോഡേൺ വസ്ത്രങ്ങൾ ധരിച്ച് നില്ക്കുന്ന നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയയും

ദ്യചിത്രം റിലിസാവുന്നതിന് മുമ്പ് താരമായി മാറിയ പ്രിയാ വാര്യർ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് വിവാദത്തിന്റെ പേരിലാണ്. അഡാറ് ലവിലെ നായിക നൂറിനും ഒമർ ലുലുവായുള്ള അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളുമൊക്കെ വാർത്തകളിൽ നിറയവേ പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വൈറലാവുകയാണ്.

പ്രഖ്യാപിച്ചപ്പോൾ തന്നെ ബോളിവുഡിൽ ഏറെ വിവാദങ്ങൾക്കു തുടക്കം കുറിച്ച ചിത്രമാണ് ''ശ്രീദേവി ബംഗ്ലാവിലെ പ്രിയയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.ലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഗ്ലാമർ ലുക്കിൽ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്റെ ടീസറിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബിൽ കാലുകൾ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസർ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്.

അതേസമയം, ദേശീയ അവാർഡ് അടക്കം ലഭിച്ച ഒരു സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്നും ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രിയ വാര്യർ നേരത്തേ പറഞ്ഞിരുന്നു. പൂർണമായും യു കെയിൽ ചിത്രീകരിക്കുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുക്കുന്നത്.

ഇതിനിടെ നടി ടാറ്റു ചെയ്ത ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചു. സ്ട്രിപ്ഡ് പാന്റ്സിനൊപ്പം മഞ്ഞ ബാഗി ടോപ് ധരിച്ച് അതി മനോഹരിയായാണ് പ്രിയ പുതിയ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. സാധാരണ അഴിച്ചിടാറുള്ള മുടി ഇക്കുറി ബൺ സ്റ്റൈലിൽ കെട്ടി വച്ചിരിക്കുകയാണ്. ഒപ്പം സൺ ഗ്ലാസ് സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. പിൻ വശത്തായി ചെയ്തിരിക്കുന്ന മൂൺ ടാറ്റൂവും ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP