Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേയൊരു സ്ഥാനാർത്ഥി മാത്രം മത്സരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വോട്ടിങ് 99.99 ശതമാനം; പ്രവാസികളും കപ്പലിലെ ജോലിക്കാരും വോട്ടു ചെയ്തിരുന്നെങ്കിൽ ഉത്തര കൊറിയയിലെ പോളിങ് 100 ശതമാനം എത്തിയേനെയെന്ന് കിം; ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ് തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ

ഒരേയൊരു സ്ഥാനാർത്ഥി മാത്രം മത്സരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വോട്ടിങ് 99.99 ശതമാനം; പ്രവാസികളും കപ്പലിലെ ജോലിക്കാരും വോട്ടു ചെയ്തിരുന്നെങ്കിൽ ഉത്തര കൊറിയയിലെ പോളിങ് 100 ശതമാനം എത്തിയേനെയെന്ന് കിം; ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ് തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പ്യോങ്യാങ് : മത്സരിച്ചത് ഒരേ ഒരു സ്ഥാനാർത്ഥി, പോളിങ്ങാണെങ്കിൽ 99.99 ശതമാനവും. കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിലാണ് ഇത് സംഭവിച്ചത് എന്നുകൂടി കേട്ടാൽ വല്യ അത്ഭുതമൊന്നും ആർക്കും തോന്നില്ല. രാജ്യത്തെ ഏവരും സമ്മതി ദാനാവകാശം വിനിയോഗിച്ചെങ്കിലും പ്രവാസകളായിട്ടുള്ളവർക്കും കപ്പലിൽ ജോലി ചെയ്യുന്നതുമായ ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കാഞ്ഞതാണ് പോളിങ് 100 ശതമാനത്തിൽ എത്താതിരുന്നത്.

കിമ്മാണ് എല്ലാം തീരുമാനിക്കുന്നത്. രാജ്യത്ത് സുപ്രീം പീപ്പിൾസ് അസംബ്ലി എന്ന പേരിൽ നിയമ നിർമ്മാണ സഭയുണ്ടെങ്കിലും കിമ്മിന്റെ നിയന്ത്രണത്തിലാണ് ഇതും പ്രവർത്തിക്കുന്നത്. അഞ്ചു വർഷത്തിലൊരിക്കലാണു സഭയിലെ 687 സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ്. വിവിധ മണ്ഡലങ്ങളിൽ പാർട്ടി തീരുമാനിച്ച ഏക സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുക മാത്രമാണു ജനങ്ങളുടെ അവകാശം.

പ്രാദേശിക തലത്തിൽ നൂറു ശതമാനം വോട്ട് നേടിയാണ് മിക്ക സ്ഥാനാർത്ഥികളും വിജയിച്ചതെന്നും കിമ്മിന്റെ ഇളയ സഹോദരിയായ കിം യോ ജോങ് വിജയിച്ചുവെന്നും മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞിരുന്നു.

അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തര കൊറിയ

അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തരകൊറിയ നേരത്തെ അറിയിച്ചിരുന്നു. ആണവനിരായുധീകരണത്തിനുള്ള നീക്കങ്ങൾ വിശ്വസനീയവും പ്രാവർത്തികവും ആവുമെങ്കിൽ ബന്ധം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ അംബാസിഡർ ഹാൻടെയിയാണ് ജനുവരിയിൽ ഐക്യരാഷ്ട്രസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആണവനിരായുധീകരണ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനങ്ങൾ വിശ്വസനീയവും പ്രാവർത്തികവുമാവുന്ന കാര്യങ്ങളാണെങ്കിൽ ബന്ധം വളരെ മികച്ചതാക്കുമെന്നാണ് അംബാസിഡർ വ്യക്തമാക്കിയത്.

കൊറിയൻ ഉപദ്വീപിൽ സമാധാനം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തികൾ ഉത്തര കൊറിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ സിംഗപ്പൂരിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായതെന്നും അംബാസിഡർ ഹാൻടെയി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം ഉറപ്പിക്കാനുള്ള തീരുമാനങ്ങളാണ് അന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP