Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താഴ്മൺ കുടുംബത്തിലെ 'അമ്മ' കെട്ട് താങ്ങി നൽകി; കെട്ട് നിറയ്‌ക്കെത്തിയത് മുൻ ശബരിമല മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരിയും; ചടങ്ങുകൾക്ക് സാക്ഷിയായി ടിപി സെൻകുമാറും; അയ്യപ്പവികാരം ചർച്ചയാക്കാൻ ശബരീശ ദർശനത്തിന് കുമ്മനം രാജശേഖരൻ; തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി സന്നിധാനത്ത് പോവുക പന്തളം കൊട്ടാരത്തിന്റെ അനുഗ്രഹവും വാങ്ങി; മീണയെ തള്ളി ശബരിമല ചർച്ചയാക്കാനുറച്ച് ബിജെപി

താഴ്മൺ കുടുംബത്തിലെ 'അമ്മ' കെട്ട് താങ്ങി നൽകി; കെട്ട് നിറയ്‌ക്കെത്തിയത് മുൻ ശബരിമല മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരിയും; ചടങ്ങുകൾക്ക് സാക്ഷിയായി ടിപി സെൻകുമാറും; അയ്യപ്പവികാരം ചർച്ചയാക്കാൻ ശബരീശ ദർശനത്തിന് കുമ്മനം രാജശേഖരൻ; തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി സന്നിധാനത്ത് പോവുക പന്തളം കൊട്ടാരത്തിന്റെ അനുഗ്രഹവും വാങ്ങി; മീണയെ തള്ളി ശബരിമല ചർച്ചയാക്കാനുറച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ത്രികോണ പോരിന്റെ ചൂടനിടെ അയ്യനെ കാണാൻ കുമ്മനം രാജശേഖരൻ ശബരിമലയ്ക്ക്. ശബരിമലയിലെ യുവതി പ്രവേശനം രാഷ്ട്രീയ ചർച്ചയാക്കി മാറ്റുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കുമ്മനം വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല പ്രക്ഷോഭങ്ങളുടെ നായക സ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് കുമ്മനം മലകയറുന്നത്.

രാവിലെ 6.00 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് തിരിച്ചത്. ശബരിമല തന്ത്രി മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവകി അന്തർജ്ജനം കുമ്മനത്തിന് കെട്ട് താങ്ങി നൽകി. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ശബരിമല കർമ്മ സമിതി ദേശീയ ഉപാധ്യക്ഷൻ ഡോ ടി പി സെൻകുമാർ ഐ പി എസ്, സംവിധായകൻ വിജി തമ്പി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

പന്തളം കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷമാകും അദ്ദേഹം സന്നിധാനത്ത് എത്തുക.വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം ആക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കുമ്മനത്തിന്റെ ശബരിമല സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമർശിച്ച കുമ്മനം രാജശേഖരന്റെ നിലപാട് ഏറെ ചർച്ചയായിരുന്നു. ശബരിമലയിൽ സർക്കാർ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചർച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്.

ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സർക്കാർ പറയുമ്പോൾ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി നേതാക്കൾ ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു. ശബരിമല വിഷയം മുൻനിർത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ നിർദ്ദേശമനുസരിച്ചാണെന്ന വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ ശബരിമല വിഷയം ചർച്ചയാക്കാനാണ് കുമ്മനത്തിന്റെ തീരുമാനം. കേരളത്തിൽ ശബരിമലയാകും പ്രധാന ചർച്ചാ വിഷയമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയിലെ യുവതീ പ്രവേശനം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളുടെയോ മതസ്പർദ്ധ ഉണ്ടാക്കുന്നതോ, വ്യക്തി വിദ്വേഷം പരത്തുന്നതോ ആയ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, മോസ്‌ക്കുകൾ, പള്ളികൾ എന്നിവയും പ്രചാരണ വിഷയത്തിൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ശബരിമല യുവതീ പ്രവേശനം പൊതു വിഷയമാണെന്നും അത് മതവുമായി കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറും യോഗത്തിൽ ശക്തമായി വാദിച്ചു. അതിനാൽ ശബരിമല യുവതീ പ്രവേശന വിഷയം പ്രചാരണത്തിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും പറഞ്ഞു.

മറ്റ് വിഷയങ്ങളോടൊപ്പം ശബരിമല ചർച്ചചെയ്യാതിരിക്കാൻ നിർവ്വാഹമില്ലെന്ന് കോൺഗ്രസും നിലപാട് സ്വീകരിച്ചു. എന്നാൽ ലിംഗ നീതി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ലിംഗ നീതി ചർച്ചചെയ്യുമ്പോൾ ശബരിമലയെന്നു പറയാതെ എങ്ങനെ പറയുമെന്ന് ബിജെപിയും ശക്തമായ നിലപാട് എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP