Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാള സിനിമ മാറിയിട്ടുണ്ട്; അടുത്തിടെ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമ്മാതാക്കളായ മൂന്ന് ചെറുപ്പക്കാർ രാത്രി മുറിയിൽ വന്ന് മോശമായി സംസാരിച്ചു; ഇഷ്ടത്തിന് വഴങ്ങാതിരുന്നതിനാൽ രാത്രി തന്നെ സഹായിയെയും കൂട്ടി ഇറങ്ങേണ്ടി വന്നു; നായികയായ കാലത്ത് പോലും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നില്ല; സിനിമയിൽ രണ്ടാംവരവിനൊരുങ്ങുന്ന ചാർമിളയ്ക്ക് പറയാനുള്ളത്

മലയാള സിനിമ  മാറിയിട്ടുണ്ട്; അടുത്തിടെ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമ്മാതാക്കളായ മൂന്ന് ചെറുപ്പക്കാർ രാത്രി മുറിയിൽ വന്ന് മോശമായി സംസാരിച്ചു; ഇഷ്ടത്തിന് വഴങ്ങാതിരുന്നതിനാൽ രാത്രി തന്നെ സഹായിയെയും കൂട്ടി ഇറങ്ങേണ്ടി വന്നു; നായികയായ കാലത്ത് പോലും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നില്ല; സിനിമയിൽ രണ്ടാംവരവിനൊരുങ്ങുന്ന ചാർമിളയ്ക്ക് പറയാനുള്ളത്

രുപിടി മികച്ച കഥാപാത്രങ്ങളുമായി ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു ചാർമ്മിള. ഇപ്പോൾ വളരെ കഷ്ടപ്പാടിൽ കഴിയുന്ന ചാർമ്മിള പലപ്പോഴായി തന്റെ ജീവിത തിക്താനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിലെ പ്രണയപരാജയങ്ങളും ബാബു ആന്റണി. കിഷോർ എന്നിവരുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ഒക്കെ ഇടയ്ക്ക് വെളിപ്പെടുത്തലുകൾ നടത്തിയത് വാർത്തയിൽ നിറഞ്ഞിരുന്നു. കിഷോർ ഇതിനെതിരെ മറുപടി നല്കുകയും കിഷോർ സത്യയും ചാർമിള വാക്‌പോരിലേക്കും എത്തിയിരുന്നു. നേരത്തെ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് കിഷോർ സത്യ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന് ചാർമിള വെളിപ്പെടുത്തിയത്. ഇത് വിവാദങ്ങൾക്കും ഇടക്കായിരുന്നു. ഇപ്പോളിതാ രണ്ടാം വരവിനൊരുങ്ങുന്ന ചാർമിള തന്റെ അനുഭവങ്ങൾ വനിതയുമായി പങ്ക് വച്ചിരിക്കുകയാണ്.

സിനിമയിൽ ഒരു വേഷം ലഭിച്ചെങ്കിലും മോശമായ ഇടപെടൽ മൂലം താൻ അതിൽ നിന്ന് പിന്മാറിയെന്നും ചാർമിള വനിതയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തി.'മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമ്മാതാക്കളായ മൂന്നു ചെറുപ്പക്കാർ രാത്രി മുറിയിൽ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാൽ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിൻ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.' - ചാർമിള പറയുന്നു.

മലയാളത്തിൽ ചാർമിള അഭിനയിച്ച നാലു സിനിമകൾ റിലീസ് ചെയ്യാനുണ്ട്. തമിഴിലും അമ്മ വേഷങ്ങൾ രണ്ടെണ്ണം അഭിനയിച്ചു. 'കട്ടപ്പനയിലെ ഋത്വിക് റോഷ'ന്റെ തമിഴാണ് ഇനി വരാനുള്ളത്.

ഒരു കാലത്ത് നല്ല നിലയിൽ ജീവിച്ചിരുന്ന താൻ ഇന്ന് ഏറെ കഷ്ടപ്പാടിലാണെന്നും നടി ' അഭിമുഖത്തിൽ പറഞ്ഞു.ഭർത്താവുമായി വേർപിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ഏറെ ദിവസത്തെ അലച്ചിലിനൊടുവിൽ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. നടിയെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്കു വിശ്വാസം വന്നിരുന്നില്ല. തന്നെ കാണാൻ ആളുകൾ വരുമ്പോൾ അദ്ദേഹത്തിനു സംശയമാണ്. നായ്ക്കളെ വീട്ടുടമയ്ക്കു ഇഷ്ടമല്ല. തന്റെ മകനാണെങ്കിൽ നായകളെ ഏറെ ഇഷ്ടമാണ്. അവനു വേണ്ടി ഒരു നായയെ വളർത്തുന്നുണ്ട്.'-ചാർമിള പറയുന്നു.

തമിഴ്‌നാട്ടിൽ ഒരു ചെറിയ തെരുവിലാണ് ചാർമിളയുടെ വീട്. കഷ്ടിച്ചു രണ്ടു മുറിയുള്ള വീട്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് കസേരകളുള്ള ഹാളിൽ പ്രവർത്തിക്കാത്ത ഒരു ടിവിയാണ് ആകെയുള്ള ആർഭാടം. മകന്റെ പുസ്തകങ്ങൾ വച്ച മേശ മാത്രമേ ചിട്ടയോടെ ഇരിപ്പുള്ളൂ. ഹാളിൽ പായ വിരിച്ചാണ് കിടപ്പ്.

മകൻ ഇങ്ങനെ ജീവിക്കേണ്ടവനായിരുന്നില്ല. തന്റെ കഴിവുകേടു കൊണ്ടാണ് അവന്റെ ജീവിതവും ഇങ്ങനെയായത്. ഇപ്പോൾ മകന് ഒൻപതു വയസായി. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈൻ വഴി അയക്കുന്ന പിസ മാത്രമാണ് അവന്റെ സന്തോഷം. നടൻ വിശാലാണ് മകന്റെ സ്‌കൂൾ ഫീസ് മുടങ്ങാതെ അടയ്ക്കുന്നത്. സിനിമകൾ ഇടക്കു കിട്ടുന്നുണ്ട്. മാസം പത്തു ദിവസമെങ്കിലും വർക്ക് ഉണ്ടായാൽ മതി. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി കയറിപ്പറ്റിയാൽ ഒരു സ്ഥിരവരുമാനം കിട്ടുമായിരുന്നെന്നും ചാർമിള അഭിമുഖത്തിൽ പറഞ്ഞു

ബാബു ആന്റണിയിമായുള്ള ബന്ധത്തെക്കുറിച്ചും നടി മനസ്സുതുറക്കുകയുണ്ടായി. ഭക്ഷണശീലങ്ങളിലെ സമാനതയാണ് ബാബു ആന്റണിയുമായി എന്നെ അടുപ്പിച്ചത്. ചെറുപ്പം മുതൽക്കേ ചൈനീസ്- കോണ്ടിനെന്റൽ ഫൂഡുകളോടായിരുന്നു താൽപര്യം. ബാബുവിന്റെ രീതിയും ഇതുതന്നെ. സെറ്റിൽ നായകനു മാത്രമാണ് സ്‌പെഷൽ ഫൂഡുള്ളത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ അദ്ദേഹം എനിക്കുള്ള ഭക്ഷണം കൂടി കൊണ്ടുവരാൻ നിർദ്ദേശിക്കും. അങ്ങനെ ഞങ്ങൾ സൗഹൃദത്തിലായി.'

'വലിയ കെയറിങ്ങായിരുന്നു എന്നോട്. കുട്ടിക്കാനത്ത് ഷൂട്ടിങ് നടക്കുമ്പോൾ എന്റെ റൂമിലെ ഗീസർ കേടായി. ഇതറിഞ്ഞ് അദ്ദേഹം സ്വന്തം റൂമിൽ നിന്ന് ചൂടുവെള്ളം ബക്കറ്റിലാക്കി മുറിയിൽ കൊണ്ടു വച്ചുതന്നു. ഇതുകണ്ട അച്ഛൻ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു.മറ്റൊരിക്കൽ ഒരുൾനാട്ടിൽ ഷൂട്ടിങ് നടക്കുമ്പോൾ വലിയ മഴ പെയ്യാൻ പോകുന്നു. എന്റെ കാർ വരാൻ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറിൽ എന്നോടും കയറാൻ നിർദ്ദേശിച്ചു. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല. അപ്പോൾ അദ്ദേഹം കാറിൽ നിന്നിറങ്ങി ഞങ്ങളോടു പൊയ്‌ക്കൊള്ളാൻ പറഞ്ഞു. ഇതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ അടുപ്പിച്ചു. എനിക്കു വേണ്ടി ഇത്രയും സഹിക്കുന്നല്ലോ എന്ന ചിന്തയായിരുന്നു.അച്ഛന്റെ കാർക്കശ്യം എനിക്ക് ബാബുവിനോട് അടുപ്പം കൂടുതൽ തോന്നിയെന്നും പറയാം. 

സ്‌നേഹത്തോടെ ദൂഷ്യവശങ്ങൾ പറഞ്ഞു തന്നിരുന്നെങ്കിൽ ആ ബന്ധത്തിൽ പെടില്ലായിരുന്നു. പകരം പൊതിഞ്ഞു വയ്ക്കാനാണ് അച്ഛൻ ശ്രമിച്ചത്. മകളെന്ന നിലയിലും ഞാൻ പരാജയമാണ്. അച്ഛൻ കൊണ്ടുവന്ന വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്നും നടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP